Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

Maruti Suzuki തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ Baleno പുതുക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണിത്.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

Baleno -യ്ക്ക് 2019 -ൽ ഒരു മൈൽഡ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു, ഇപ്പോൾ നിർമ്മാതാക്കൾ മറ്റൊരു ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ്, ഇത് 2022 ഫെബ്രുവരിയോടെ വാഹനം വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത്തവണത്തെ ഫെയ്‌സ്‌ലിഫ്റ്റ് ചില പ്രധാന മാറ്റങ്ങളുമായി അണിനിരക്കുമെന്ന് കരുതുന്നു. അതിനാൽ, വാഹനത്ത് കുറച്ചധികം ഇന്റീരിയർ എക്സ്റ്റീയർ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം. പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകളുമായി Baleno എത്തുമെന്ന് ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് എൽഇഡി യൂണിറ്റുകളായിരിക്കും, അവ നിലവിലുള്ളതിനേക്കാൾ മെലിഞ്ഞതായിരിക്കും. ടെസ്റ്റ് മ്യൂൾ ഉപയോഗിച്ചിരിക്കുന്ന അലോയി വീലുകൾ മുമ്പത്തെ ബലെനോയ്ക്ക് സമാനമാണ്. എന്നിരുന്നാലും, പ്രൊഡക്ഷൻ-സ്പെക്ക് 2022 Baleno -യ്ക്ക് പുതിയ വീലുകളും ലഭിക്കുമെന്ന് കരുതുന്നു.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് പുതിയ ഹെഡ്‌ലൈറ്റുകളുടെയും പുതിയ ബമ്പറിന്റെയും കാര്യത്തിൽ ചില സുപ്രധാന അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ വരെ ടെസ്റ്റ് വാഹനത്തിന്റെ പോലും മുൻഭാഗത്തിന്റെ ചിത്രങ്ങൾ എങ്ങും ലഭ്യമായിട്ടില്ലാത്തതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ ഡാഷ്‌ബോർഡ് ഡിസൈനിന്റെ അടിസ്ഥാനത്തിൽ ഇന്റീരിയറിനും നിരവധി നവീകരണങ്ങളും ലഭിക്കും. ഒരു പുതിയ സ്റ്റിയറിംഗ് വീലും ഹാച്ച്ബാക്കിൽ ഉണ്ടാകും, അത് ഒരു മൾട്ടി-ഫംഗ്ഷണൽ യൂണിറ്റായിരിക്കും.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ഡ്രൈവർക്ക് വിവിധ വിവരങ്ങൾ കാണിക്കുന്ന ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നിർമ്മാതാക്കൾ ഒരുക്കിയേക്കാം. എല്ലാ Maruti Suzuki വാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന 7.0 ഇഞ്ച് സ്മാർട്ട് പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ Baleno -ലും പ്രതീക്ഷിക്കുന്നു.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനവുമായാണ് ഇത് വരുന്നത്. മറ്റ് എതിരാളികൾക്ക് ഇപ്പോൾ മികച്ചതും വലുതുമായ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്. അതിനാൽ, Maruti Suzuki ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നവീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

എഞ്ചിൻ മാറ്റങ്ങൾ

2022 Baleno -യ്ക്ക് എഞ്ചിന്റെ കാര്യത്തിൽ യാതൊരു നവീകരണവും ലഭിക്കില്ല. രാജ്യത്ത് നിലവിൽ ലഭിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇത് തുടർന്നും വാഗ്ദാനം ചെയ്യും. ഇത് പരമാവധി 90 bhp കരുത്തും 113 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കും.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്. ഓഫറിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടായിരിക്കണം. എന്നിരുന്നാലും, ഇപ്പോൾ, ഈ എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിട്ടില്ല.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ, Baleno -യ്ക്ക് 83 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വന്നേക്കാം. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യാം.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഡ്യുവൽജെറ്റ് എൻജിനൊപ്പം വരുന്നു. ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം ലിഥിയം അയോണും ലെഡ്-ആസിഡ് ബാറ്ററിയുമുണ്ട്.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനക്ഷമമാക്കുന്നു, ഇത് കുറച്ച് ഫ്യുവൽ ലാഭിക്കാനും എഞ്ചിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു. ബാറ്ററികൾ കുറഞ്ഞ വേഗതയിൽ ടോർക്ക് അസിസ്റ്റ് ഫംഗ്ഷൻ പ്രവർത്തനക്ഷമമാക്കുന്നു, അതിനാൽ എഞ്ചിൻ കഠിനമായി പ്രവർത്തിക്കേണ്ടതില്ല.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

Maruti Suzuki -യിൽ നിന്ന് Baleno -യ്ക്കും വരാനിരിക്കുന്ന മറ്റ് വാഹനങ്ങൾക്കും ശക്തമായ ഹൈബ്രിഡ് സംവിധാനം ലഭിക്കുമെന്നും അത് ടൊയോട്ടയുടെ സഹായത്തോടെ വികസിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Baleno -ക്ക് പരിഷ്കരിച്ച പതിപ്പ് ഉടൻ; പുത്തൻ ടെയിൽ ലാമ്പ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും, 2022 ബലെനോ ഒരു ശക്തമായ ഹൈബ്രിഡ് ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. Maruti Suzuki 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ വഹിക്കുമോ ഇല്ലയോ എന്നും Baleno -യ്ക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

More from DriveSpark

Article Published On: Friday, August 27, 2021, 8:30 [IST]
English summary
New gen baleno caught in camera during test run
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X