ആസ്റ്റർ എസ്‌യുവിയുടെ പുത്തൻ AI സാങ്കേതികവിദ്യ എംജി നാളെ അവതരിപ്പിക്കും

നിലവിൽ ഹ്യുണ്ടായി ക്രെറ്റ ആധിപത്യം പുലർത്തുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് എംജി മോട്ടോർസ് ഇന്ത്യ ചുവടുവെക്കാനൊരുങ്ങുന്നു. എംജി ആസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ രാജ്യത്ത് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമായിരിക്കും.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

ജിയോയുടെ IoT സൊല്യൂഷൻസ് പ്രാപ്തമാക്കിയ IT സംവിധാനങ്ങൾ അവതരിപ്പിക്കുന്ന ആദ്യ എംജി കൂടിയാണിത് എന്നത് ശ്രദ്ധിക്കണം. റിലയൻസ് ജിയോ റിയർ-ടൈം ഇൻഫോടെയിൻമെന്റ്, ടെലിമാറ്റിക്സ് എന്നിവയ്ക്കായി ഇ-സിം, IoT ടെക് എന്നിവ നൽകും.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

വരാനിരിക്കുന്ന എസ്‌യുവി CAAP (കൺസെപ്റ്റ് ഓഫ് കാർ ആസ് എ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

കൂടുതൽ രസകരമായ കാര്യം ആസ്റ്റർ എസ്‌യുവി 2021 ഓഗസ്റ്റ് 18 -ന് (അതായത് നാളെ) വെളിപ്പെടുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാവുന്ന MG ആയിരിക്കും എന്നതാണ്.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

AI, മെഷീൻ ലേണിംഗ്, ബ്ലോക്ക്‌ചെയിൻ എന്നിവയും അതിലേറെയും ഉൾപ്പെടെ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ നിരവധി ഗ്ലോബൽ ഇക്കോസിസ്റ്റം പങ്കാളികളുമായി എംജി പ്രവർത്തിക്കുന്നു.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

ഈ സാങ്കേതികവിദ്യകളെല്ലാം CAAP -യ്‌ക്കുള്ള സപ്പോർട്ട് സംവിധാനം സൃഷ്ടിക്കുകയും വർധിച്ചുവരുന്ന ഓൺ-ഡിമാൻഡ്-കാർ-റിക്വയർമെന്റുകൾ നിറവേറ്റുന്നതിനായി സേവനങ്ങളുടെയും സബ്‌സ്‌ക്രിപ്‌ഷനുകളുടെയും വികസനവും നടപ്പാക്കലും പ്രാപ്തമാക്കുകയും ചെയ്യും.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

ZS ഇവിയുടെ ICE (ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ) പതിപ്പായ എംജി ആസ്റ്റർ, 1.5 ലിറ്റർ, നാല് സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനോട് കൂടിയതാണ് വരുന്നത്.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

ഇതേ പവർട്രെയിൻ എംജി ഹെക്ടർ എസ്‌യുവിയിൽ 141 bhp കരുത്തും 240 Nm torque ഉം പുറപ്പെടുവിക്കുന്നു. എംജി മോട്ടോർസിന്റെ ക്രെറ്റ, സെൽറ്റോസ് എതിരാളിയായ മോഡൽ ആറ് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകും.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

പുതിയ എം‌ജി എസ്‌യുവിയുടെ രൂപകൽപ്പനയും സ്റ്റൈലിംഗും ZS ഇവിക്ക് സമാനമാണ്. എന്നിരുന്നാലും, പുതിയ എംജി വൺ പ്രചോദിത ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഡിആർഎല്ലുകളുള്ള പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവയ്ക്ക് നിർമ്മാതാക്കൾ ചില സൗന്ദര്യവർധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഇന്റീരിയർ ലേയൗട്ടും സവിശേഷതകളും അതിന്റെ ഇലക്ട്രിക് സഹോദരന് സമാനമായിരിക്കും.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

എംജി ആസ്റ്ററിൽ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവയുള്ള ഒരു വലിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു വലിയ MID യൂണിറ്റ്, i-സ്മാർട്ട് കണക്റ്റഡ് ടെക്നോളജി, ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) തുടങ്ങിവ ലഭ്യമായേക്കാം.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

വിപുലമായ ഡ്രൈവർ അസിസ്റ്റ് സംവിധാനം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സൺറൂഫ്, ഓട്ടോമാറ്റിക് എസി യൂണിറ്റ് എന്നിവയും വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കാൻ സാധ്യതയുണ്ട്.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

മറ്റ് അനുബന്ധ വാർത്തകളിൽ എംജി മോട്ടോർസ് അടുത്തിടെ തങ്ങളുടെ ജനപ്രിയ ഹെക്ടർ എസ്‌യുവിയുടെ പുത്തൻ മിഡ് സ്പെക് വേരിയന്റ് ഷൈൻ എന്ന പേരിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഷൈൻ വേരിയന്റിന് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

14.52 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ പുത്തൻ മിഡ് സ്പെക് വേരിയന്റ് വിപണിയിൽ എത്തുന്നത്. ഹെക്ടർ എസ്‌യുവി ശ്രേണിയിലെ സൂപ്പർ സ്മാർട്ട് ട്രിമ്മുകൾക്കിടയിലാണ് പുതിയ മോഡൽ സ്ഥാനം പിടിക്കുന്നത്.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

ഇത് കൂടാതെ രാജ്യത്തെ എംപിവി ശ്രേണിയിലും നിർമ്മാതാക്കൾ നോട്ടമിട്ടിട്ടുണ്ട്. മാരുതി സുസുക്കി എർട്ടിഗയ്ക്കൊത്ത ഒരു എതിരാളിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്ലാനുകളും എംജിക്കുണ്ട്.

AI സാങ്കേതികവിദ്യയോടെ ആസ്റ്റർ എസ്‌യുവി എംജി നാളെ അവതരിപ്പിക്കും

വാഹനം അധികം താമസിയാതെ തന്നെ ബ്രാൻഡ് പുറത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ച എംജി 360M മോഡലിനെ അടിസ്ഥാനമാക്കിയാവും പുതിയ എംപിവി ഒരുങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg all set to reveal astor suv with ai tech tomorrow
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X