Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

എംജി മോട്ടോർസ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആസ്റ്റർ എസ്‌യുവി അവതരിപ്പിച്ചത്. രാജ്യത്ത് AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആയി എത്തുന്ന ആദ്യ മോഡലാണിത്.

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

അവതരണത്തിന് ശേഷം എം‌ജി മോട്ടോർ ആസ്റ്ററിനുള്ള ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുയാണ്. ഓൺലൈനിൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബ്രാൻഡിന്റെ ഡീലർഷിപ്പുകളിലുടനീളവും 21,000 രൂപ ടോക്കൺ തുകയ്ക്ക് വാഹനം ബുക്ക് ചെയ്യാൻ കഴിയും.

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

ഈ വർഷം നവംബർ-ഡിസംബർ മുതൽ ആദ്യത്തെ 5000 യൂണിറ്റുകളുടെ ഡെലിവറികൾ ഷെഡ്യൂൾ നിർമ്മാതാക്കൾ ചെയ്തിട്ടുണ്ട്, അതിനുശേഷം ആമുഖ വിലകൾ ബ്രാൻഡ് പിൻവലിക്കും. നിലവിൽ, എസ്‌യുവിക്ക് 9.78 ലക്ഷം രൂപ മുതൽ 17.38 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

എംജി ആസ്റ്റർ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് ട്രിമ്മുകളിൽ ലഭ്യമാണ്. വാഹനത്തിന് രണ്ട് എഞ്ചിനുകൾ കമ്പനി നൽകിയിരിക്കുന്നു. 110 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോളും (6-സ്പീഡ് മാനുവലും സിവിടിയുമായി ജോടിയാക്കി) 140 bhp കരുത്ത് സൃഷ്ടിക്കുന്ന 1.3 ലിറ്റർ ടർബോ-പെട്രോളും യൂണിറ്റും വാഹനത്തിൽ വരുന്നു. 1.5 ലിറ്റർ പതിപ്പ് ആറ് സ്പീഡ് മാനുവൽ CVT ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യുന്നു, 1.3 ലിറ്റർ യൂണിറ്റ് സ്റ്റാൻഡേർഡായി ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്നു.

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

ആസ്റ്ററിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഒരു റോബോട്ട് ഹെഡ് ആകൃതിയിലുള്ള ഒരു വ്യക്തിഗത AI അസിസ്റ്റന്റ് എന്നിങ്ങനെ രണ്ട് പ്രീമിയം സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകൾ ലഭിക്കുന്നു.

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, പൈലറ്റ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവ ADAS -ൽ ഉൾപ്പെടുന്നു.

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി, പനോരമിക് സൺറൂഫ്, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ കീ എന്നിവയാണ് എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ. ഡിജിറ്റൽ കീ നിങ്ങളുടെ കാർ കീ നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്താൽ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്റ്റാർട്ടാക്കാനും നിങ്ങളെ അനുവദിക്കുന്നു.

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

ആസ്റ്റർ എസ്‌യുവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ:

* ക്രോം ഫിറ്റഡ് ഫ്രണ്ട് ഗ്രില്ല്

* ഹോക്ക്-ഐ എൽഇഡി ഹെഡ്‌ലാമ്പുകൾ

* സ്പ്ലിറ്റ്-എൽഇഡി ടെയിൽലാമ്പുകൾ

* ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ

* 17 ഇഞ്ച് അലോയി വീലുകൾ

* ഓൾ റൗണ്ട് ബോഡി ക്ലാഡിംഗ്

* റൂഫ് റെയിലുകൾ

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

വാഹനത്തിന്റെ AI അധിഷ്ടിത ഫീച്ചറുകളിൽ ഇവ ഉൾക്കൊള്ളുന്നു:

* ചിറ്റ്-ചാറ്റ് & ജോക്ക് ഫംഗ്ഷൻ

* ന്യൂസ് റീഡിംഗ്

* വിക്കിപീഡിയ ആക്സസ്

* പ്ലേ മ്യൂസിക്ക്

* നാവിഗേഷൻ

* ഹിംഗ്ലിഷ് കംപാറ്റിബിലിറ്റി

* സെലക്ട് ഇൻ കാർ അലേർട്ട്

* ക്രിട്ടിക്കൽ ഇൻ കാർ വാർണിംഗ്

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

പുത്തൻ AI എസ്‌യുവിക്ക് നിരവധി സേഫ്റ്റി ഫീച്ചറുകളും ചൈനീസ് അധീനതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. അവയിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു.

* ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP)

* ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TSC)

* ആറ് എയർബാഗുകൾ

* ABS + EBD

* 360 ഡിഗ്രി ക്യാമറ

* ഹിൽ ഡിസന്റ് കൺട്രോൾ (HDC)

Astor AI എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് MG

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ എന്നിവ അടങ്ങുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിൽ എംജി ആസ്റ്റർ മത്സരം കൂടുതൽ കടുപ്പമാക്കുന്നു. അക്ഷരാർഥത്തിൽ എംജി ZS ഇവിയുടെ പെട്രോൾ മോഡലായ ആസ്റ്റർ ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിൽ ഹെക്ടറിന് താഴെയായി ഇടം പിടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors opens booking for astor ai suv in india
Story first published: Thursday, October 21, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X