ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

അടുത്തിടെയായി പുതിയ മോഡലുകൾ കൊണ്ടുവന്നും ഉള്ളതിനെ പരിഷ്ക്കാരങ്ങളോടെ വിപണിയിൽ പുനരവതരിപ്പിച്ചും സജീവമായി നിൽക്കുന്ന വാഹന നിർമാണ കമ്പനിയാണ് ടാറ്റ മോട്ടോർസ്.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

അടുത്തിടെ ടാറ്റ മോട്ടർസ് തങ്ങളുടെ മുൻനിര സഫാരി എസ്‌യുവിയുടെ ഗോൾഡ് എഡിഷൻ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് പഞ്ച് എന്ന മൈക്രോ എസ്‌യുവി അവതിപ്പിക്കുന്നതും. അതേസമയം, ഹാരിയറിന്റെയും സഫാരിയുടെയും പരീക്ഷണയോട്ടവും കമ്പനി തുടങ്ങിട്ടുണ്ട്.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹാരിയർ, സഫാരി മോഡലുകളുടെ പെട്രോൾ മോഡലാണിതെന്നാണ് വാഹന ലോകത്തെ ചർച്ച. ഭാവിയിൽ മിഡ്-സൈസ് എസ്‌യുവികൾ പെട്രോൾ എഞ്ചിൻ ഓപ്ഷനോടൊപ്പം നൽകുമെന്ന് വാഡത്ത ഏറെ കാലമായി പ്രചരിച്ചുവരികയായിരുന്നു.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

ടാറ്റ സഫാരി, ഹാരിയർ എന്നീ എസ്‌യുവികളുടെ മിക്ക എതിരാളികളും പെട്രോൾ എഞ്ചിൻ വേരിയന്റുകളിൽ വിപണിയിൽ എത്തുന്നുണ്ട് എന്ന കാര്യമാണ് ടാറ്റയ്ക്ക് തിരിച്ചടിയായത്. ഗ്യാസോലിൻ-പവർ എസ്‌യുവിക്കായി തിരയുന്ന നിരവധി ഉപഭോക്താക്കളെ ഹാരിയറിൽ നിന്നും അകറ്റുന്നതും ഇതുതന്നെയാണ്.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

ഇതിനെല്ലാം പരിഹാരമായാണ് അടുത്ത വർഷം പുതിയ പെട്രോൾ എഞ്ചിനുമായി ആദ്യം ഹാരിയർ എത്തുക. അതിനുശേഷം ഇതേ എഞ്ചിൻ സഫാരി 7 സീറ്റർ മോഡലിലേക്കും ചേക്കേറും. നിലവിൽ ഫിയറ്റിൽ നിന്ന് ലഭിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹാരിയറിന് വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

ഈ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ എംജി ഹെക്ടർ, ജീപ്പ് കോമ്പസ് തുടങ്ങിയ കമ്പനികൾക്കും ഫിയറ്റ് നൽകുന്നുണ്ട്. ഇത് പരമാവധി 168 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായും എഞ്ചിൻ തെരഞ്ഞെടുക്കാം.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

വരാനിരിക്കുന്ന പെട്രോൾ മോഡലുകൾക്ക് 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന. അത് നിലവിലുള്ള അതേ ഗിയർബോക്‌സ് ഓപ്ഷനുകളോടൊപ്പം തന്നെയായിരിക്കും ജോടിയാക്കുക. നെക്‌സോണിൽ കണ്ടെത്തിയ 1.2 ലിറ്റർ റെവോട്രോൺ ടർബോ പെട്രോൾ എഞ്ചിനെ അടിസ്ഥാനമാക്കി ഈ മോട്ടോർ വലിയ 4 സിലിണ്ടർ പതിപ്പായിരിക്കുമെന്ന് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

മൾട്ടി പോയിൻറ് ഫ്യൂവൽ ഇഞ്ചക്ഷൻ (MPFI) മോട്ടോറുകളേക്കാൾ ശക്തവും കാര്യക്ഷമവുമാണ് പുതിയ പെട്രോൾ എഞ്ചിൻ എന്നതാണ് ശ്രദ്ധയാകർഷിക്കുന്നത്. ഈ എഞ്ചിൻ ഏകദേശം 150 bhp പവറിൽ പരമാവധി 250 Nm torque ആയിരിക്കും നിർമിക്കുക. എഞ്ചിനിലെ പരിഷ്ക്കാരം മാറ്റി നിർത്തിയാൽ മറ്റ് മെക്കാനിക്കൽ, കോസ്മെറ്റിക് പരിഷ്ക്കാരങ്ങളൊന്നും തന്നെ ഹാരിയറിനോ സഫാരിക്കോ കമ്പനി നൽകില്ല.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

ഫീച്ചറുകളുടെ കാര്യത്തിൽ, പെട്രോളിൽ പ്രവർത്തിക്കുന്ന ഹാരിയർ നിലവിലെ മോഡലിന്റെ അതേ സംവിധാനങ്ങളെല്ലാം വാഗ്ദാനം ചെയ്യും. അതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും അതിലേറെയും സജ്ജീകരണങ്ങളാവും ഉൾപ്പെടുക.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

ഒരു പെട്രോൾ എഞ്ചിൻ ചേർക്കുന്നത് വില കുറയുകയും ഹാരിയർ കൂടുതൽ ആക്സസ് ചെയ്യപ്പെടുകയും ചെയ്യും. സഫാരി, ഹാരിയർ പെട്രോൾ മോഡലുകൾ അതിന്റെ ഡീസൽ പവർ വേരിയന്റിനേക്കാൾ ഒരു ലക്ഷം വില കുറഞ്ഞതായി മാറുമെന്നാണ് നിഗമനം. നിലവിൽ, ഹാരിയറിന്റെ എക്സ്ഷോറൂം വില 14.39 ലക്ഷം രൂപയിൽ തുടങ്ങി 21.19 ലക്ഷം രൂപ വരെയാണ്.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

അതേസമയം സഫാരി എസ്‌യുവിയുടെ എക്സ്ഷോറൂം വില 14.99 ലക്ഷം മുതൽ 23.2 ലക്ഷം രൂപ വരെയാണ്. ടിയാഗോ മുതൽ സഫാരി വരെയുള്ള ടാറ്റയുടെ എല്ലാ മോഡലുകളും ഒന്നിനൊന്നിന് ജനപ്രീതിയാർജിച്ച് വരുന്നതിനാൽ പുതിയ നീക്കവും കമ്പനിയെ ഏറെ പിന്തുണയ്ക്കുമെന്നതിൽ ഒരു സംശയവും വേണ്ട.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

പിന്നീടുള്ള ഘട്ടത്തിൽ ഹാരിയറിൽ പെട്രോ* ഹൈബ്രിഡ് എഞ്ചിനും ടാറ്റ വാഗ്ദാനം ചെയ്യുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഹൈബ്രിഡ് സജ്ജീകരണത്തിലൂടെ ഇന്ത്യയിൽ 2022-ൽ നടപ്പിലാക്കാനിരിക്കുന്ന CAFÉ II മാനദണ്ഡങ്ങൾ പാലിക്കാനും ടാറ്റ മോട്ടോർസിന് കഴിയും. എന്തായാലും പുതിയ ടർബോ എഞ്ചിൻ ഓപ്ഷനോടെ എത്തുമ്പോൾ ഹാരിയർ, സഫാരി എസ്‌യുവികളെ തേടി കൂടുതൽ ഉപഭോക്താക്കൾ എത്തും.

ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ മോഡൽ, വിപണിയിലേക്ക് അടുത്ത വർഷം

ടാറ്റയുടെ ഡാർക്ക് എഡിഷൻ ശ്രേണി വിപുലീകരിക്കുന്നതിനായി സഫാരി എസ്‌യുവിക്ക് ഒരു ഡാർക്ക് എഡിഷൻ സമ്മാനിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. മുൻനിര എസ്‌യുവിയുടെ ഡാർക്ക് എഡിഷൻ മോഡൽ 2022 ന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. എസ്‌യുവി ലൈനപ്പിൽ അഡ്വഞ്ചർ പേഴ്സണയ്ക്കും സഫാരി ഗോൾഡ് എഡിഷനും ഇടയിൽ സഫാരി ഡാർക്ക് എഡിഷൻ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
New tata harrier petrol and safari petrol launch in 2022
Story first published: Monday, December 20, 2021, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X