എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി ഏറ്റവും പുതിയ സെലേറിയോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2014 മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും അടിമുടി മാറ്റത്തോടെ അടുത്തിടെയാണ് വാഹനം വിപണിയില്‍ എത്തിയത്.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

ഹാച്ച്ബാക്കിന്റെ രണ്ടാം തലമുറ, അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെ വരുന്നു, ഭാരം കുറഞ്ഞ Heartect പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഉല്‍പ്പാദനത്തില്‍ ഏറ്റവും കാര്യക്ഷമതയുള്ള പെട്രോള്‍ എഞ്ചിന്‍ കൂടിയാണ് ഇത്.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 6,533 യൂണിറ്റുകളില്‍ നിന്ന് 2021 നവംബറില്‍ 5,968 യൂണിറ്റ് വില്‍പ്പനയാണ് പുതിയ സെലേറിയോ നേടിയത്. വില്‍പ്പനയില്‍ 9 ശതമാനം ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും വരും മാസങ്ങളില്‍ പുതിയ പതിപ്പ് വില്‍പ്പന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

എന്തായാലും പുതിയ മോഡലിന് വലിയ സ്വീകാര്യ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ്, ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോള്‍ പുറത്തുവരുന്ന ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവ് ബജറ്റ് ഫ്രണ്ട്ലി ഹാച്ച്ബാക്കിനൊപ്പം 15,000 ബുക്കിംഗുകള്‍ രജിസ്റ്റര്‍ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

ഇത് നിലവില്‍ ഈ വിഭാഗത്തിലെ ആകര്‍ഷകമായ ബുക്കിംഗ് കണക്കാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്‍ഡോ-ജാപ്പനീസ് നിര്‍മാതാവ് പുതിയ തലമുറ സെലേറിയോയ്ക്കുള്ള റിസര്‍വേഷന്‍ നവംബര്‍ 2 ന് ആരംഭിച്ചു, എട്ട് ദിവസത്തിന് ശേഷം ഇത് വില്‍പ്പനയ്ക്കെത്തിച്ചു.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

മിക്കവാറും എല്ലാ ബ്രാന്‍ഡുകളും ഉല്‍പ്പാദന പരിമിതികളാല്‍ ബുദ്ധിമുട്ടുന്നതിനാല്‍ വാഹന വ്യവസായം അഭിമുഖീകരിക്കുന്ന അര്‍ദ്ധചാലക പ്രശ്നങ്ങള്‍ കാരണം പുതിയ മോഡലിന്റെ കാത്തിരിപ്പ് കാലയളവ് വേരിയന്റുകളെ ആശ്രയിച്ച് 12 ആഴ്ച വരെ നീളുമെന്നാണ് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബറില്‍, മാരുതി സുസുക്കി ഉല്‍പ്പാദനത്തില്‍ 60 ശതമാനം ഇടിവ് നേരിട്ടു, അത് ഒക്ടോബറില്‍ 40 ശതമാനമായും കഴിഞ്ഞ മാസം 15 ശതമാനമായും കുറഞ്ഞു.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ORVM, സ്മാര്‍ട്ട്‌പ്ലേ ഡോക്ക്, നാല് സ്പീക്കറുകള്‍, റിമോട്ട് കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, റിയര്‍ വൈപ്പര്‍/വാഷര്‍, ഡീഫോഗര്‍, AMT-ലെ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുമായാണ് 2021 മാരുതി സുസുക്കി സെലെറിയോ വരുന്നത്.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

റേഞ്ച്-ടോപ്പിംഗ് ZXi ട്രിമ്മിന് 15 ഇഞ്ച് അലോയ് വീലുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ORVM-കള്‍ തുടങ്ങിയവയും ലഭിക്കുന്നു.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, പുതിയ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT K10C പെട്രോള്‍ എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 66 bhp പവര്‍ ഔട്ട്പുട്ടും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

കൂടാതെ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ഒരു ഓപ്ഷനായി AMT-യുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ പെട്രോള്‍ കാറായി പുതിയ സെലേറിയോയ്ക്ക് 26.68 kmpl ഇന്ധനക്ഷമതയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

വീതിയും വീല്‍ബേസ് നീളവും വരുമ്പോള്‍ മുന്‍ തലമുറ കാറിനേക്കാള്‍ വലുതാണ് പുതിയ മാരുതി സുസുക്കി സെലേറിയോ. പുതിയ സെലേറിയോയ്ക്ക് 3,695 mm നീളവും (മാറ്റമില്ല), 1,655 mm വീതിയും (പഴയ കാറിനേക്കാള്‍ 55 mm വര്‍ധന) 1,555 mm ഉയരവും (മാറ്റമില്ല). പുതിയ മാരുതി സെലേറിയോയുടെ വീല്‍ബേസ് 2,435 mm നീളമുള്ളതാണ്, ഇത് ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ 10 mm കൂടുതലാണ്.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

ബൂട്ട് സ്‌പേസ് 78 ലിറ്റര്‍ വര്‍ധിച്ച് 313 ലിറ്ററായി. പുതിയ 2021 മാരുതി സുസുക്കി സെലേറിയോയും മുന്‍ കാറിനേക്കാള്‍ അല്‍പ്പം ഉയര്‍ന്ന് ഗ്രൗണ്ട് ക്ലിയറന്‍സുമായിട്ടാണ് എത്തുന്നത്. പുതിയ പതിപ്പിന 170 mm ഗ്രൗണ്ട് ക്ലിയറന്‍സും (5 mm വര്‍ധനവ്) ലഭിക്കുന്നു.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

LXI, VXI, VXI AGS, ZXI, ZXI AGS, ZXI+, ZXI+ AGS എന്നിങ്ങനെ 7 വ്യത്യസ്ത വേരിയന്റുകളില്‍ മാരുതി സുസുക്കി സെലേറിയോ വാഗ്ദാനം ചെയ്യുന്നു. എഎംടി ഗിയര്‍ബോക്സ് നല്‍കാത്ത ഒരേയൊരു ട്രിം ലെവലാണ് അടിസ്ഥാന സെലെറിയോ LXI വേരിയന്റ്ാണ്.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

വാഹനത്തിന്റെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പിന് 4.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 6.94 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്ലിസ്റ്റനിംഗ് ഗ്രേ, സ്പീഡി ബ്ലൂ, ഫയര്‍ റെഡ്, കഫീന്‍ ബ്രൗണ്‍ എന്നിങ്ങനെ ആറ് വ്യത്യസ്ത വര്‍ണ്ണ വകഭേദങ്ങളിലാണ് പുതിയ സെലേറിയോ വാഗ്ദാനം ചെയ്യുന്നത്.

എതിരാളികളെ വിറപ്പിക്കാന്‍ പുതുതലമുറ Maruti Celerio; ബുക്കിംഗ് 15,000 പിന്നിട്ടു

സുരക്ഷയുടെ കാര്യത്തില്‍, മാരുതി സുസുക്കി സെലേറിയോയില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (AGS വേരിയന്റുകളില്‍ മാത്രം), റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Source: CarAndBike

Most Read Articles

Malayalam
English summary
New gen maruti suzuki celerio bookings crosses 15 000 find here more details
Story first published: Sunday, December 12, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X