ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് അസറ്റ് മാനേജുമെന്റ് കമ്പനിയും ക്ലീന്‍-ടെക് പ്രൊവൈഡറുമായ അറ്റെറോയുമായി ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എംജി മോട്ടോര്‍ പങ്കാളിത്തം പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥിയം അയണ്‍ ബാറ്ററികള്‍ വീണ്ടും ഉപയോഗിക്കാനും പുനരുപയോഗം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു ഇരുവരുടെയും പങ്കാളിത്തം.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇ-വേസ്റ്റ് മാനേജ്മെന്റ് സൊല്യൂഷന്‍ പ്രൊവൈഡറായ അറ്റെറോയുമായി സഹകരിച്ച് എംജി മോട്ടോര്‍ ഇന്ത്യ അതിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹന ബാറ്ററി വിജയകരമായി റീസൈക്കിള്‍ ചെയ്തു. റീസൈക്ലിംഗ് പ്രക്രിയയില്‍ നിന്നുള്ള ലോഹ സത്തുകളും മറ്റ് ഘടകങ്ങളും പുതിയ ഇലക്ട്രിക് വാഹന ബാറ്ററികള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

വൃത്താകൃതിയിലുള്ളതും സുസ്ഥിരവുമായ ഒരു ഇവി സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തില്‍, എംജി മോട്ടോര്‍ ഇന്ത്യ അതിന്റെ ZS ഇവി മോഡലിനായി ലിഥിയം അയണ്‍ ബാറ്ററികള്‍ പുനരുപയോഗിക്കാനും പുനരുപയോഗം ചെയ്യാനും അറ്റെറോയുമായി വീണ്ടും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് അസറ്റ് മാനേജ്മെന്റ് കമ്പനിയും ക്ലീന്‍-ടെക് പ്രൊവൈഡറുമായ അറ്റെറോ, ഇന്ത്യയില്‍ അതിന്റെ ബാറ്ററി എന്‍ഡ്-ഓഫ്-ഉപയോഗ മാനേജ്മെന്റ് നടത്തുന്നു. ഈ നേട്ടത്തോടെ, ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മാതാവ് ഇവി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള അതിന്റെ സംരംഭങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചുവെന്ന് വേണം പറയാന്‍.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

'ഇലക്ട്രിക് വാഹനങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് സുസ്ഥിരത ഉറപ്പാക്കുന്നത് എംജിയില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ്. ബാറ്ററി മാലിന്യം സുസ്ഥിര മൊബിലിറ്റിക്ക് വെല്ലുവിളിയായതിനാല്‍, ബാറ്ററി റീസൈക്ലിംഗാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

'ഇവി വാഹനങ്ങളുടെ ആക്കം വര്‍ധിക്കുന്നതിനനുസരിച്ച്, ഇ-മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സുസ്ഥിരമായ സമീപനം ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്ന് അറ്റെറോ റീസൈക്ലിംഗ് സിഇഒയും സഹസ്ഥാപകനുമായ നിതിന്‍ ഗുപ്ത പറഞ്ഞു.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

ഒരു വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക്, ഒരു ലിഥിയം-അയണ്‍ ബാറ്ററിയില്‍ നിന്ന് 99 ശതമാനം ലോഹങ്ങളും വേര്‍തിരിച്ചെടുക്കാന്‍ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ തങ്ങളുടെ പക്കലുണ്ട്.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

കൂടാതെ ഈ പ്രക്രിയകളിലൂടെ കോപ്പര്‍, ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ വിലയേറിയ ലോഹങ്ങളില്‍ ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കാന്‍ തങ്ങള്‍ വിഭാവനം ചെയ്യുന്നു. എംജിയുമായി കൈകോര്‍ക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, തങ്ങളുടെ പങ്കാളിത്തം ഇവി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വ്യവസായത്തിലുടനീളം മാതൃകയാക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

സുസ്ഥിരവും വൃത്തിയുള്ളതുമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന്, ഗുജറാത്തിലെ ഹാലോളിലുള്ള ബ്രാന്‍ഡിന്റെ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് 4.85 മെഗാവാട്ട് വിന്‍ഡ്-സോളാര്‍ ഹൈബ്രിഡ് പവര്‍ വിതരണം ചെയ്യുന്നതിന് എംജി അടുത്തിടെ ക്ലീന്‍മാക്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പങ്കാളിത്തത്തോടെ, 13 ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ ഏകദേശം 2 ലക്ഷം MT CO2 15 വര്‍ഷത്തിനുള്ളില്‍ എംജി കുറയ്ക്കും.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

സുസ്ഥിരമായ ഭാവിയിലേക്കുള്ള എംജിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം. 'സുസ്ഥിരമായ ഒരു ഭാവിയിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, ഇത് സീറോ എമിഷന്‍ വാഹനങ്ങള്‍ സ്വീകരിക്കാനും പരിസ്ഥിതി സംരക്ഷിക്കുന്നതിന് സംഭാവന നല്‍കാനും പലരെയും പ്രേരിപ്പിക്കുമെന്നും എംജി അധികൃതര്‍ അറിയിച്ചു.

ആദ്യശ്രമം വിജയകരം; ഇലക്ട്രിക് വാഹന ബാറ്ററി റീസൈക്കിള്‍ ചെയ്ത് എംജി

എംജി മാത്രമല്ല, മറ്റ് നിരവധി കാര്‍ നിര്‍മാതാക്കള്‍ അവരുടെ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സോളാര്‍ ഊര്‍ജ്ജം ശേഖരിക്കാന്‍ ലക്ഷ്യമിടുന്നു, അതത് വാഹന നിര്‍മാതാക്കളുടെ തന്ത്രത്തിന്റെ ഭാഗമായി നെറ്റ് സീറോ-എമിഷന്‍ ഉപയോഗിച്ച് ഹരിതത്തിലേക്ക് പോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motor india recycles first ev battery will continue collaboration with attero
Story first published: Tuesday, December 21, 2021, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X