Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയുടെ വിലകളും വേരിയന്റ് വിശദാംശങ്ങളും 2021 ഒക്ടോബർ 11-ന് വെളിപ്പെടുത്തും എന്ന് എംജി മോട്ടോർ വ്യക്തമാക്കി.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

അടിസ്ഥാനപരമായി ഇത് എംജി ZS ഇവിയുടെ പെട്രോൾ ഡെറിവേറ്റീവ് ആണ്. ആസ്റ്റർ മിഡ്-സൈസ് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയാണ്. പുതിയ ആസ്റ്ററിന് 9.0 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട് Std, സ്മാർട്ട്, ഷാർപ്പ് Std, ഷാർപ്പ്, സാവി, സാവി റെഡ് എന്നിങ്ങനെ എട്ട് ട്രിമ്മുകളിൽ എംജി ആസ്റ്റർ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുതിയ ഇടത്തരം എസ്‌യുവി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

നാച്ചുറലി ആസ്പിറേറ്റഡ് എൻജിൻ 110 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ടർബ്ബോ യൂണിറ്റ് 140 bhp കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്നു.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

ടർബോ പതിപ്പ് ക്രെറ്റ 1.4, സെൽറ്റോസ് 1.4, ഡസ്റ്റർ 1.3, കുഷാഖ്/ടൈഗൂൺ 1.5 എന്നിവയ്‌ക്കെതിരായി സ്ഥാപിക്കും. ട്രാൻസ്മിഷൻ ചോയ്സുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എട്ട് സ്പീഡ് CVT എന്നിവ 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റിലും, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ 1.3 ലിറ്റർ ടർബോ എഞ്ചിനൊപ്പവും വരുന്നു.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

എംജി ആസ്റ്റർ സെഗ്‌മെന്റ്-ഫസ്റ്റ് ADAS -മായി (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) വരും. കൂടാതെ എംജി മോട്ടോർ ബോഷുമായി കൈകോർത്താണ് ADAS ഒരുക്കുന്നത്.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ESP, ഫോർവേഡ് കൊളീഷൻ വാർണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

സുരക്ഷയ്ക്കും സേഫ്റ്റിക്കുമായി, എസ്‌യുവിക്ക് ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ ലഭിക്കുന്നു.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമാണ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ ഉപയോഗിച്ച് എംജി ആസ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. സെഗ്മെന്റ്-ഫസ്റ്റ് ഹീറ്റഡ് വിംഗ് മിററുകൾ, ലെതർ അപ്ഹോൾസ്റ്ററി, ഒരു പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്രൈവിംഗ് മോഡുകളുള്ള സ്റ്റിയറിംഗ്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, TPMS, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കിംഗ്, ഉടമയ്ക്ക് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ കീ എന്നിവയും എസ്‌യുവി വാഗ്ദാനം ചെയ്യും.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, പുതിയ ആസ്റ്ററിന് 4,313 mm നീളവും 1,809 mm വീതിയും 1,650 mm ഉയരവും 2,585 mm വീൽബേസുമുണ്ട്. സസ്‌പെൻഷൻ സംവിധാനത്തിൽ മുന്നിൽ മാക്ഫേഴ്സൺ സ്ട്രട്ടും പിന്നിൽ ടോർഷൻ ബീമും ഉൾപ്പെടുന്നു. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയികളിൽ 215/55 സെക്ഷൻ ടയറുകളാണ് എസ്‌യുവിയിൽ വരുന്നത്.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

ഇതിന് പിന്നാലെ മാരുതി എർട്ടിഗയ അരങ്ങ് വാഴുന്ന എംപിവി സെഗ്മെന്റിൽ പുതിയ മോഡൽ പുറത്തിറക്കാൻ ബ്രാൻഡ് പ്ലാൻ ചെയ്യുന്നുണ്ട്. 2020 ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ച എംജി 360M മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാവും പുത്തൻ എംപിവി വരുന്നത്.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

അതോടൊപ്പം ഇന്ത്യയിൽ പുത്തൻ ലോ ബജറ്റ് ഇലക്ട്രിക് എസ്‌യുവി ഹാച്ച്ബാക്ക് എന്നിവ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇവി വിഭാഗത്തിൽ ആധിപത്യം പുലർത്താൻ ബ്രാൻഡ് ഒരുങ്ങുന്നു.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

ബോജൂൻ E200 എന്ന മോഡലിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാവും നിർമ്മാതാക്കളുടെ പുതിയ കോംപാക്ട് എസ്‌യുവിയും കുട്ടി ഹാച്ച്ബാക്കും ഒരുങ്ങുന്നത്. ഇരു മോഡലുകളും 10 ലക്ഷം രൂപ വലയ്ക്കുള്ളിൽ വരുന്ന തരത്തിൽ ഇവ അവതരിപ്പിക്കാനാണ് കമ്പനിയുടെ പ്ലാൻ. ഇരു മോഡലുകളും രണ്ട് വർഷത്തിന് ശേഷം 2024 -ൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Astor എസ്‌യുവിയുടെ വിലകളും വേരിയന്റുകളും ഒക്ടോബർ 11-ന് വെളിപ്പെടുത്താനൊരുങ്ങി MG

ഇപ്പോൾ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾക്ക് രാജ്യത്ത് തങ്ങളുടെ മോഡൽ നിരയിൽ ഹെക്ടർ, ZS ഇവി, ഗ്ലോസ്റ്റർ എന്നിവയാണുള്ളത്. ഈ മോഡലുകൾ ബ്രാൻഡിന് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയും വിൽപ്പനയും നൽകുന്നു. വരാനിരിക്കുന്ന മോഡലുകൾ കമ്പനിക്ക് കൂടുതൽ മെച്ചപ്പെട്ട വിൽപ്പന സംഖ്യകൾ കൈവരിക്കാൻ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor variants and price details to be revealed on 21st october
Story first published: Thursday, October 7, 2021, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X