മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

അടുത്തിടെയാണ് ഹോണ്ട പുതിയ തലമുറ HR-V എസ്‌യുവി (ജപ്പാനിലെ വെസെൽ) അവതരിപ്പിച്ചത്, വാഹനം തെരഞ്ഞെടുത്ത യൂറോപ്യൻ മാർക്കറ്റിലും, മറ്റ് വിപണികളിലും ഉടൻ സമാരംഭിക്കും. അമേരിക്കൻ വിപണികൾക്കായി വ്യത്യസ്തമായ HR-V -യിലും കമ്പനി പ്രവർത്തിക്കുന്നു.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

എസ്‌യുവി ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല, എന്നാൽ 2022 -ൽ മോഡലിന്റെ ഹൈബ്രിഡ് പതിപ്പ് രാജ്യത്ത് എത്തുമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഹോണ്ട ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

ഏതൊരു വാഹനത്തേയും കൂടുതൽ ആകർഷകമാക്കാൻ ഇന്ന് വിപണിയിൽ നിരവധി ആഫ്റ്റർ മാർക്കറ്റ് ആക്സസറികളും കിറ്റുകളും ലഭ്യമാണ്, അത്തരത്തിൽ പുതിയ HR-V കൂടുതൽ ആകർഷകമാക്കുന്നതിന് മുഗെൻ മോട്ടോർസ്പോർട്സ് അനന്തര വിപണന ഉപകരണങ്ങളുടെ ഒരു നീണ്ട പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

മുഗെൻ മോട്ടോർസ്പോർട്സ് ഒരു ഓഫ് മാർക്കറ്റ് എഞ്ചിൻ ട്യൂണറും പാർട്സ് നിർമാതാവുമാണ്. മുഗെൻ ഹോണ്ട കാറുകൾക്കായി ബോഡി കിറ്റുകളും സ്‌പോർട്‌സ് എക്‌സ്‌ഹോസ്റ്റുകളും വികസിപ്പിക്കുന്നു. മുഗെൻ ആക്‌സസറികൾക്കൊപ്പം, സ്റ്റോക്ക് HR-V സ്‌പോർടിയറായി കാണപ്പെടുന്നു.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ ഹോണ്ട HR-V -ക്ക് മുഗെൻ സോർസ്ഡ് ഗ്രില്ല്, ഹെഡ്‌ലാമ്പ് അറ്റാച്ചുമെന്റുകൾ, സൈഡ്, റിയർ ലോവർ ബോഡി എക്സ്റ്റൻഷനുകൾ, റൂഫ്-സംയോജിത സ്‌പോയിലർ, ടെയിൽ‌ഗേറ്റ് സ്‌പോയിലർ, റിയർ ബമ്പർ ഡെക്കൽ, ORVM കവറുകൾ എന്നിവ ലഭിക്കുന്നു.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

ആക്സസറികൾക്ക് 596,200 യെൻ (ഏകദേശം 4.13 ലക്ഷം രൂപ) വിലവരും. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി, മുഗെൻ പുതിയ എയർ ഫിൽട്ടറും ഒരു കസ്റ്റം എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും നൽകുന്നു. റേസ് കാറുകളിൽ നിന്നാണ് എക്‌സ്‌ഹോസ്റ്റ് സംവിധാനം കടംകൊണ്ടിരിക്കുന്നത്.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

എക്‌സ്‌ഹോസ്റ്റ് സജ്ജീകരണത്തിന് 126,500 യെൻ (ഏകദേശം 88,000 രൂപ) വിലവരും. 50,600 യെൻ (ഏകദേശം 35,000 രൂപ) വില വരുന്ന ഡ്യുവൽ-ടോൺ ഫിനിഷിൽ 18 ഇഞ്ച് കസ്റ്റമൈസ്ഡ് അലോയികളും മുഗെൻ നൽകുന്നു. ഇതിനൊപ്പം ഉപഭോക്താവിന് ടങ്ക് മാറ്റുകളും റെഡ് പ്ലോറുകളും വാങ്ങാം.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

കൂടാതെ ഒരു കസ്റ്റമൈസ്ഡ് പെയിന്റും മുഗെൻ വാഗ്ദാനം ചെയ്യുന്നു, ഇത് HR-V -ക്ക് പുതിയ ഡ്യുവൽ-ടോൺ സ്കീം നൽകുന്നു. ഉപഭോക്താവിന് പുതിയ ഫ്രണ്ട് ഗ്രില്ല് അലങ്കാരങ്ങൾ, സ്‌പോയിലർ എക്സ്റ്റൻഷനുകൾ, സൈഡ് സ്കേർട്ട് അലങ്കാരങ്ങൾ എന്നിവയും ചേർക്കാനാകും.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

1.5 ലിറ്റർ iMMD (ഇന്റലിജന്റ്-മൾട്ടി മോഡ് ഡ്രൈവ്) പെട്രോൾ എഞ്ചിൻ, കോംപാക്ട്, ശക്തമായ ഇലക്ട്രിക് മോട്ടോർ, ലിഥിയം അയൺ ബാറ്ററി, ഫിക്സഡ് ഗിയർ ട്രാൻസ്മിഷൻ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് പവർട്രെയിൻ ഹോണ്ട HR-V -ൽ ലഭ്യമാണ്. 109 bhp മൊത്തം ഔട്ട്പുട്ട് ഹൈബ്രിഡ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 26.7 കിലോമീറ്റർ മികച്ച ഇന്ധനക്ഷമതയും വാഹനം നൽകുന്നു.

മുഗെൻ അപ്പ്ഗ്രേഡുകളോടെ അഗ്രസ്സീവ് ലുക്കിൽ പുതുതലമുറ ഹോണ്ട HR-V

ജാപ്പനീസ്-സ്പെക്ക് മോഡലിന് 1.5 ലിറ്റർ i-VTEC നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ലഭിക്കുന്നു, അത് 121 bhp പവറും 145 Nm torque ഉം പുറന്തള്ളുന്നു. CVT ഓട്ടോമാറ്റിക് യൂണിറ്റ് വഴി പവർ ഫ്രണ്ട് വീലുകളിലേക്ക് കൈമാറും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Gen Honda HR-V Gets Agressive Mugen Upgrade Kits. Read in Malayalam.
Story first published: Saturday, April 24, 2021, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X