ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

2021 ഡിസംബര്‍ മാസത്തിലും റെനോ ഇന്ത്യ അതിന്റെ മോഡല്‍ ശ്രേണിയിലുടനീളം ഡിസ്‌കൗണ്ട് ഓഫറുകളുടെ ഒരു നിര പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളെയും, മോഡലുകളുടെ ലഭ്യതയും അനുസരിച്ചാകും ഓഫര്‍ ലഭ്യമാകുകയെന്നും കമ്പനി വ്യക്തമാക്കി.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍, റൂറല്‍ ഡിസ്‌കൗണ്ടുകള്‍ എന്നിവയുടെ രൂപത്തില്‍ വരാനിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഡിസംബര്‍ 31 വരെ മാത്രമാകും ഓഫറുകളുടെ സാധ്യത. മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ട്രൈബര്‍

രാജ്യത്ത് ലഭ്യമായി ഏറ്റവും വിലകുറഞ്ഞ എംപിവി മോഡലാണ് ട്രൈബര്‍. പ്രതിമാസ വില്‍പ്പനയില്‍ മോഡല്‍ മികച്ച പ്രകടനവും കാഴ്ചവെയ്ക്കുന്നു. വരും മാസങ്ങളിലും വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

മോഡലിലെ ഓഫറുകള്‍ പരിശോധിച്ചാല്‍, MY2021-ന് മുമ്പുള്ളതും MY2021 എന്നതുമായി ഇതിനെ വിഭജിച്ചിരിക്കുന്നു. MY2021-ന് മുമ്പുള്ള മോഡലുകളില്‍ ഈ മാസം 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും ലഭിക്കും.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

MY2021 ട്രൈബറിനായി, ഓഫറുകളില്‍ 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും RXT വേരിയന്റുകളില്‍ മാത്രം 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. കര്‍ഷകര്‍, സര്‍പഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കായി MY2021, MY2021-ന് മുമ്പുള്ള മോഡലുകളില്‍ 5,000 രൂപയുടെ ഗ്രാമീണ ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഡസ്റ്റര്‍

2021 ഡിസംബര്‍ മാസത്തില്‍ ഡസ്റ്ററിന്റെ ഓഫറുകളില്‍ 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

കോര്‍പ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അംഗീകൃത ലിസ്റ്റിന് മാത്രമേ കോര്‍പ്പറേറ്റ് കിഴിവ് ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കര്‍ഷകര്‍, സര്‍പഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്ക് 15,000 രൂപ അധിക ഗ്രാമീണ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

കൂടാതെ, ഡസ്റ്റര്‍ 1.5 RXZ ട്രിമ്മിന് അടുത്തിടെ 46,060 രൂപയുടെ വില കുറവ് ലഭിച്ചിരുന്നു. അതിനാല്‍, ഈ വേരിയന്റിലെ ഓഫര്‍ 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിലേക്കും 30,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടിലേക്കും മാത്രമായി കമ്പനി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ക്വിഡ്

ഈ മാസം ബജറ്റ് ഹാച്ച്ബാക്കിന് 10,000 രൂപ വരെ ക്യാഷ് കിഴിവ്, 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം (1.0 ലിറ്റര്‍ മോഡലിന് 15,000 രൂപയും 0.8 ലിറ്റര്‍ പതിപ്പുകള്‍ക്ക് 10,000 രൂപയും), 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഗ്രാമീണ കിഴിവ് ഓഫര്‍ 5,000 രൂപയ്ക്ക് തുല്യമാണ്. സ്റ്റോക്കുകളുടെ ലഭ്യതയ്ക്ക് വിധേയമായി, 2020 മോഡലുകള്‍ക്ക് 10,000 രൂപയുടെ അധിക ക്യാഷ് കിഴിവ് ബാധകമാണ്. കഴിഞ്ഞ മാസം, ക്വിഡ് നാല് ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് മറികടക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

കൈഗര്‍

10,000 രൂപ വരെയുള്ള പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങളും 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും 5,000 രൂപയുടെ ഗ്രാമീണ ഓഫറും സഹിതം കൈഗര്‍ കോംപാക്ട് എസ്‌യുവി ഈ മാസം വാങ്ങാം. സൂചിപ്പിച്ച എല്ലാ ഓഫറുകളും 2021 ഡിസംബര്‍ 31 വരെ മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

അതേസമയം ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, രാജ്യത്ത് ധന്‍തേരസ്, ദീപാവലി അവസരങ്ങളില്‍ 3,000-ത്തിലധികം കാറുകള്‍ വിതരണം ചെയ്തതായി ബ്രാന്‍ഡ് പ്രഖ്യാപിച്ചു. അര്‍ദ്ധചാലക പ്രതിസന്ധിയുടെ ആഗോള ദൗര്‍ലഭ്യം നിലനില്‍ക്കെ അതിന്റെ ശക്തമായ ഉല്‍പ്പന്ന-ആക്രമണ തന്ത്രത്തിന് നന്ദി പറഞ്ഞ് റെക്കോര്‍ഡ് ഡെലിവറികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ച് പത്താം വര്‍ഷത്തിലേക്ക് കടന്ന കാര്‍ നിര്‍മാതാവ് റെനോ കൈഗര്‍ സബ് കോംപാക്ട് എസ്‌യുവി, റെനോ ട്രൈബര്‍, റെനോ ക്വിഡ് മോഡലുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചു. മാനുവല്‍ ട്രാന്‍സ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയുടെ AMT, CVT വേരിയന്റുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ട്.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

തങ്ങളുടെ വാഹനങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ് ഉള്ളതിനാല്‍, ചില വകഭേദങ്ങള്‍ക്കുള്ള കാത്തിരിപ്പ് കാലയളവ് വീണ്ടും വര്‍ധിച്ചതായും കമ്പനി അറിയിച്ചു. 'ഇനിയുള്ള വര്‍ഷവും ഈ മുന്നേറ്റം തുടരുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു, കൂടുതല്‍ ഉപഭോക്താക്കളെ റെനോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റെനോ ഇന്ത്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളെ പറഞ്ഞു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് കാര്‍ നിര്‍മാതാവ് പുറത്തിറക്കിയ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് കൈഗര്‍. RXE, RXL, RXT, RXZ, RXT(O) എന്നീ അഞ്ച് വകഭേദങ്ങളിലാണ് എസ്‌യുവി രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കൈഗര്‍ എത്തുന്നത് - 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 100 bhp കരുത്തും 160 Nm torque ഉം നല്‍കുന്നു. രണ്ടാമത്തേത്, 72 bhp കരുത്തും 96 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും വാഹനത്തിന് ലഭിക്കുന്നു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റില്‍ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എക്‌സ്-ട്രോണിക് CVT ഗിയര്‍ബോക്‌സും മോഡലിന് ലഭിക്കുന്നു.

ഡിസംബര്‍ മാസം കെങ്കേമമാക്കാം; മോഡല്‍ നിരയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ബ്രാന്‍ഡിന്റെ 10 വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ പുറത്തിറക്കിയ RXT (O) വേരിയന്റ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്. സെഗ്മെന്റ് ഇന്ധനക്ഷമതയില്‍ ഏറ്റവും മികച്ച 20.5 kmpl എന്ന ARAI- സാക്ഷ്യപ്പെടുത്തിയ മൈലേജ് കൈഗര്‍ അടുത്തിടെ നേടിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault announced discount and offers in december 2021 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X