വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

മാഗ്നൈറ്റ് എന്നൊരു മോഡലിന്റെ ബലത്തില്‍ രാജ്യത്ത് ശക്തമായി തിരിച്ചെത്തിയ ബ്രാന്‍ഡാണ് നിസാന്‍. ഇതിന് മുമ്പ് പല വണ്ടികള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും വിപണിയില്‍ ക്ലിക്ക് ആയില്ലെന്ന് പറയുന്നതാകും ശരി.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ചിലരുടെ തലവര തെളിയന്‍ ചില സമയങ്ങള്‍ ഉള്ളതുപോലെ, മാഗ്നൈറ്റ് എത്തിയതോടെയാണ് നിസാന്റെ തലവര തെളിഞ്ഞതെന്ന് പറയാം. എന്നാല്‍ നിര്‍മാതാക്കള്‍ തന്നെ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച് മോഡലായിരുന്നു കിക്‌സ് എസ്‌യുവി.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

എന്നാല്‍ കിക്‌സിന്റെ തലവര മറ്റൊന്നായിരുന്നു. കമ്പനി എത്ര കിടഞ്ഞ് പരിശ്രമിച്ചിട്ടും അത് മാറിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഇത് മറികടക്കുന്നതിനായി ഓരോ മാസവും വാഹനത്തില്‍ മികച്ച ഓഫറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഈ മാസത്തിലും ഓഫറില്‍ കമ്പനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഇതുവരെ നിര്‍മാതാക്കള്‍ നല്‍കിയതില്‍ വെച്ച് ഏറ്റവും വലിയ ഓഫറുകളാണ് സെപ്റ്റംബര്‍ മാസത്തില്‍ ഒരുക്കിയിരിക്കുന്നതെന്നതും മറ്റൊരു സവിശേഷതയാണ്.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഉത്സവ സീസണിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ കിക്‌സ് എസ്‌യുവിക്കായി നിസാന്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങളാണ് അവതരിപ്പിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്, ഈ മാസം പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് വാഹനം വില്‍പ്പനയ്ക്കെത്തിക്കുന്നത്.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

കിക്‌സ് എസ്‌യുവിയിലെ ഈ ആനുകൂല്യങ്ങള്‍ സ്റ്റോക്ക് തീരുന്നതുവരെ അല്ലെങ്കില്‍ സെപ്റ്റംബര്‍ 30 വരെ മാത്രമാകും ലഭിക്കുക. ഇതില്‍ ക്യാഷ് ബെനിഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ്, എല്ലാ വേരിയന്റുകളിലുമുള്ള കോര്‍പ്പറേറ്റ് ആനുകൂല്യം എന്നിവയും ഉള്‍പ്പെടുന്നു.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ജാപ്പനീസ് കാര്‍ നിര്‍മാതാവ് എസ്‌യുവിക്ക് 7.99 ശതമാനം പ്രത്യേക പലിശ വാഗ്ദാനം ചെയ്യുന്നു. മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രം ഉപഭോക്താക്കള്‍ക്ക് ഒരു പ്രത്യേക ആനുകൂല്യമുണ്ട്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ 2 ഗ്രാം സ്വര്‍ണ്ണ നാണയം വാഹനത്തിനൊപ്പം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഈ ഓഫര്‍ 2021 സെപ്റ്റംബര്‍ 20 -നോ അതിനു മുമ്പോ നടത്തിയ ബുക്കിംഗുകള്‍ക്ക് മാത്രമാകും ബാധകമാകുക. കിക്‌സിന്റെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഇതില്‍ 15,000 രൂപ ക്യാഷ് ആനുകൂല്യവും 70,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഒരു ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും യഥാക്രമം 5,000 രൂപ, 10,000 രൂപ ഇനത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

അതേസമയം 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് പരമാവധി 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 10,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും ഉള്‍പ്പെടുന്നു.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് കിക്‌സിന് നല്‍കിയിരിക്കുന്നത്. ആദ്യത്തേത് 154 bhp കരുത്തും 254 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തേത് 105 bhp കരുത്തും 142 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. എസ്‌യുവിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 9.5 ലക്ഷം രൂപ മുതലാണ്. ഉയര്‍ന്ന പതിപ്പിനായി 14.65 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

അതേസമയം കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ബ്രാന്‍ഡിനായി മികച്ച പ്രകടനമാണ് മാഗ്നൈറ്റ് കാഴ്ചവെയ്ക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ മികച്ച സ്വീകാര്യതയാണ് മോഡലിന് ലഭിക്കുന്നത്. നാളിതുവരെ വാഹനത്തിന് 60,000 -ല്‍ അധികം ബുക്കിംഗ് ലഭിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.

വേഗമാകട്ടെ, Kicks സ്വന്തമാക്കാന്‍ ഇത് തന്നെ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

5.59 ലക്ഷം രൂപ മുതല്‍ 9.74 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan announced up to 1 lakh discounts and benefits for kicks suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X