രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കി നിര്‍മാതാക്കളായ എംജി മോട്ടോര്‍. ഹെക്ടര്‍ എന്നൊരു മോഡലുകമായി ഇന്ത്യന്‍ വിപണിയില്‍ എത്തി ജനപ്രീയമായ ബ്രാന്‍ഡാണ് എംജി.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

കുത്തി നിറച്ച ഫീച്ചരും, കൈയ്യില്‍ ഒതുങ്ങുന്ന വില കൂടിയായപ്പോള്‍ ശ്രണിയില്‍ മിന്നും താരമായി ഹെക്ടര്‍ മാറുകയും ചെയ്തു. പിന്നാലെ മറ്റു മോഡലുകളെയും കമ്പനി കളത്തിലിറക്കി. എന്നാല്‍ അവിടംകൊണ്ട് തീര്‍ന്നില്ല, ഇനിയും നിരവധി മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

നലവില്‍ രാജ്യത്ത് കമ്പനി ZS എന്നൊരു ഇലക്ട്രിക് വാഹനം വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതോടെ നിര്‍മ്മാതാവ് അതിന്റെ നിര കൂടുതല്‍ വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. പുതിയ ഇവിക്ക് 20 ലക്ഷം രൂപയില്‍ താഴെയാകും വില പ്രതീക്ഷിക്കുന്നത്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സമാരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

നിലവില്‍, എംജിയുടെ ലൈനപ്പില്‍ ഒരു ഇലക്ട്രിക് കാര്‍ ഉണ്ട്, ZS ഇവി. 20.99 ലക്ഷം മുതല്‍ 24.18 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ത്രീ-ഫേസ് പെര്‍മനന്റ് മാഗ്‌നെറ്റ് സിന്‍ക്രണസ് മോട്ടോറിലേക്ക് ജോടിയാക്കിയ 44.5 കിലോവാട്ട്‌സ് ബാറ്ററിയില്‍ നിന്നാണ് ഇലക്ട്രിക് എസ്‌യുവി പവര്‍ സൃഷ്ടിക്കുന്നത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

142.7 bhp കരുത്തും 350 Nm പരമാവധി ടോര്‍ക്കുമാണ് വാഹനം സൃഷ്ടിക്കുന്നത്. പൂര്‍ണ ചാര്‍ജില്‍ 419 കിലോമീറ്റര്‍ ഡ്രൈവിംഗ് ശ്രേണിയും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ ZS ഇവിയുടെ മൂവായിരത്തിലധികം യൂണിറ്റുകള്‍ നിര്‍മാതാവ് വിറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

ബ്രാന്‍ഡിന്റെ അഭിപ്രായത്തില്‍, അടുത്ത ഇവിയുടെ കൃത്യമായ വിക്ഷേപണ തീയതി കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കാരണം വിപണി സാഹചര്യം ഇപ്പോള്‍ അല്‍പ്പം അസ്ഥിരമാണ്. എന്നിരുന്നാലും, നികുതി കുറച്ചതും രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിയതും പോലുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇവി പോളിസികള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, കമ്പനിയുടെ ഇവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനുള്ള മികച്ച സമയമാണിത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

ഇലക്ട്രിക് വാഹനങ്ങള്‍ മുഖ്യധാരാ വിപണിയില്‍ പ്രവേശിക്കണമെങ്കില്‍ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിയും വളരെയധികം മെച്ചപ്പെടുത്തേണ്ടതുണ്ട്. എന്നിരുന്നാലും, ആ ദിശയിലുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ നടക്കുന്നുണ്ട്, ധാരാളം ഇവി നിര്‍മ്മാതാക്കളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ഇതിനായി പ്രവര്‍ത്തിക്കുന്നു.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

ഇന്ത്യന്‍ വിപണിയില്‍ എംജിയുടെ വരാനിരിക്കുന്ന ഇവിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. തങ്ങളുടെ ഇലക്ട്രിക് വാഹന ഉല്‍പന്ന പ്രകടനത്തില്‍ വളരെ സന്തുഷ്ടരാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു, ഭാവിയില്‍ തങ്ങളുടെ രണ്ടാമത്തെ ഇവിയായി 20 ലക്ഷം രൂപയില്‍ താഴെയുള്ള ഒരു കാറിനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

ഇതുകൂടാതെ, വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ മിഡ് സൈസ് എസ്‌യുവി പുറത്തിറക്കാനും എംജി ഒരുങ്ങുന്നുവെന്നാണ് സൂചന. ZS-ന്റെ പെട്രോള്‍ പതിപ്പായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയല്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Announced Will Launch New Electric Vehicle Within Next Two Year In India. Read in Malayalam.
Story first published: Monday, June 28, 2021, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X