ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

ഇന്ധന വില മാനം മുട്ടെ എത്തി നിൽക്കുന്ന സമയത്ത്, ഇലക്ട്രിക് വാഹനങ്ങൾക്ക് നല്ല ഡിമാൻഡാണുള്ളത്. രാജ്യത്തെ ഉയർന്ന ഇന്ധന വിലയോടെ ഉയർന്നു വരുന്ന ഇവി തരംഗത്തിൽ എംജി മോട്ടോറിന്റെ ഇന്ത്യയിലെ ഒരേയൊരു ബാറ്ററി -ഇലക്ട്രിക് കാറായി ZS ഇവിയും നേട്ടങ്ങൾ കൊയ്യുകയാണ്.

ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

ജൂലൈയിൽ ഏറ്റവും ഉയർന്ന ബുക്കിംഗാണ് കാറിന് ലഭിച്ചത്. കഴിഞ്ഞ മാസം എംജി ZS ഇവിക്ക് 600 -ലധികം ബുക്കിംഗുകൾ കമ്പനി രജിസ്റ്റർ ചെയ്തു. എംജി മോട്ടോർ ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

ഇന്ത്യയിലെ ഇവി സാധ്യതകളെക്കുറിച്ച് ധാരാളം ആളുകൾ ചോദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ആളുകൾ തയ്യാറാണ്, അവർക്ക് OEM -കളിൽ നിന്ന് മികച്ച പരിഹാരങ്ങൾ / ഓപ്ഷനുകൾ ആവശ്യമാണ്. ജൂലൈയിൽ മാത്രം ZS ഇവിക്ക് ലഭിച്ച എക്കാലത്തെയും ഉയർന്ന 600 -ലധികം ബുക്കിംഗ് ഇതിന് തെളിവാണ് എന്ന് ചബ പറഞ്ഞു.

ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

എംജി ZS ഇവി ഇന്ത്യയിൽ ആദ്യമായി 2020 ജനുവരിയിലാണ് നിർമ്മാതാക്കൾ പുറത്തിറക്കുന്നത്. ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ, ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ഔദ്യോഗികമായി കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും എംജി മോട്ടോ പുറത്തിറക്കിയിരുന്നു. 20.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ 419 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചുള്ള 44.5 kWh HT (ഹൈ-ടെക്) ഇംപ്രൂവ്ഡ് ബാറ്ററി പായ്ക്കുണ്ട്. പുതിയ ബാറ്ററി പായ്ക്ക് 8.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനെ പ്രാപ്തമാക്കുന്നതാണ്.

ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

കൂടാതെ 350 Nm torque വാഗ്ദാനം ചെയ്യുന്നതിനൊപ്പം 143 bhp കരുത്തും ഉത്പാദിപ്പിക്കുന്നത് തുടരുന്നു. ഇലക്ട്രിക് കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഗ്രൗണ്ട് ക്ലിയറൻസിന്റെ കാര്യത്തിലും 177 mm ഉയർന്നിരിക്കുന്നു.

ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

പുതിയ ബാറ്ററി പായ്ക്കിന് എട്ട് വർഷത്തെ വാറന്റിയുണ്ട്. അഞ്ച് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റി, അഞ്ച് സൗജന്യ ലേബർ സർവ്വീസ്, അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, അഞ്ച് വേ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയും എംജി വാഗ്ദാനം ചെയ്യുന്നു.

ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എംജി ZS ഇവി വാഗ്ദാനം ചെയ്യുന്നു. 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, ലെതർ സീറ്റുകൾ, ആറ്-തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹീറ്റഡ് ആന്റ് പവർ ഫോൾഡബിൾ ORVM, റെയിൻ സെൻസിംഗ് വൈപ്പറുകൾ, i-സ്മാർട്ട് ഇവി 2.0 എന്നിവയും കാറിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
MG ZS Ev Clocks 600 Plus Booking In 2021 July. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X