ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

ഇന്ത്യയിലെ കോം‌പാക്ട് എസ്‌യുവി വിഭാഗത്തിന്റെ വളർച്ചയ്ക്ക് കാരണമായ ആദ്യ മോഡലുകളിൽ ഒന്നാണ് റെനോ ഡസ്റ്റർ. എന്നിരുന്നാലും, എതിരാളികളുമായി മത്സരിക്കുന്നതിന് കാര്യമായ അപ്‌ഡേറ്റുകളുടെ അഭാവം പ്രതിമാസ വിൽപ്പനയുടെയും സെഗ്മെന്റ് ഷെയറിന്റെയും കാര്യത്തിൽ വിൽപ്പന ഇടിവിലേക്ക് നയിച്ചു.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

ഇന്ത്യയിലെ ഡസ്റ്ററിന്റെ ഭാവിയെക്കുറിച്ച് സുപ്രധാനമായ തീരുമാനമെടുക്കാനൊരുങ്ങുന്ന റെനോ 2021 ഒക്ടോബറോടെ വാഹനത്തിന്റെ ഉത്പാദനം നിർത്തിയേക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

ആദ്യ തലമുറ ഡസ്റ്റർ 2022 -ൽ ഇന്ത്യയിൽ ഒരു ദശകം പൂർത്തിയാക്കും, എന്തുകൊണ്ടാണ് റെനോയുടെ ഇന്ത്യയിലെ ആദ്യകാല വിജയങ്ങളിലൊന്ന് ശ്രദ്ധിക്കപ്പെടാതെ പോയത് എന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടു.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

അതിന്റെ യൂറോപ്യൻ പതിപ്പിന് 2021 -ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഒരു പുതുതലമുറ അപ്‌ഡേറ്റ് നൽകി. എന്നിരുന്നാലും, ഒരു ദശകത്തിനിടെ രണ്ടുതവണ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ആദ്യ തലമുറ ഡസ്റ്ററാണ് ഇപ്പോഴും ഇന്ത്യൻ വിപണിയിൽ തുടരുന്നത്.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

അടുത്തിടെ എസ്‌യുവിക്ക് 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിച്ചു. സെഗ്‌മെന്റിലെ ഏറ്റവും പ്രാപ്തിയുള്ള എസ്‌യുവികളിലൊന്നാക്കി വാഹനത്തെ മാറ്റിയിരുന്ന AWD വേരിയന്റും ഇപ്പോൾ ഇതിലില്ല.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

ഇന്ത്യയിലേക്കും വരുമെന്ന് പ്രതീക്ഷിക്കുന്ന ഗ്ലോബൽ-സ്പെക്ക് ഡസ്റ്ററിനായി മറ്റൊരു തലമുറ അപ്‌ഡേറ്റിനായി റെനോ പ്രവർത്തിക്കുകയാണ്. കമ്പനി പുതിയ തലമുറ മോഡലിലാണ് പ്രവർത്തിക്കുന്നത്, പുതിയ ഡസ്റ്റർ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

പുതിയ വാഹനത്തിനായി നിലവിലെ മോഡലിന്റെ ഉത്പാദനം നിർത്തലാക്കുകയാണ് എന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കടറാം മാമിലപ്പള്ളെ പറഞ്ഞു.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

റെനോയുടെ പ്രധമ ലക്ഷ്യം സബ് -ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ തങ്ങളുടെ മോഡലായ കൈഗർ ആയിരിക്കും. വാഹനത്തിന്റെ അഗ്രസ്സീവ് വിലനിർണ്ണയവും ഫീച്ചർ പാക്കേജും ഇതിന് മാന്യമായ ബുക്കിംഗുകൾ സംഖ്യകൾ നേടി കൊടുത്തു.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

കൈഗറിന്റെ ജനപ്രീതി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എസ്‌യുവിയ്ക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമുള്ള കൂടുതൽ തടസ്സങ്ങൾ ഒഴിവാക്കാൻ കാർ നിർമ്മാതാക്കൾ താൽപ്പര്യപ്പെടുന്നു. മറ്റ് മോഡലുകളായ ക്വിഡ്, ട്രൈബർ എന്നിവയും പഴക്കം ചെന്ന ഡസ്റ്ററിൽ നിന്ന് വ്യത്യസ്തമായി റെനോയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

ആവശ്യക്കാരില്ല; റെനോയുടെ ആദ്യകാല താരമായിരുന്ന ഡസ്റ്റർ കോം‌പാക്ട് എസ്‌യുവി അരങ്ങൊഴിഞ്ഞേക്കും

നിലവിൽ, ഡസ്റ്റർ 9.86 ലക്ഷം രൂപ മുതൽ 14.25 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് റീട്ടെയിൽ ചെയ്യുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ശരാശരി 11,000 യൂണിറ്റ് വിൽപ്പന നടത്തുന്ന ഹ്യുണ്ടായി ക്രെറ്റ പോലുള്ള പുതിയ എസ്‌യുവികളോട് ചേർന്ന വിലയാണിത്. പ്രതിമാസ വിൽപ്പനയിൽ ഡസ്റ്ററിനേക്കാൾ മോശമായി പ്രവർത്തിക്കുന്ന ഒരേയൊരു കോംപാക്ട് എസ്‌യുവി നിസാൻ കിക്ക്സ് മാത്രമാണ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Considering To Stop Production Of 1st Gen Duster SUV In India. Read in Malayalam.
Story first published: Tuesday, July 20, 2021, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X