NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

NFT (നോണ്‍ ഫംഗബിള്‍ ടോക്കണ്‍) സ്പെയ്സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. ഈ നീക്കത്തോടെ, NFT അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ കാര്‍ ബ്രാന്‍ഡായി എംജി മാറുകയും ചെയ്തു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

എംജിയുടെ NFT ശേഖരണത്തിന്റെ വില്‍പ്പന 2021 ഡിസംബര്‍ 28-ന് ആരംഭിക്കും. ഉച്ച മുതല്‍ കമ്പനി NF ശേഖരം വില്‍ക്കാന്‍ തുടങ്ങും. ശേഖരണത്തിന്റെ ഭാഗമായി മൊത്തം 1,111 ഡിജിറ്റല്‍ ക്രിയേറ്റീവ് യൂണിറ്റുകളാകും കമ്പനി വില്‍ക്കുക. ഈ NFT വില്‍പ്പനയ്ക്കായും, എംജിയുടെ NFT ഇടപാടുകള്‍ക്കായും പ്രത്യേകം ഇഷ്ടാനുസൃതമാക്കിയ KoineArth-ന്റെ NgageN പ്ലാറ്റ്ഫോം കമ്പനി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍, അതിന്റെ ഭാവി വളര്‍ച്ചയ്ക്കായി നാല് പ്രധാന സ്തംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ഡൈവേര്‍സിറ്റി, കമ്മ്യൂണിറ്റി, എക്‌സ്പീരിയന്‍, ഇന്നവേഷന്‍സ്. NFT-യുടെ ആമുഖവും ഈ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

''ഒരു ഓട്ടോ-ടെക് ബ്രാന്‍ഡ് എന്ന നിലയില്‍, നവീകരണം എല്ലായ്‌പ്പോഴും എംജിയുടെ പ്രേരകശക്തിയാണ്. ഈ പുതിയ സംരംഭത്തിലൂടെ, തങ്ങള്‍ NFT-യെ സാമൂഹികവല്‍ക്കരിക്കാനുള്ള ഒരു ചുവടുവെപ്പ് നടത്തുകയാണെന്ന് ഒരു കാര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ NFT ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട ഗൗരവ് ഗുപ്ത പറഞ്ഞു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

NFT -യിലേക്കുള്ള തങ്ങളുടെ ചുവടുവെയ്പ്പിനായി ഞങ്ങള്‍ KoineArth-മായി നിലവിലുള്ള ബന്ധം വിപുലീകരിക്കുകയാണെന്നും, ഈ കന്നി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം എംജി സേവയുടെ കീഴിലുള്ള കമ്മ്യൂണിറ്റി സേവനത്തെ പിന്തുണയ്ക്കുന്നതിലേക്ക് വിനിയോഗിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

''എംജി മോട്ടോറുമായുള്ള ഞങ്ങളുടെ ബന്ധം NFT യിലേക്കുള്ള ആദ്യ യാത്രയില്‍ ഞങ്ങള്‍ക്ക് ആവേശകരമായ നിമിഷമാണെന്ന് KoineArth സ്ഥാപകന്‍ പ്രഫുല്‍ ചന്ദ്ര വ്യക്തമാക്കി. KoineArth-ല്‍, വിശ്വസനീയമായ NFT-കളിലൂടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ക്കായി അനശ്വര പൈതൃകം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

അതേസമയം എംജിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് രാജ്യത്ത് നിന്ന് വിദേശ കയറ്റുമതി ചെയ്യാനുള്ള അവസരം എംജി മോട്ടോര്‍ ഇന്ത്യ പര്യവേക്ഷണം ചെയ്യുകയണ്. ചിപ്പ് ക്ഷാമം നിലനില്‍ക്കുന്നുണ്ടെങ്കിലും, രാജ്യത്ത് നിന്നുള്ള കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല കാഴ്ചപ്പാടിന് തയ്യാറെടുക്കുകയാണ് എംജി ലക്ഷ്യമിടുന്നത്.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

യുകെയും ദക്ഷിണാഫ്രിക്കയും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളായതിനാല്‍, ഈ രാജ്യങ്ങളിലേക്ക് ഹെക്ടര്‍ എസ്‌യുവികള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള അവസരം എംജി ഇപ്പോഴും പര്യവേക്ഷണം ചെയ്യുകയാണ്. 'യുകെ വലം കൈ വിപണിയായതിനാല്‍ തങ്ങള്‍ക്ക് യുകെയില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചു. അതിനാല്‍, യുകെയിലേക്ക് കയറ്റുമതി ചെയ്യാനുള്ള അവസരം പര്യവേക്ഷണം ചെയ്യുകയാണെന്ന് കമ്പനിയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

ദക്ഷിണാഫ്രിക്കയിലെ കാര്‍ നിര്‍മ്മാതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ആരംഭിക്കേണ്ടതുണ്ട്, കൊവിഡ് -19 കാരണം ഇത് വൈകുകയാണ്. 'ഇത് തള്ളിക്കളയുന്നില്ല..എംജി ഓപ്പറേഷന്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചാല്‍ അതും ഒരു സാധ്യതയുള്ള വിപണിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഹെക്ടര്‍ എസ്‌യുവിക്ക് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് രാജ്യങ്ങള്‍ ''സാധ്യതയുള്ള കയറ്റുമതി വിപണികളാകാം'' എന്ന് ചാബ കൂട്ടിച്ചേര്‍ത്തു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

നേപ്പാളിലേക്കുള്ള കയറ്റുമതി ആരംഭിച്ചതിനാല്‍, അയല്‍ വിപണികളുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ദീര്‍ഘകാല തയ്യാറെടുപ്പിലാണ് കമ്പനി. കാര്‍ നിര്‍മ്മാതാവ് അതിന്റെ ആദ്യ ബാച്ച് ഹെക്ടര്‍ എസ്‌യുവികള്‍ നേപ്പാളിലേക്ക് അയച്ചുകഴിഞ്ഞു, അടുത്ത വര്‍ഷം ഹിമാലയന്‍ രാജ്യത്തെ ലൈനപ്പിലേക്ക് ആസ്റ്ററും ZS ഇവിയും ചേര്‍ക്കാനും നിര്‍മാതാക്കള്‍ പദ്ധതിയിടുന്നു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

ആഭ്യന്തര വിപണിയില്‍ ചിപ്പ് ക്ഷാമവും ഓര്‍ഡര്‍ ബാക്ക്‌ലോഗും ഉണ്ടായിരുന്നിട്ടും കമ്പനി കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കാരണം ദീര്‍ഘകാല വീക്ഷണത്തോടെ ഭാവിയിലേക്ക് തയ്യാറെടുക്കുകയാണ്.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

''ഈ കയറ്റുമതി ദീര്‍ഘകാലത്തേക്കുള്ളതാണ്, തങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ വിത്തുപാകുകയാണ്, കുറഞ്ഞ അളവില്‍ ആരംഭിക്കാന്‍, എന്നാല്‍ സ്ഥിതി മെച്ചപ്പെടുമ്പോള്‍, ഇപ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍, ഇത് തങ്ങളുടെ വില്‍പ്പന കാല്‍പ്പാടിന്റെ നല്ല വൈവിധ്യവല്‍ക്കരണം നല്‍കും. ബ്രാന്‍ഡ് വികസിപ്പിക്കാനും വിപണി ശൃംഖല വികസിപ്പിക്കാനും സമയമെടുക്കുമെന്ന് ചാബ പറഞ്ഞു.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

അതേസമയം ഇലക്ട്രിക് വാഹന വിപണിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

എംജി മോട്ടോറില്‍ നിന്നുള്ള പുതിയ ഇലക്ട്രിക് എസ്‌യുവി ടാറ്റ നെക്സോണ്‍ ഇവിയുമായി വിപണിയില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇത് എത്തുമ്പോള്‍ 10 മുതല്‍ 15 ലക്ഷം വരെ വിലയും പ്രതീക്ഷിക്കാം.

NFT അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി MG

നിലവില്‍ ZS ഇവി എന്നൊരു മോഡല്‍ മാത്രമാണ് ഇന്ത്യയില്‍ കമ്പനി വില്‍ക്കുന്നത്. ZS ഇവി അടുത്തിടെ അന്താരാഷ്ട്ര വിപണികള്‍ക്കായി എംജി അപ്ഡേറ്റ് ചെയ്തിരുന്നു. വരും മാസങ്ങളില്‍ ഈ മോഡല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി കോനയാണ് ZS ഇവിയുടെ മുഖ്യ എതിരാളി. 21 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.

More from DriveSpark

Article Published On: Thursday, December 16, 2021, 15:36 [IST]
English summary
Mg motor becomes first carmaker in india introduced nft sale will begins from december 28
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X