ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

പ്രാദേശിക യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ Mahindra തങ്ങളുടെ ഏഴ് സീറ്റർ XUV700 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. എസ്‌യുവിയുടെ അഞ്ച് സീറ്റർ മോഡലിന്റെ വിലകൾ കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

XUV700 മാത്രമല്ല, Mahindra പുതുതലമുറ Scorpio ഉം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. പുതുതലമുറ Mahindra Scorpio 2022 -ന്റെ ആദ്യ പകുതിയിൽ, മിക്കവാറും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ലോഞ്ച് ചെയ്തേക്കാം.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഏറ്റവും പുതിയ സ്പൈ വീഡിയോ 2022 Mahindra Scorpio -യുടെ ഉൾവശം വെളിപ്പെടുത്തുന്നു. സ്പോട്ടഡ് മോഡൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള ടോപ്പ്-സ്പെക്ക് ഏഴ് സീറ്റർ വേരിയന്റ് പോലെ കാണപ്പെടുന്നു. മുൻ സ്പൈഡ് മോഡലുകളുടെ ക്യാബിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് അല്പം വ്യത്യസ്തമായ ഇന്റീരിയർ ഘടകങ്ങളുണ്ട്.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

2022 Mahindra Scorpio ഒരു പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആധിപത്യം പുലർത്തുന്ന തികച്ചും വ്യത്യസ്തമായ ഡാഷ്‌ബോർഡുള്ള പൂർണ്ണമായും നവീകരിച്ച ഇന്റീരിയറുകളുമായാണ് വരുന്നത്.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

പിയാനോ-ബ്ലാക്ക് ഫിനിഷുള്ള ലംബമായി അടുക്കിയിരിക്കുന്ന എയർ കണ്ടീഷൻ വെന്റുകൾ വാഹനത്തിലുണ്ട്, അവ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന്റെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്നു. ഡാഷ്‌ബോർഡിലും സെൻട്രൽ കൺസോളിലും ഡോർ പാനലുകളിലും കട്ടിയുള്ള പ്ലാസ്റ്റിക് വ്യക്തമായി കാണാം.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

2022 Mahindra Scorpio -ൽ മൂന്നാം നിരയിലും ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ ഉണ്ടാകും, അത് വീഡിയോയിലും കാണാം. നിലവിലെ മോഡലിന് മൂന്നാം നിരയിൽ സൈഡ് ഫോസിംഗ് സീറ്റുകൾ മാത്രമേയുള്ളൂ.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും, ഈ സൈഡ് ഫേസിംഗ് കോൺഫിഗറേഷൻ എൻട്രി ലെവൽ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യാവുന്നതാണ്. XUV700 -ന് സമാനമായി, പുതിയ Scorpio -യ്ക്കും അഞ്ച് സീറ്റർ ഡെറിവേറ്റീവ് ലഭിക്കും. വാഹനത്തിന് പനോരമിക് സൺറൂഫ് ഉണ്ടായിരിക്കില്ല പകരം ഇതിന് ഒരു ഇലക്ട്രിക് സൺറൂഫ് ഉണ്ടായിരിക്കും.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

സെൻട്രൽ കൺസോളിന് ചുറ്റും ക്രോം ട്രീറ്റ്മെന്റ് കാണാം, ഇത് ക്യാബിനിലേക്ക് ഒരു പ്രീമിയം ടച്ച് നൽകുന്നു. രണ്ട് കേന്ദ്രീകൃത ഡയലുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേയുള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ വാഹനത്തിന് ലഭിക്കുന്നു.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

നാല് റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ഡ്യുവൽ-ടോൺ ലെതെറൈറ്റ് അപ്ഹോൾസ്റ്ററി, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ വീഡിയോ വെളിപ്പെടുത്തുന്നു. C-ടൈപ്പ് യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, 12V സോക്കറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ തുടങ്ങിയവ പുതിയ Scorpio -യുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

സേഫ്റ്റിക്കും സെക്ക്യൂരിറ്റിക്കും വേണ്ടി, 2022 Mahindra Scorpio -യ്ക്ക് ഒന്നിലധികം എയർബാഗുകൾ, ABS+EBD, ഹിൽ അസിസ്റ്റ് കൺട്രോൾ, ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), റിയർ പാർക്കിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ലഭിക്കും.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

150 bhp -യോളം കരുതത്ത് പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 158 bhp പവർ സൃഷ്ടിക്കുന്ന 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ എന്നിങ്ങനെ പുതിയ Scorpio -യ്ക്ക് Mahindra രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. എസ്‌യുവിക്ക് AWD അല്ലെങ്കിൽ 4×4 ഓപ്ഷൻ ലഭിക്കും.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

ഇവയ്ക്കു പുറമേ പുത്തൻ XUV700 നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന പുതിയ സാങ്കേതികവിദ്യകളും, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ടെക്കുകളും Scorpio -യുടെ 2022 പതിപ്പിന് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും വന്നിട്ടില്ല.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

മറ്റ് അനുബന്ധ വാർത്തകളിൽ പെട്രോൾ, ഡീസൽ പവർട്രെയിനുകൾക്കുപരിയായ ഇലക്ട്രിക് ശ്രേണിയിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാദേശിക വാഹന ഭീമൻ ഒരുങ്ങുന്നു. ഇലക്ട്രിക് പവർട്രെയിനുകളുമായി വരുന്ന eXUV100, eXUV300 എന്നിവ നിർമ്മാതാക്കളുടെ പണിപ്പുരയിലാണ്.

ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി 2022 Mahindra Scorpio ഓട്ടോമാറ്റിക് സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിൽ രാജ്യത്ത് സുരക്ഷ മാനദണ്ഡങ്ങൾ നിലവിൽ വന്നപ്പോൾ നിർത്തലാക്കിയ e2O ഇലക്ട്രിക് മോഡൽ അല്ലാതെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രം വിൽപ്പനയ്ക്കെത്തുന്ന eVerito മാത്രമേ പ്രാദേശിക നിർമ്മാതാക്കളുടെ ഇലക്ട്രിക് പോർട്ട്ഫോളിയോയിലുള്ളൂ. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇവി വിഭാഗത്തിൽ ഒരു പ്രധാന വിഹിതം ലക്ഷ്യം വെച്ചാണ് മഹീന്ദ്ര പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലിരിക്കുന്ന eKUV100, eXUV300 എന്നിവ മാന്യമായ ഡ്രൈവിംഗ് ശ്രേണിയോടെ വിപണിയിൽ എത്തിക്കാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞാൽ വിഭാഗത്തിൽ കാര്യമായ ഒരു പങ്ക് കൈവശപ്പെടുത്താൻ ബ്രാൻഡിന് കഴിയും.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New gen mahindra scorpio interiors details revealed ahead of launch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X