Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

ഏറെക്കാലമായി കാത്തിരുന്ന ആസ്റ്റർ മിഡ്-സൈസ് എസ്‌യുവി ഒടുവിൽ ഇന്ത്യൻ വിപണിയിൽ എംജി അവതരിപ്പിച്ചു. 9.78 ലക്ഷം മുതൽ 16.78 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന പുതിയ ആസ്റ്റർ വളരെ മത്സരാധിഷ്ഠിതമായ അഞ്ച് സീറ്റർ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും പുതിയ മോഡലാണ്.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

ഇന്ത്യ വിപണിയിൽ ഈ സെഗ്‌മെന്റിൽ നിലവിൽ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ആധിപത്യം പുലർത്തുന്നു.

1. വേരിയന്റ് തിരിച്ചുള്ള വിലകൾ

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വേരിയന്റുകളിൽ എംജി ആസ്റ്റർ ലഭ്യമാണ്. എസ്‌യുവിയുടെ നോൺ ടർബോ പതിപ്പിന് 9.78 ലക്ഷം മുതൽ 14.98 ലക്ഷം രൂപ വരെ വിലയുണ്ട്, അതേസമയം ടർബോ പതിപ്പിന്റെ അടിസ്ഥാന വേരിയന്റിന് 15.88 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 16.78 ലക്ഷം രൂപയുമാണ് വില.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ
Style Super Smart Sharp
VTi-Tech MT ₹9,78,000 ₹11,28,000 ₹12,98,000 ₹13,95,000
VTi-Tech CVT ₹12,68,000 ₹14,18,000 ₹14,98,000
220 Turbo AT ₹15,88,000 ₹16,78,000
Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

2. എഞ്ചിൻ സവിശേഷതകൾ

പുതിയ എംജി ആസ്റ്റർ മിഡ്-സൈസ് എസ്‌യുവി 1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ്, 1.3 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂണിറ്റ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

ആദ്യത്തേത് 110 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 140 bhp കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, എട്ട് സ്പീഡ് CVT എന്നിവ 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം വരുന്നു. 1.3 ലിറ്റർ ടർബോ പെട്രോൾ മോട്ടോറിനൊപ്പം ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഉൾപ്പെടുന്നു.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

ടർബോ പതിപ്പ് ക്രെറ്റ 1.4, സെൽറ്റോസ് 1.4, ഡസ്റ്റർ 1.3, കുഷാഖ്/ടൈഗൂൺ 1.5 എന്നിവയ്‌ക്കെതിരായി സ്ഥാപിക്കും.

സസ്പെൻഷൻ ഡ്യൂട്ടികൾക്കായി, എസ്‌യുവിക്ക് മുന്നിൽ മാക്ഫേഴ്സൺ സ്ട്രറ്റും പിന്നിൽ ടോർഷൻ ബീമും ലഭിക്കുന്നു. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളുമായാണ് പുതിയ ആസ്റ്റർ എത്തുന്നത്.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ
Specs MG Astor Volkswagen Taigun Kia Seltos
Engine 1.5L Petrol / 1.3L Turbo Petrol 1.0L Turbo Petrol/1.5L Turbo Petrol 1.5L Petrol / 1.4L turbo petrol
Power 110bhp / 140bhp 115bhp / 150bhp 115bhp / 148bhp
Torque 144Nm / 220Nm 178Nm / 250Nm 144Nm / 250Nm
Gearbox 6MT & 8-speed CVT (1.5L) / 6-speed AT (1.3L) 6MT / 6-AT (1.0L ) 6MT / 7DSG (1.5L Turbo Petrol) 6MT / CVT(1.5L Petrol) / 6iMT (1.5L petrol) /7 DCT (1.4L Turbo Petrol)
Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

3. അളവുകൾ

അനുപാതത്തിന്റെ കാര്യത്തിൽ, പുതിയ ആസ്റ്റർ 4,323 mm നീളവും 1,809 mm വീതിയും 1,650 mm ഉയരവും 2,585 mm വീൽബേസുമായി വരുന്നു. 215/55 സെക്ഷൻ ടയറുകളിൽ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളിലാണ് എസ്‌യുവി എത്തുന്നത്. 215/60 സെക്ഷൻ ടയറുള്ള 16 ഇഞ്ച് സ്റ്റീൽ വീൽ ഷോഡും ഇതിലെ ബേസ് ട്രിമ്മിൽ വരുന്നുണ്ട്.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ
Dimensions MG Astor Volkswagen Taigun Kia Seltos
Length 4323mm 4221mm 4315mm
Width 1809mm 1760mm 1800mm
Height 1653mm 1612mm 1790mm
Wheelbase 2580mm 2651mm 2610mm
Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

4. കളർ ഓപ്ഷനുകൾ

പുതിയ എംജി ആസ്റ്റർ മിഡ്-സൈസ് എസ്‌യുവി സ്പൈസ്ഡ് ഓറഞ്ച്, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, സ്റ്റാരി ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

5. സേഫ്റ്റിയും സെക്യൂരിറ്റിയും

പുതിയ ആസ്റ്ററിൽ ആറ് എയർബാഗുകൾ, ABS വിത്ത് EBD, ബ്രേക്ക് അസിസ്റ്റ്, ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), TCS (ട്രാക്ഷൻ കൺട്രോൾ സിസ്റ്റം), HHC (ഹിൽ ഹോൾഡ് കൺട്രോൾ), HDC (ഹിൽ ഡിസന്റ് കൺട്രോൾ), എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), ISOFIX ചൈൽഡ് ആങ്കറുകളും നാല് ഡിസ്ക് ബ്രേക്കുകളും ഉണ്ട്.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

ഓട്ടോ-ഹോൾഡിനൊപ്പം ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി വ്യൂ ക്യാമറ, ഫ്രണ്ട് ഫോഗ് ലാമ്പ്, കോർണറിംഗ് അസിസ്റ്റ്, റിയർ ഫോഗ് ലാമ്പ്, സെക്യൂരിറ്റി അലാറം, റിയർ ഡിഫോഗർ, ഹീറ്റഡ് ORVM, അൾട്രാ-ഹൈ സ്റ്റീൽ കേജ് ബോഡി എന്നിങ്ങനെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കുന്നു.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

6. കോംഫോർട്ട് & കൺവീനിയൻസ് സവിശേഷതകൾ

ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് വിത്ത് മോഡ് അഡ്ജസ്റ്റ് (നോർമൽ, അർബൻ, ഡൈനാമിക്), പനോരമിക് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് വിത്ത് സ്മാർട്ട് എൻട്രി, ആറ്-വേ ഇലക്ട്രിക്കല്ലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുകൾ, രിയർ 60:40 സ്പ്ലിറ്റ് സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, PM 2.5 ഫിൽട്ടർ, ഓട്ടോമാറ്റിക് എസി, റിയർ എസി വെന്റ്, അഞ്ച് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ഒരു പവർ ഔട്ട്ലെറ്റ് എന്നിങ്ങനെ നിരവധി മികച്ച ഹൈലൈൻ ഫീച്ചറുകളും സൗകര്യങ്ങളും എസ്‌യുവിക്ക് ലഭിക്കുന്നു.

Astor -റുമായി മിഡ് സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാനൊരുങ്ങി MG; വില 9.78 ലക്ഷം രൂപ

7. ഓട്ടോണമസ് ലെവൽ 2 (ADAS)

പുതിയ ആസ്റ്റർ ബോഷിൽ നിന്നുള്ള സെഗ്മെന്റ്-ഫസ്റ്റ് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സംവിധാനവുമായാണ് എത്തുന്നത്. ADAS സവിശേഷതകളിൽ ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയിൻ ചേഞ്ച് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർഡ് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, സ്പീഡ് മുന്നറിയിപ്പ്, ഇന്റലിജന്റ് ഹെഡ്‌ലൈറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motor launched all new astor ai suv in india at rs 9 78 lakhs
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X