വിപണിയിൽ തിളങ്ങി MG ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

രാജ്യത്ത് അനുദിനം ഇന്ധനവില വർദ്ധിക്കുന്നതിനാൽ, വിപണിയിൽ ഇലക്ട്രിക് കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള ആവശ്യം എക്കാലത്തെയും ഉയർന്ന നിലയിലാണ്.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

പല പ്രമുഖ വാഹന നിർമാമതാക്കളും ഇപ്പോൾ ഇവികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ വിരലിൽ എണ്ണാവുന്ന ഇലക്ട്രിക് കാർ മോഡലുകൾ മാത്രമേയുള്ളൂ. അതിൽ എം‌ജി മോട്ടോർ വിൽപ്പനയ്ക്കെത്തിക്കുന്ന ഇവി മോഡലാണ് ZS ഇലക്ട്രിക് എസ്‌യുവി.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

2021 ഓഗസ്റ്റിലും എംജിക്ക് ഇവി വിൽപ്പനയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 500 യൂണിറ്റികളിലധികമാണ് നിർമ്മാതാക്കൾ കഴിഞ്ഞമാസം വിറ്റഴിച്ചത്, ഇവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൂടാതെ എംജി ZS ഇലക്ട്രിക്കിന് 700-ലധികം ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി പ്രഖ്യാപിച്ചു.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

എംജി മോട്ടോർ ഇന്ത്യ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2021 ഓഗസ്റ്റിൽ 51 ശതമാനം വിൽപ്പന വളർച്ചയും രേഖപ്പെടുത്തി. 2021 ഓഗസ്റ്റ് മാസത്തിൽ കമ്പനി 3,400 യൂണിറ്റ് ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകളും 405 യൂണിറ്റ് ഗ്ലോസ്റ്ററും വിറ്റഴിച്ചു.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

MG ZS ഇലക്ട്രിക് എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. ഇവയുടെ വില യഥാക്രമം 21 ലക്ഷം, 23.8 ലക്ഷം രൂപയുമാണ്. മുൻ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2021 MG ZS EV -യിൽ പുതുക്കിയ ബാറ്ററിയും ഉയർന്ന ശ്രേണിയും വലിയുതൽ ഗ്രൗണ്ട് ക്ലിയറൻസും നവീകരിച്ച iSmart സംവിധാനവും ഉണ്ട്.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

143 bhp കരുത്തും 353 Nm torque ഉം പുറപ്പെടുവിക്കുന്ന 44.5 കിലോവാട്ട് ബാറ്ററിയാണ് എംജി ZS ഇലക്ട്രിക് എസ്‌യുവിയിൽ നൽകിയിരിക്കുന്നത്. ഒരു പുതിയ ഹൈടെക് ബാറ്ററിയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്, ഇത് പൂർണ്ണ ചാർജിൽ 419 കിലോമീറ്റർ ശ്രേണി നൽകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

EV -ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 8.5 സെക്കന്റുകൾ മാത്രം മതിയാവും. 50 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് എംജി ZS 50 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഒരു സാധാരണ AC ചാർജർ ഉപയോഗിച്ച്, ഒരു ഫുൾ ചാർജിനായി ആറ് മുതൽ എട്ട് മണിക്കൂർ വരെ സമയം എടുക്കും.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

ചെറിയ ബാറ്ററിയുള്ള പുതിയ MG ZS ഇലക്ട്രിക്

ZS ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതൽ താങ്ങാനാവുന്ന പതിപ്പിലും എംജി മോട്ടോർ ഇന്ത്യ പ്രവർത്തിക്കുമെന്ന് വെബിൽ ചോർന്ന ഒരു രേഖകൾ സൂചിപ്പിക്കുന്നു. ഒരു ചെറിയ 40 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് കമ്പനി ഇത് വാഗ്ദാനം ചെയ്യാം.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

പുതിയ ബാറ്ററി പായ്ക്ക് നിലവിലുള്ള ബാറ്ററി മാറ്റിസ്ഥാപിക്കാം അല്ലെങ്കിൽ ഓപ്ഷണലായി നൽകാം. വിപണിയിൽ തിലങ്ങുന്ന നെക്‌സോൺ ഇവി ഉഫഭോക്താക്കളെ ലക്ഷ്യമിട്ടേക്കാവുന്ന, കൂടുതൽ താങ്ങാനാവുന്ന ഒരു വകഭേദം നൽകാനുള്ള നീക്കമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

ചെറിയ ബാറ്ററി കുറഞ്ഞ ശ്രേണി വാഗ്ദാനം ചെയ്യും. നിലവിലെ മോഡൽ ഫുൾ ചാർജിൽ 415 കിലോമീറ്റർ ദൂരം സഞ്ചരിമ്പോൾ, ചെറിയ ബാറ്ററിയുള്ള ZS EV 350 കിലോമീറ്റർ ശ്രേണി പ്രദാനം ചെയ്യും. ഈ നീക്കം വാഹനത്തിന്റെ മൊത്തത്തിലുള്ള വില കുറയ്ക്കും.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

മറ്റ് അനുബന്ധ വാർത്തകളിൽ നിർമ്മാതാക്കൾ പുതിയ ആസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇത് പ്രധാനമായും ZS ഇവിയുടെ പെട്രോൾ പതിപ്പാണ്. അതിനാൽ ആസ്റ്ററിന് ZS ഇവിയ്ക്ക് സമാനമായ ഡിസൈനും ഘടകങ്ങളും ലഭിച്ചേക്കാം.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

അത് കൂടാതെ നിർമ്മാതാക്കളുടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുമായിട്ടാവും വാഹനം വിപണിയിൽ എത്തുന്നത്. അരങ്ങേറ്റത്തിന് മുമ്പായി അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ പുത്തൻ AI എസ്‌യുവി പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ പെട്ടിരുന്നു. അധികം താമസിയാതെ തന്നെ ആസ്റ്റർ വിപണിയിലെത്തുമെന്നതിന്റെ സൂചനയാണിത്.

വിപണിയിൽ തിളങ്ങി എംജി ZS ഇലക്ട്രിക്; ഓഗസ്റ്റിൽ നേടിയത് 700 -ൽ പരം ബുക്കിംഗ്

കൂടാതെ രാജ്യത്ത് തങ്ങളുടെ ആദ്യ ഉത്പന്നവും ജനപ്രിയ മോഡലുമായ ഹെക്ടറിന്റെ മോഡൽ ശ്രേണി വിപുലീകരിക്കാനായി നിർമ്മാതാകൾ ഹെക്ടർ ഷൈൻ എന്ന പുതിയ മിഡ് സ്പെക്ക് വേരിയന്റും അടുത്തിടെ വിപണിയിൽ പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
English summary
New gen mg zs ev clocks more than 700 bookings in 2021 august
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X