കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി 'എംജി കെയര്‍ അറ്റ് ഹോം' സംരംഭം വീണ്ടും അവതരിപ്പിച്ച് നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്കാഡൗണും, പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിച്ച് തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി പല സംസ്ഥാനങ്ങളിലും വിട്ടൊഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍മാതാക്കള്‍ ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

ഈ പ്രോഗ്രാമിന് കീഴില്‍, കാര്‍ സാനിറ്റൈസേഷന്‍, ഫ്യൂമിഗേഷന്‍, പൊതുവായ പരിശോധന, ചെറിയ അറ്റകുറ്റപ്പണികള്‍, ഉപഭോക്താവിന്റെ വസതിയില്‍ ഡ്രൈ വാഷ് എന്നിവ പോലുള്ള തെരഞ്ഞെടുത്ത സേവനങ്ങള്‍ കാര്‍ നിര്‍മാതാവ് വാഗ്ദാനം ചെയ്യുന്നു.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

സുരക്ഷിതവും സമ്പര്‍ക്കരഹിതവുമായ അനുഭവം ഉറപ്പാക്കാന്‍, പരിസരം സന്ദര്‍ശിക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാന്‍ പരിശീലനം നല്‍കുന്നുവെന്നും കമ്പനി അറിയിച്ചു.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

എംജി വാഹന ഉടമകള്‍ക്ക് എംജി എംജി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 'എംജി കെയര്‍' സേവനങ്ങള്‍ ലഭിക്കും. ഫ്യൂമിഗേഷന്‍, ഡ്രൈ വാഷ്, ചെറിയ അറ്റകുറ്റപ്പണികള്‍, ഫിറ്റ്‌മെന്റുകള്‍ എന്നിവ പ്രാപ്തമാക്കുന്ന പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ സൗകര്യങ്ങള്‍ നടത്തുന്നത്.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

നിലവില്‍ ഇന്ത്യയിലെ എംജി നെറ്റ്‌വര്‍ക്കില്‍ 245 ടച്ച്പോയിന്റുകള്‍ ഉള്‍പ്പെടുന്നു. അതോടൊപ്പം തന്നെ രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സഹായഹസ്തവുമായി കമ്പനി ഇതിനോടകം തന്നെ രംഗത്തുണ്ട്.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

ഹെക്ടര്‍ ആംബുലന്‍സുകള്‍ സംഭാവന ചെയ്യുക, സ്റ്റാഫ് അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ പരിരക്ഷ, ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ കൊവിഡ്-19 സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലും കാര്‍ നിര്‍മാതാവ് പങ്കാളിയാണ്.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

''ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും എംജി മോട്ടോര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ ഗൗരവ് ഗുപ്ത പറഞ്ഞു.

കാര്‍ കെയര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'കെയര്‍ അറ്റ് ഹോം' പദ്ധതിയുമായി എംജി

സാമൂഹിക അകലവും ആവശ്യമായ മാനദണ്ഡങ്ങളും ഓണ്‍-സൈറ്റില്‍ പാലിക്കുമ്പോള്‍, ഉപഭോക്താക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ ഒരു അധിക പരിശോധനയ്ക്ക് വിധേയമാകുന്നു. എംജി V Phy-പോലുള്ള കമ്പനി അവതരിപ്പിച്ച മറ്റ് കോണ്‍ടാക്റ്റ്‌ലെസ് പ്രോഗ്രാമുകള്‍ക്ക് പുറമേയാണ് ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India Introduces ‘CARE At Home’ Services At Your Doorstep. Read in Malayalam.
Story first published: Tuesday, June 22, 2021, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X