പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

ഹെക്ടർ ശ്രേണി വീണ്ടും വിപുലീകരിച്ച് എംജി. കോംപാക്ട് എസ്‌യുവിയുടെ മിഡ് വേരിയന്റായി ഹെക്ടർ ഷൈൻ എംജി പുറത്തിറക്കി. 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

ഷൈൻ വേരിയന്റിന്റെ കീ ഹൈലൈറ്റുകൾ

* എംജി ഹെക്ടർ ഷൈൻ ഇപ്പോൾ ഹെക്ടറിന്റെ ശ്രേണിയിലെ മിഡ് വേരിയന്റാണ്

* ഇതിന് ഇലക്ട്രിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയവ ലഭിക്കും.

* എംജി ഹെക്ടർ ഷൈനിന് CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിക്കുന്നു

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

എംജി ഇന്ത്യയിൽ ഹെക്ടർ ഷൈൻ വേരിയന്റ് 14.52 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഹെക്ടറിന്റെ സൂപ്പർ, സ്മാർട്ട് വേരിയന്റുകൾക്കിടയിലാണ് ശ്രേണിയിലെ പുത്തൻ മിഡ് വേരിയന്റ് സ്ഥാനം പിടിക്കുന്നത്.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ
2021 MG Hector Pricing
Varians Petrol Petrol Hybrid Diesel
Style MT ₹13.49 Lakh NA ₹14.98 Lakh
Style AT NA NA NA
Super MT ₹14.16 Lakh ₹14.99 Lakh ₹15.99 Lakh
Super AT NA NA NA
Shine MT ₹14.51 Lakh NA ₹16.49 Lakh
Shine AT ₹15.71 Lakh NA NA
Smart MT NA ₹16.37 Lakh ₹17.79 Lakh
Smart AT ₹16.99 Lakh NA NA
Sharp MT NA ₹17.69 Lakh ₹19.20 Lakh
Sharp AT ₹18.69 Lakh NA NA
പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

ഇതോടെ, എംജി ഹെക്ടർ ശ്രേണി വിപുലീകരിക്കുക മാത്രമല്ല, ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സ് നൽകുകയും, ഷൈൻ വേരിയന്റിൽ പെട്രോൾ എഞ്ചിനൊപ്പം CVT ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതിലൂടെ ഓട്ടോമാറ്റിക് വേരിയന്റുള്ള ഹെക്ടറിനെ മുമ്പത്തേക്കാൾ കൂടുതലായി നിർമ്മാതാക്കൾ ആക്സസിബിളാക്കിയിരിക്കുകയാണ്.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

മുമ്പ് ഹെക്ടറിന്റെ സ്മാർട്ട്, ടോപ്പ്-എൻഡ് ഷാർപ്പ് വേരിയന്റുകളിൽ മാത്രമാണ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

എന്നാൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ വർധിച്ചുവരുന്ന ആവശ്യകത ബ്രിട്ടീഷ് കാർ നിർമ്മാതാക്കളെ താഴ്ന്ന വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചതായി തോന്നുന്നു. ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർക്കുന്നതിനു പുറമേ, ഹെക്ടർ ഷൈൻ വേരിയന്റിന് സൂപ്പർ ട്രിമിനേക്കാൾ കൂടുതൽ സവിശേഷതകൾ ലഭിക്കുന്നു.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

എംജി ഹെക്ടർ ഷൈൻ വേരിയന്റിന് 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സിംഗിൾ-പാൻ സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിവേർസ് പാർക്കിംഗ് ക്യാമറ മുതലായവ ബ്രാൻഡ് നൽകുന്നു.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, നാല് ഡിസ്ക് ബ്രേക്കുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ ഡീഫോഗർ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, അലോയി വീലുകൾ, ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവ വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

ടർബോചാർജ്ഡ് 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളുമായി എംജി ഹെക്ടർ ഷൈൻ ലഭ്യമാണ്. പെട്രോൾ യൂണിറ്റ് 250 Nm torque ഉം 141 bhp കരുത്തും പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും CVT ഓട്ടോമാറ്റിക് ഗിയർബോക്‌സും ഇതിനോടൊപ്പം ലഭ്യമാണ്.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

അതേസമയം, ഡീസൽ മോട്ടോർ 168 bhp കരുത്തും 350 Nm torque ഉം വികസിപ്പിക്കുന്നു. എംജി ഹെക്ടർ ഷൈൻ ഡീസൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാവൂ.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

കണക്റ്റഡ് സവിശേഷതകളോടെയുള്ള ഐസ്‌മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ കാറിന് ലഭിക്കുന്നു. പ്രത്യേക വിലയ്ക്ക് ഹെക്ടർ ഷൈനിനായി നിരവധി ക്യൂറേറ്റഡ് ആക്‌സസറികൾ വാഗ്ദാനം ചെയ്യുമെന്ന് വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. സ്റ്റിയറിംഗ് വീൽ കവർ, 3D മാറ്റുകൾ, എയർ പ്യൂരിഫയർ, വയർലെസ് മൊബൈൽ ചാർജർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി; വില 14.52 ലക്ഷം രൂപ

അഞ്ച് വർഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റർ വാറന്റിയും അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും അഞ്ച് ലേബർ ഫ്രീ സേവനങ്ങളും നൽകുന്ന എംജി ഷീൽഡിനൊപ്പം കാർ ലഭ്യമാകും.

Most Read Articles

Malayalam
English summary
Mg motors expanded hector model range with the addition of new shine variant
Story first published: Thursday, August 12, 2021, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X