ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

മാരുതി സുസുക്കി വാഗൺആർ 2021 ജൂണിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി മാറി. കഴിഞ്ഞ മാസം 19,447 യൂണിറ്റ് വിൽപ്പനയാണ് ഹാച്ച്ബാക്ക് നേടിയത്.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

2020 ജൂണിലെ 6,972 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ മാരുതി സുസുക്കി കഴിഞ്ഞ മാസം വാഗൺആർ വിൽപ്പനയിൽ 179 ശതമാനം വളർച്ച രേഖപ്പെടുത്തി.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

വാഗൺആർ രാജ്യത്ത് ഇതുവരെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിരുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിൽപ്പനയെ ന്യായമായ മാർജിനിൽ മറികടന്നു എന്നതും ശ്രദ്ധേയമാണ്. 2021 ജൂണിൽ 17,727 യൂണിറ്റ് വിൽപ്പനയാണ് സ്വിഫ്റ്റ് രജിസ്റ്റർ ചെയ്തത്.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

2021 സാമ്പത്തിക വർഷത്തിൽ സി‌എൻ‌ജി വിഭാഗത്തിലെ വിൽ‌പനയിലും വാഗൺആർ‌ ആണ് മുൻപന്തിയിൽ നിൽക്കുന്നത്. കാലക്രമേണ, വാഗൺആർ‌ മോഡലുകളുടെ സി‌എൻ‌ജി ബദൽ ശക്തമായ പ്രശസ്തി നേടി.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നത് ഇന്ത്യൻ വിപണിയിൽ വാഗൺആർ ഹാച്ച്ബാക്കിന്റെ വിൽപ്പനയെ കൂടുതൽ ഉയർത്തി. ഡിമാൻഡ് വർധിച്ചതോടെ ഏപ്രിലിൽ, വാഗൺആർആറിന്റെ സി‌എൻ‌ജി ആവർത്തനത്തിനായി മാരുതി സുസുക്കി മൂന്ന് കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരുന്നു.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

മെക്കാനിക്കലായി, വാഗൺആർ 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 5,500 rpm -ൽ 67 bhp കരുത്തും 3,500 rpm -ൽ 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 6,000 rpm -ൽ 82 bhp കരുത്തും 4,200 rpm -ൽ 113 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ, AMT ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

ഇത് കൂടാതെ വാഗൺആർആറിന്റെ ഇലക്ട്രിക് പതിപ്പിലും നിർമ്മാതാക്കൾ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് പല തവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയ ഇലക്ട്രിക് മോഡൽ ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

അടുത്തിടെ വാഗൺആർ ഇലക്ട്രിക്കിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പിന്റെ പരീക്ഷണയോട്ടവും ക്യാമറ കണ്ണുകളിൽ പതിഞ്ഞിരുന്നു. മാരുതി സുസുക്കിക്ക് പിന്നാലെ ഇതും വിപണിയിൽ എത്തിയേക്കാം.

Most Read Articles

Malayalam
English summary
Maruti WagonR Beats Swift To Become The Best Selling Car In June 2021 In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X