വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

രണ്ടാം തലമുറ മഹീന്ദ്ര ഥാർ എസ്‌യുവിക്ക് പുറത്തിറങ്ങി എട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യൻ ഓഫ് റോഡ് എസ്‌യുവി ഇപ്പോൾ 55,000 ബുക്കിംഗുകൾ മറികടന്നിരിക്കുകയാണ്.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

ഥാർ എസ്‌യുവി പ്രതിമാസം 5,000 ബുക്കിംഗുകൾ ക്ലോക്ക് ചെയ്യുന്നു. ഥാറിന് 50,000 ബുക്കിംഗ് ലഭിച്ചതായി ഏപ്രിലിൽ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഓട്ടോമാറ്റിക് വേരിയന്റുകൾക്കായി കൂടുതൽ ഡിമാൻഡുണ്ടെന്ന് മഹീന്ദ്ര പറയുന്നു.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

ഇതുവരെ വിറ്റഴിച്ച എല്ലാ രണ്ട് ഥാർ എസ്‌യുവികളിലും ഓരെണ്ണം ഓട്ടോമാറ്റിക് വേരിയന്റിൽ നിന്നുള്ളതാണ്. ഥാർ എസ്‌യുവികളുടെ ഓട്ടോമാറ്റിക് പതിപ്പ് മൊത്തം ബുക്കിംഗിന്റെ 47 ശതമാനത്തോളം സംഭാവന ചെയ്യുന്നു.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുതിയ ഥാർ എസ്‌യുവി പുറത്തിറക്കിയത്. 4x4 എസ്‌യുവിയുടെ എക്സ്-ഷോറൂം വില 12.11 ലക്ഷം രൂപയിൽ ആരംഭിച്ച് 14.16 ലക്ഷം വരെ ഉയരുന്നു.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

അതേസമയം, ഥാർ എസ്‌യുവിയുടെ വർധിച്ചുവരുന്ന ഡിമാൻഡ് നിലനിർത്താൻ മഹീന്ദ്ര പോരാട്ടം തുടരുകയാണ്. കാത്തിരിപ്പ് കാലയളവ് ഇപ്പോൾ ഏകദേശം 10 മാസമായി ഉയർന്നിരിക്കുകയാണ്.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

കാത്തിരിപ്പ് കാലാവധി കുറയ്ക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനുമായി നാസിക് പ്ലാന്റിന്റെ ഉൽപാദന ശേഷി ത്വരിതപ്പെടുത്തിയെന്ന് മഹീന്ദ്ര പറഞ്ഞിരുന്നെങ്കിലും, ഇതുവരെയും ഈ വിഷയത്തിൽ ഒരു മാറ്റം വരുത്തുമെന്ന് തോന്നുന്നില്ല.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 150 bhp കരുത്ത് പുറപ്പെടുവിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 bhp കരുത്ത് സൃഷ്ടിക്കുന്നു. ഈ എഞ്ചിനുകൾ ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉപയോഗിച്ച് ഇണചേരുന്നു.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

എൽഇഡി ഡിആർഎൽ, അലോയി വീലുകൾ, ഹാർഡ് റൂഫ്‌ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ISOFIX മൗണ്ടുകളുള്ള ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ എന്നിവ കാറിന് ലഭിക്കും.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

ഗ്ലോബൽ NCAP -ൽ നിന്ന് ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗും പുതിയ ഥാറിന് ലഭിച്ചു. പുതുതുതലമുറ ഥാറിന്റെ അഞ്ച് ഡോറുകളുള്ള പതിപ്പും മഹീന്ദ്ര ഇപ്പോൾ ആസൂത്രണം ചെയ്യുന്നു.

വൻ ഡിമാൻഡ്; 55000 ബുക്കിംഗ് പിന്നിട്ട് പുതുതലമുറ മഹീന്ദ്ര ഥാർ

2023 ഓടെ പുതിയ മോഡൽ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇത് നിലവിലുള്ള മൂന്ന്-ഡോർ ഥാറിനെ അടിസ്ഥാനമാക്കിയുള്ളതാകാം. ക്യാബിനുള്ളിൽ കൂടുതൽ ഇടവും മൂന്നാം നിര സീറ്റും ഇതിന് ലഭിക്കും.

Most Read Articles

Malayalam
English summary
New Gen Mahindra Thar Clocks 55000 Bookings. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X