ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഫോര്‍ട്ടം ചാര്‍ജ് ആന്‍ഡ് ഡ്രൈവ് ഇന്ത്യയുമായി സഹകരിച്ച് പുനെയില്‍ 50 കിലോവാട്ട് സൂപ്പര്‍ഫാസ്റ്റ് പബ്ലിക് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ച് നിര്‍മാതാക്കളായ എംജി മോട്ടോര്‍.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

എംജി പിംപ്രി ചിഞ്ച്വാഡ് ഡീലര്‍ഷിപ്പിലാണ് സ്റ്റേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. CCS2 (സംയോജിത ചാര്‍ജിംഗ് സിസ്റ്റം) പിന്തുണയ്ക്കുന്ന ഏത് ഇലക്ട്രിക് കാറിനും ഫോര്‍ട്ടത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇവിടെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഈ ചാര്‍ജര്‍ ഉപയോഗിച്ച്, വെറും 50 മിനിറ്റിനുള്ളില്‍ എംജി ZS ഇവി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. വീട് / ഓഫീസ് എന്നിവയ്ക്കായി ഒരു സൗജന്യ എസി ചാര്‍ജര്‍, പ്ലഗ്-ആന്‍ഡ്-ചാര്‍ജ് കേബിള്‍ ഓണ്‍ബോര്‍ഡ്, റോഡ്‌സൈഡ് അസിസ്റ്റ് സഹായത്തോടെ യാത്രയ്ക്കിടയിലുള്ള ചാര്‍ജ് എന്നിവയും ഇവി വാഗ്ദാനം ചെയ്യുന്നു.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

''ഫോര്‍ട്ടമുമായുള്ള തങ്ങളുടെ സഹകരണം രാജ്യത്ത് പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സൊല്യൂഷനുകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ആവര്‍ത്തിക്കുന്നുവെന്ന് എംജി മോട്ടോര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഘട്ടം ഘട്ടമായി കൂടുതല്‍ നഗരങ്ങളില്‍ ZS ഇവി-യുടെ ലഭ്യത സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു പടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 2021-ല്‍ ആറ് നഗരങ്ങളില്‍ കൂടി ZS ഇവി സമാരംഭിച്ചതിന് ശേഷം 37 ഇന്ത്യന്‍ നഗരങ്ങളില്‍ എംജി ZS ഇവി ഇപ്പോള്‍ ലഭ്യമാണ്.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ആഗോള ഇവി സ്പെയ്സിലെ മുന്‍നിര ഇവി ചാര്‍ജിംഗ് സേവന ദാതാക്കളിലൊരാളായ എംജി മോട്ടോര്‍ ഇന്ത്യയും ഫോര്‍ട്ടവും തങ്ങളുടെ പങ്കാളിത്തം 2019-ല്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം കാര്‍ നിര്‍മ്മാതാവും ഫോര്‍ട്ടവും 11 ഡിസി ചാര്‍ജറുകളുടെ ശൃംഖല ഡല്‍ഹി, മുംബൈ, പുനെ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നടപ്പാക്കുകയും ചെയ്തു.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

''രാജ്യത്തെ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു പ്രമുഖ ഓട്ടോമോട്ടീവ് കമ്പനിയുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫോര്‍ട്ടം ചാര്‍ജ് ആന്‍ഡ് ഡ്രൈവ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഫോര്‍ട്ടം ചാര്‍ജ് ആന്‍ഡ് ഡ്രൈവ് നെറ്റ്‌വര്‍ക്കിലെ ഈ ചാര്‍ജര്‍ ഉപയോഗിച്ച്, രണ്ട് നഗരങ്ങളിലും ഫോര്‍ട്ടം ചാര്‍ജറുകള്‍ ഉള്ളതിനാല്‍ ഒരു ഇവി ഉപയോക്താവിന് മുംബൈയ്ക്കും പുനെക്കുമിടയില്‍ യാതൊരു പരിഭ്രാന്തിയും കൂടാതെ യാത്ര ചെയ്യാന്‍ കഴിയുംമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോര്‍ട്ടം ചാര്‍ജ്-എംജി കൂട്ടുകെട്ടില്‍ പുനെയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

ഫോര്‍ട്ടം സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ എംജി ZS ഇവി ചാര്‍ജ് ചെയ്യാം. സൗജന്യ എസി ഫാസ്റ്റ് ചാര്‍ജര്‍ (ഉപഭോക്താവിന്റെ വീട്ടില്‍ / ഓഫീസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു), പ്ലഗ്-ആന്‍ഡ്-ചാര്‍ജ് കേബിള്‍ ഓണ്‍ബോര്‍ഡ്, യാത്രയ്ക്കിടയിലെ റോഡ്‌സൈഡ് അസിസ്റ്റ് ചാര്‍ജ് ചെയ്യല്‍ (റോഡരികിലെ സഹായം ). കൂടാതെ, തെരഞ്ഞെടുത്ത സാറ്റലൈറ്റ് നഗരങ്ങളില്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് എന്നിവയും സഹകരണത്തിന്റെ ഭാഗമാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor And Fortum Charge Set Up Superfast EV Charging Station At Pune. Read in Malayalam.
Story first published: Saturday, July 10, 2021, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X