വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

ആഭ്യന്തര വിപണിയില്‍ ഗ്ലോസ്റ്ററിന്റെ ശ്രേണി വിപുലീകരിച്ച് നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. ടോപ്പ് സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് പുറത്തിറക്കിയാണ് കമ്പനി വിപുലീകരണം നടത്തിയിരിക്കുന്നത്.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

37.28 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. പ്രീമിയം എസ്‌യുവിയുടെ മുന്‍നിര വകഭേദം ഇപ്പോള്‍ 6, 7 സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ അധിക ചിലവില്ലാതെ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്‌ക്കെതിരെയാണ് ഗ്ലോസ്റ്റര്‍ മത്സരിക്കുന്നത്. ഈ വര്‍ഷം ആദ്യം, ടൊയോട്ട നിരവധി അപ്ഡേറ്റുകളുമായി ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചു.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

അതേസമയം ഫോര്‍ഡ് എന്‍ഡവര്‍ അടുത്ത വര്‍ഷം ആഗോളതലത്തില്‍ മൂന്നാം തലമുറ മോഡലിനെ അവതരിപ്പിക്കും. അധികം താമസിയാതെ, ബിഎസ് VI നവീകണത്തോടെ ഇസൂസു MU-X ഇന്ത്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തും.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

ഇതെല്ലാം മുന്നില്‍ കണ്ടാണ് ഗ്ലോസ്റ്ററിന് ഇപ്പോള്‍ കമ്പനി ഈ നവീകരണം നല്‍കിയിരിക്കുന്നത്. മാത്രമല്ല നൂതന സാങ്കേതികവിദ്യകളുും കുറഞ്ഞ വിലയും വാഹനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത കൂടിയാണ്.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

ADAS അടിസ്ഥാനമാക്കിയുള്ള സുരക്ഷയും സഹായ സവിശേഷതകളും ഉപയോഗിച്ച് ലെവല്‍ 1 ഓട്ടോണമസ് ശേഷിയുള്ള രാജ്യത്തെ ആദ്യത്തെ എസ്‌യുവി കൂടിയാണിത്. ഈ വര്‍ഷം ആദ്യം ബ്രിട്ടീഷ് നിര്‍മാതാവ് ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ പതിപ്പും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

നിലവില്‍ ഇത് ഹ്യുണ്ടായി അല്‍കാസറിനും ടാറ്റ സഫാരിക്കും എതിരായിട്ടാണ് വിപണിയില്‍ മത്സരിക്കുന്നത്. അധികം വൈകാതെ ഈ ശ്രേണിയിലേക്ക് മഹീന്ദ്ര തങ്ങളുടെ XUV700-യും അവതരിപ്പിക്കും.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

7 സീറ്റര്‍ എംജി ഗ്ലോസ്റ്റര്‍ സാവി വേരിയന്റ് പ്രാദേശികമായി അതിന്റെ എസ്‌യുവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. പൂര്‍ണ്ണ വലുപ്പത്തിലുള്ള എസ്‌യുവി 2020 ഒക്ടോബറില്‍ സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, ടോപ്പ് എന്‍ഡ് സാവി എന്നീ നാല് വേരിയന്റുകളില്‍ അവതരിപ്പിച്ചു.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

7 സീറ്റര്‍ സാവി ട്രിമ്മില്‍ ഒരു വ്യത്യാസം ഒഴികെ ആറ് സീറ്റര്‍ പതിപ്പിന് സമാനമായ എല്ലാ ഫീച്ചറുകളും ആദ്യത്തേതിന് ബെഞ്ചിന് രണ്ടാം നിരയുണ്ട്, അതേസമയം ഒരു മധ്യനിര ക്യാപ്റ്റന്‍ സീറ്റിംഗ് ക്രമീകരണം രണ്ടാമത്തേതില്‍ വാഗ്ദാനം ചെയ്യുന്നു.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, അതേ 2.0 ലിറ്റര്‍ ഇരട്ട-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും. ഇത് 215 bhp പരമാവധി കരുത്തും 480 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പവര്‍ ഓണ്‍-ഡിമാന്‍ഡ് 4WD സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

വിലയില്‍ മാറ്റമില്ല; ഗ്ലോസ്റ്റര്‍ സാവി വേരിയന്റിന് 7 സീറ്റര്‍ പതിപ്പ് സമ്മാനിച്ച് എംജി

എംജി ഗ്ലോസ്റ്ററിലെ ചില പ്രധാന സവിശേഷതകള്‍ പരിശോധിച്ചാല്‍, ഏഴ് ഡ്രൈവ് മോഡുകള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, I-സ്മാര്‍ട്ട് കണക്റ്റഡ് ടെക്, എട്ട് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 12 സ്പീക്കര്‍ ഓഡിയോ, പനോരമിക് സണ്‍റൂഫ്, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motor launched gloster savvy 7 seater variant in india with same 6 seater price tag
Story first published: Monday, August 9, 2021, 14:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X