മേരി കോമിന് ആദരവുമായി Renault; Kiger സമ്മാനിച്ചു

ടോക്കിയോ ഒളിമ്പിക്സില്‍ ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് അടുത്തിടെയാണ് Renault തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ Kiger സമ്മാനിച്ചത്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

ഇപ്പോഴിതാ ആറ് തവണ ലോക ചാമ്പ്യനായ ബോക്സറും ടോക്കിയോ ഒളിമ്പിക്സ് 2020-ലെ ഫ്‌ലാഗ് ബെററുമായ മേരി കോമിന് ആദരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് നിര്‍മാതാക്കളായ Renault.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

തങ്ങളുടെ ഏറ്റവും പുതിയ Kiger കോംപ്കാട് എസ്‌യുവി സമ്മാനിച്ചാണ് മേരി കോമിനെ Renault ആദരിച്ചത്. Renault ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമിലപ്പള്ളെ, Kiger എസ്‌യുവിയുടെ താക്കോല്‍ താരത്തിന് കൈമാറുകയും ചെയ്തു.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

രാജ്യത്തിന് പ്രചോദനമായതിന് മേരി കോമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സമാപിച്ച 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ ഷൈനി വില്‍സണും അഞ്ജു ബോബി ജോര്‍ജ്ജിനും ശേഷം ഇന്ത്യയുടെ പതാക വഹിക്കുന്ന മൂന്നാമത്തെ വനിതാ അത്‌ലറ്റാണ് മേരി കോം.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

2020-ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ അതിശയകരമായ പ്രകടനത്തിന് പിന്നാലെ ഫ്രഞ്ച് വാഹന നിര്‍മാതാവ് അടുത്തിടെ Kiger എസ്‌യുവി ഒളിമ്പിക് മെഡല്‍ ജേതാക്കളായ രവി കുമാര്‍ ദഹിയ, ബജ്റംഗ് പുനിയ, മീരാഭായ് ചാനു എന്നിവര്‍ക്കും കൈമാറിയിരുന്നു.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മറ്റ് ഇന്ത്യന്‍ ഒളിമ്പ്യന്‍മാരെ ആദരിച്ച് Tata Motsor ഉം രംഗത്തെത്തിയിരുന്നു. ബ്രാന്‍ഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ Altroz നല്‍കിയാണ് Tata ഇവരെ ആദരിച്ചത്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

ഹോക്കി, ഗുസ്തി, ഗോള്‍ഫ്, ബോക്‌സിംഗ്, ഡിസ്‌കസ് ത്രോ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 24 ഒളിമ്പ്യന്‍മാരെയാണ് Tata ആദരിച്ചത്. ഓരോ താരത്തിനും അവരുടെ സ്വര്‍ണ്ണ നിലവാരത്തിലുള്ള പരിശ്രമങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി ഹൈ സ്ട്രീറ്റ് ഗോള്‍ഡ് നിറത്തിലുള്ള Altroz ആണ് കമ്പനി സമ്മാനമായി നല്‍കിയിരിക്കുന്നത്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

Kiger-ലേക്ക് തിരിച്ച് വന്നാല്‍, ഇന്ത്യയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡലാണ് ഇതെന്നും കമ്പനി അറിയിച്ചു. ബ്രാന്‍ഡിന്റെ എംപിവി മോഡലായ Triber-ന് അടിസ്ഥാനമിടുന്ന CMF-A+ പ്ലാറ്റ്‌ഫോമാണ് Kiger-നും അടിത്തറയൊരുങ്ങുന്നത്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

RXE, RXL, RXT, RXZ എന്നീ നാല് ട്രിം ഓപ്ഷനുകളിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും എഞ്ചിന്‍ ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

രണ്ട് എഞ്ചിനുകളും യഥാക്രമം ഓപ്ഷണല്‍ AMT, CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കും. 5.64 ലക്ഷം രൂപ മുതല്‍ 10.08 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

വിപണിയില്‍ എത്തിയ നാള്‍മുതല്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ചില ഇടങ്ങളില്‍ Renault Kiger-നായുള്ള കാത്തിരിപ്പ് കാലാവധി 16 ആഴ്ചയോളമാണ്. ഈ വര്‍ഷം ആദ്യമാണ് ഫ്രഞ്ച് ബ്രാന്‍ഡ് Kiger ഇന്ത്യയില്‍ അവതരിപ്പിച്ചത്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

സമാരംഭിക്കുമ്പോള്‍, ഏറ്റവും കുറഞ്ഞ പ്രാരംഭ വിലയോടെയാണ് മോഡല്‍ നിരത്തിലേക്ക് എത്തിയത്. ഇത് നിരവധി വാങ്ങലുകാരെ ആകര്‍ഷിച്ചിക്കുകയും ചെയ്തുവെന്ന് വേണം പറയാന്‍. രാജ്യത്ത് ശക്തമായ മത്സരം നടക്കുന്ന ശ്രേണിയിലേക്കാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഗേജുകള്‍, അര്‍ക്കാമിസ് മ്യൂസിക് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകള്‍ Kiger-ല്‍ Renault വാഗ്ദാനം ചെയ്യുന്നുണ്ട്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

സുരക്ഷയുടെ കാര്യത്തിലും Renault യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് വേണം പറയാന്‍. നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങള്‍ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

സ്റ്റാന്‍ഡേര്‍ഡ്, ഇക്കോ, സ്‌പോര്‍ട്‌സ് തുടങ്ങിയ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. Nissan Magnite, Tata Nexon, Mahindra XUV300, Ford EcoSport, Hyundai Venue, Kia Sonet, Maruti Suzuki Vitara Brezza, Toyota Urban Cruiser എന്നിവയ്‌ക്കെതിരെയാണ് Kiger മത്സരിക്കുന്നത്.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

അതേസമയം വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ Kiger-ല്‍ RXT (O) എന്നൊരു വേരിയന്റ് കൂടി Renault ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് Kiger-ന് RXT (O) വേരിയന്റ് സമ്മാനിക്കുന്നതെന്നും കമ്പനി അറിയിച്ചു.

മേരി കോമിന് ആദരവുമായി Renautl; Kiger സമ്മാനിച്ചു

7.37 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വിലയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ പുതിയ വകഭേദം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 1.0 ലിറ്റര്‍ എഞ്ചിനിലാകും ലഭ്യമാകും. 'ട്രൈ-ഒക്ട' എൽഇഡി പ്യുവർ വിഷൻ ഹെഡ്‌ലൈറ്റുകളും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പോലുള്ള പ്രീമിയം സവിശേഷതകളും ഇതിന് ലഭിക്കും.

Most Read Articles

Malayalam
English summary
Renault gifts the kiger sub compact suv to mc mary kom find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X