Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

MG Motor ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന മിഡ്-സൈന് എസ്‌യുവിയെ MG Astor എന്ന് വിളിക്കുമെന്ന് സ്ഥിരീകരിച്ചു. പുതിയ ആസ്റ്റർ എസ്‌യുവി 2021 സെപ്റ്റംബറിൽ വിപണിയിലെത്തും.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

വാഹനത്തിന് ഏകദേശം 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു, പുതിയ മിഡ്-സൈസ് എസ്‌യുവി Hyundai Creta, Kia Seltos, Skoda Kushaq, പുതിയ Volkswagen Taigun എന്നിവയ്‌ക്കെതിരെ മത്സരിക്കും.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

പുതിയ MG Astor മിഡ്-സൈസ് എസ്‌യുവിയിൽ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു. പുതിയ മോഡലിൽ പെർസണൽ AI അസിസ്റ്റന്റും ലെവൽ II ഓട്ടോണമസ് ഡ്രൈവിംഗ് ഫംഗ്ഷനുകളും സജ്ജീകരിച്ചിരിക്കുന്നു. എസ്‌യുവിയ്ക്ക് ജിയോ-പവർഡ് ഇന്റർനെറ്റ് സവിശേഷതകളും പുതിയ സ്മാർട്ട് i-ഹബ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ലഭിക്കുന്നു.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ഘടിപ്പിച്ചിട്ടുള്ള പുതിയ ആസ്റ്റർ എസ്‌യുവിയുടെ ഉൾവശവും MG Motor ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. MG Astor ഡ്യുവൽ-ടോൺ ഇന്റീരിയർ സ്കീമുമായി വരുന്നു. ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും സീറ്റുകളിലും ബ്ലാക്ക് ആൻഡ് ബ്രൗൺ സ്‌കീം എസ്‌യുവിക്ക് ലഭിക്കുന്നു.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

ഡാഷ്ബോർഡിലും സെൻട്രൽ ടണലിലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിലും ബ്രൗൺ നിറത്തിലുള്ള സോഫ്റ്റ് ലെതർ കാണാം. മുകൾ ഭാഗം ബ്ലാക്ക് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, അതോടൊപ്പം സിൽവർ ഫിനിഷ് എയർ വെന്റുകളിലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിലും നൽകിയിരിക്കുന്നു.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

കമ്പനിയുടെ പെർസണൽ AI അസിസ്റ്റന്റ് ഡാഷ്‌ബോർഡിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നു. സെൻട്രൽ കൺസോളിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്, കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നീ സംവിധാനങ്ങളും ഇതിന് ലഭിക്കും.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

എസി വെന്റുകൾ ടച്ച്‌സ്‌ക്രീനിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നു, അതേസമയം കൺട്രോൾ സ്വിച്ചുകൾ സ്‌ക്രീനിന് താഴെ ക്രമീകരിച്ചിരിക്കുന്നു.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

പുതിയ MG Astor -ൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഘടിപ്പിച്ചിരിക്കുന്നു, ഇത് ഒന്നിലധികം ഫീച്ചറുകളും കാണിക്കും. ലെതർ കൊണ്ട് പൊതിഞ്ഞ മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, വലിയ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ എസ്‌യുവിക്ക് ലഭിക്കും.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

സ്പീഡ് ലിമിറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ടാവും.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് MG Astor എത്തുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 120 bhp കരുത്തും 150 Nm torque ഉം ഉൽപാദിപ്പിക്കും. ടർബോചാർജ്ഡ് എൻജിൻ 163 bhp കരുത്തും 230 Nm torque ഉം പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഹനം വാഗ്ദാനം ചെയ്യും.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

ഫീച്ചറുകളാൽ സമ്പന്നമായി MG Astor ബ്രാൻഡിന്റെ ഇലക്ട്രിക് മോഡലായ ZS EV -യുമായി ഡിസൈൻ ഘടകങ്ങൾ പങ്കിടും. വാഹനത്തിൽ വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ കഴിഞ്ഞ ദിവസം നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

മറ്റ് അനുബന്ധ വാർത്തകളിൽ എംജി മോട്ടോർസ് അടുത്തിടെ രാജ്യത്ത് തങ്ങളുടെ ജനപ്രിയ മോഡലായ ഹെക്ടറിന്റെ മോഡൽ ശ്രേണി വീണ്ടും വിപുലീകരിച്ചു, ഷൈൻ എന്ന പുതിയ മിഡ്-സ്പെക്ക് വേരിയന്റ് പുറത്തിറക്കിയാണ് നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ആദ്യ മോഡലായ ഹെക്ടറിന്റെ നിര എക്സ്പാന്റ് ചെയ്തത്.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

ഇത് കൂടാതെ രാജ്യത്ത് തങ്ങളുടെ വാഹന പോടർഫോളിയോയും വിപുലീകിക്കാൻ നിർമ്മാതാക്കൾ ഒരുങ്ങുകയാണ്. നിലവിലുള്ള പെട്രോൾ, ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായി മാരുതി എർട്ടിഗ ആധിപത്യം പുലർത്തുന്ന എംപിവി ശ്രേണിയിലേക്ക് ചുവടുവെക്കാനാണ് കമ്പനിയുടെ ശ്രമം.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

2020 ഓട്ടോ എക്സ്പോയിൽ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് പ്രദർശിപ്പിച്ച് MG 360M മോഡലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാവും പുതിയ എംപിവി ഒരുങ്ങുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള നിർമ്മാതാക്കളുടെ പദ്ദതികളുടെ ഭാഗമായിട്ടാണ് ഈ നീക്കം.

Astor -എസ്‌യുവിയുടെ ഇന്റീയറും ഹൈലൈറ്റുകളും വെളിപ്പെടുത്തി MG

MG -യോടൊപ്പം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ദക്ഷിണ കൊറിയൻ വാഹന ഭീമന്മാരായ Kia -യും എംപിവി സെഗ്മെന്റിൽ പുതിയ മോഡൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നു റിപ്പോർട്ടുകളുണ്ട്. നിലവിൽ Seltos മിഡ്-സൈസ് എസ്‌യുവി, Sonnet കോംപാക്ട് എസ്‌യുവി, Carnival പ്രീമിയം എംപിവി എന്നിങ്ങനെ മൂന്ന് മോഡലുകൾ മാത്രമാണ് Kia ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. Hector, Hector Plus, ZS EV, Gloster എന്നീ മോഡലുകൾ ഇന്ത്യയിൽ വിറ്റഴിക്കുന്ന MG -യേക്കാൾ പ്രൊഡക്റ്റുകളുടെ എണ്ണത്തിൽ പിന്നിലാണ് Kia, എന്നിരുന്നാലും വരും മാസങ്ങളിൽ ഇതിൽ നിന്നൊരു വലിയ മാറ്റം നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors revealed interiors of upcoming astor ai based suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X