കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

ദീർഘകാലമായി കാത്തിരുന്ന ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയെ എംജി മോട്ടോർസ് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആസ്റ്റർ മാത്രമല്ല, പ്രൊഡക്ഷൻ അവതാരത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുതലമുറ ഫോഴ്സ് ഗൂർഖയും നാളെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

എം‌ജി ആസ്റ്റർ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ എന്നിവയോട് മത്സരിക്കുമെങ്കിലും, ഗൂർഖ മഹീന്ദ്ര ഥാറിനെതിരെ സ്ഥാനം പിടിക്കും.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

പുതിയ ഫോഴ്സ് ഗൂർഖ

2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച ന്യൂ-ജെൻ ഫോഴ്‌സ് ഗൂർഖ പുതുക്കിയ ചാസി, പുതിയ ബിഎസ്‌ VI കംപ്ലയിന്റ് ഡീസൽ മോട്ടോർ, പുതിയ ഡിസൈൻ, പൂർണ്ണമായും പരിഷ്കരിച്ച ക്യാബിൻ എന്നിവയുമായി വരും. എസ്‌യുവി യഥാർത്ഥ ബോക്സി, പരുക്കൻ ഡിസൈൻ നിലനിർത്തും.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

ഡിസൈൻ ഹൈലൈറ്റുകളിൽ സിംഗിൾ സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല്, എയർ ഇൻടേക്ക് സ്നോർക്കൽ, റെട്രോ സ്റ്റൈൽ സർക്കുലർ എൽഇഡി ഹെഡ് ലാമ്പുകൾ, സംയോജിത ഡിആർഎല്ലുകൾ (ഡേടൈം റണ്ണിംഗ് ലാമ്പ്സ്) എന്നിവ ഉൾപ്പെടും. കൂടാതെ ബോഡിക്ക് ചുറ്റും ഒരു പ്ലാസ്റ്റിക് ക്ലാഡിംഗും കാണാം.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

ഏറ്റവും പുതിയ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനായി ബോഡി ഷെല്ലും ചാസിയും നവീകരിച്ചിട്ടുണ്ട്. ഓൾ ബ്ലാക്ക് ഇന്റീരിയർ സ്കീമുമായാണ് പുതിയ ഗൂർഖ വരുന്നത്. ഇതിന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ യാത്രക്കാർക്കുള്ള ആംറെസ്റ്റ്, റിയർ വൈപ്പർ, ഫോർവേഡ് ഫെയ്സിംഗ് രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, എയർ കണ്ടീഷനിംഗ് യൂണിറ്റ് എന്നിവ ലഭിക്കും.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

90 bhp കരുത്തും 260 Nm torque ഉം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ബിഎസ്‌ VI കംപ്യയിന്റ് 2.6 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് പുതിയ ഫോഴ്‌സ് ഗൂർഖയ്ക്ക് കരുത്ത് പകരുക. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാകും. ഫോർ-വീൽ ഡ്രൈവ് ലേയൗട്ട് സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും, ഒപ്പം ഫ്രണ്ട്, റിയർ ഡിഫറൻഷ്യൽ ലോക്കിംഗ് സംവിധാനവും വാഹനത്തിന് ലഭിക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

പുതിയ എംജി ആസ്റ്റർ

ഇത് അടിസ്ഥാനപരമായി ZS ഇവിയുടെ പെട്രോൾ ഡെറിവേറ്റീവാണ്. തെരഞ്ഞെടുത്ത എം‌ജി ഡീലർമാർ ഇതിനകം 50,000 രൂപ ടോക്കൺ തുകയിൽ എം‌ജി ആസ്റ്ററിനായുള്ള പ്രീ-ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

ഫോർവേഡ് കൊളീഷൻ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സംവിധാനമുള്ള വിഭാഗത്തിലെ ആദ്യ വാഹനമാണിത്. റിയർ ഡ്രൈവ് അസിസ്റ്റും (RDA) ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോളും (IHC) എസ്‌യുവിയിൽ വരുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും വാഹനത്തിന് ലഭിക്കും. ഇത് വ്യക്തിഗത AI- അസിസ്റ്റന്റിനൊപ്പം വരും, അത് മനുഷ്യനെപ്പോലുള്ള ഇമോഷനുകളും വോയിസുകളും അവതരിപ്പിക്കുകയും വിക്കിപീഡിയ വഴി എല്ലാ വിഷയത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകുകയും ചെയ്യും.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

ഇത് കാറിനുള്ളിൽ ആളുകളെ എൻകേജിംഗായിരിക്കാൻ സഹായിക്കും. i-സ്മാർട്ട് ഹബ് ഉപയോഗിച്ചാണ് നിർമ്മാതാക്കൾ ഇത് വാഗ്ദാനം ചെയ്യുന്നത്. റെയിൻ സെൻസിംഗ് വൈപ്പറുകൾ, ആറ് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മാനുവലായി ക്രമീകരിക്കാവുന്ന കോ-പാസഞ്ചർ സീറ്റ്, പനോരമിക് സൺറൂഫ്, സീറ്റിനുള്ള ലെതർ അപ്ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് എസ്‌യുവി വരുന്നത്.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

എംജി ആസ്റ്ററിന് 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകൾ ലഭിക്കും. ആദ്യത്തേത് 161 bhp കരുത്തും 230 Nm torque ഉം പുറപ്പെടുവിക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമേകി ഉത്സവ വിപണിയ്ക്ക് മോടി കൂട്ടാൻ MG Astor ഉം Force Gurkha ഉം നാളെയെത്തും

രണ്ടാമത്തെ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിൻ 118 bhp കരുത്തും 150 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. 1.3 ലിറ്റർ എഞ്ചിൻ ഓട്ടോമാറ്റിക് ഗിയർബോക്‌സും 1.5 ലിറ്റർ എഞ്ചിൻ മാനുവൽ, CVT ഗിയർബോക്സ് ഓപ്ഷനുകളുമായാണ് വരുന്നത്.

Most Read Articles

Malayalam
English summary
Mg astor suv and new gen force gurkha to be revealed tomorrow in india
Story first published: Tuesday, September 14, 2021, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X