ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി നിര്‍മാതാക്കളായ എംജി മോട്ടോര്‍. ഇതിന്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷം വരെ എംജി ഷീല്‍ഡ് പ്രൊട്ടക്റ്റ് പ്ലാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

എംജി മോട്ടോര്‍ 2019 ല്‍ ഹെക്ടറിലൂടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ZS ഇവി, ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍ എസ്‌യുവി തുടങ്ങിയ മോഡലുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തു.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഹെക്ടറിന് നല്ല പ്രതികരണമാണ് ആദ്യനാളുകളില്‍ ലഭിച്ചതെന്നും കമ്പനി അറിയിച്ചു. ഈ പ്രതികരണമാണ് കൂടുതല്‍ മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതും.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

അതേസമയം, കൂടുതല്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി വില്‍പ്പനാനന്തര ശൃംഖലയില്‍ വളരെയധികം പുരോഗതി വരുത്തിയതായി കമ്പനി അവകാശപ്പെടുന്നു. പുതിയ കാറുകള്‍ക്ക് പ്രൊട്ടക്ഷന്‍ ഉറപ്പുവരുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് എംജി ഷീല്‍ഡ് പ്രൊട്ടക്റ്റ് പ്ലാന്‍.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

ഇപ്പോള്‍, പുതിയ എംജി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ തീയതി മുതല്‍ 12 മാസം വരെ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്. ഉപഭോക്താക്കളുടെ കാറുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും പരിപാലിക്കുന്നതിനാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്, ഇത് നിയന്ത്രിക്കുന്നത് എംജിയാണ്.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

മൂന്ന് വര്‍ഷത്തെ ഉല്‍പന്ന പദ്ധതി അഞ്ച് വര്‍ഷത്തേക്ക് ഒരു നാമമാത്രമായ തുകയ്ക്ക് നീട്ടാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

ഉപഭോക്തൃ സംതൃപ്തിയിലേക്കുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന പദ്ധതിയാണിതെന്ന് എംജി മോട്ടോര്‍ ഇന്ത്യ സിസിഒ ഗൗരവ് ഗുപ്ത പറഞ്ഞു, കമ്പനിയുടെ രണ്ട് വര്‍ഷത്തെ വാര്‍ഷികാഘോഷം ഇന്ത്യയില്‍ എത്തിച്ചേരാന്‍ അര്‍ഹമാണെന്നും, തങ്ങളുടെ ഉപഭോക്താക്കളുമായി ജീവിതകാലം മുഴുവന്‍ ബന്ധം സ്ഥാപിക്കുന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കള്‍ക്കായി രാജ്യത്തൊട്ടാകെ 270 ലധികം ടച്ച്പോയിന്റുകള്‍ സ്ഥാപിച്ചതായി എംജി പറയുന്നു. രാജ്യത്തിനായി വന്‍ പദ്ധതികളാണ് കമ്പനി കമ്പനി ആസൂത്രണം ചെയ്യുന്നത്.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

നിരവധി മോഡലുകളെ വിപണിയില്‍ എത്തിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇതില്‍ ZS ഇവിയെ അടിസ്ഥാനമാക്കിയുള്ള മോഡലാണ് പ്രധാനി. ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി എംജി; പുതിയ മോഡലുകള്‍ ഉടന്‍

ആസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി അധികം വൈകാതെ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിനോടകം തന്നെ ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Completed Two Years In India, Find Here All Details. Read in Malayalam.
Story first published: Tuesday, July 20, 2021, 20:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X