ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

ഉത്സവ സീസൺ ആരംഭിച്ചതോടെ, റെനോ ഇന്ത്യ ഈ മാസം തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം ധാരാളം കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ലോയൽറ്റി ബെനിഫിറ്റുകൾ എന്നിവയുടെ രൂപത്തിൽ ലഭിക്കും. മോഡൽ തിരിച്ചുള്ള ഓഫറുകൾ ഞങ്ങൾ ചുവടെ പങ്കുവെക്കുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

റെനോ ക്വിഡ്

ഈ മാസം, റെനോ ക്വിഡിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് (1.0 ലിറ്റർ മോഡലിന് 20,000 രൂപ, 0.8 ലിറ്റർ പതിപ്പുകൾക്ക് 15,000 രൂപ), 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭിക്കുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

എന്നിരുന്നാലും, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുത്ത വേരിയന്റുകളിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്റ്റോക്കുകളുടെ ലഭ്യതയ്ക്ക് വിധേയമായി, 2020 മോഡലുകൾക്ക് 10,000 രൂപയുടെ അധിക കിഴിവ് ബാധകമാണ്.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

റെനോ ട്രൈബർ

കുറച്ച് മാസങ്ങൾക്ക് മുമ്പ്, റെനോ ട്രൈബർ MY2021 മോഡലായി അപ്‌ഡേറ്റുചെയ്‌തിരുന്നു, ഇതോടൊ എംപിവിക്ക് സവിശേഷതകളിൽ ഒരു പുനരവലോകനം ലഭിച്ചു. എംപിവിയിലെ ഓഫറുകൾ വിശാലമായി MY2021 -ന് മുമ്പുള്ള MY2021-ന് ശേഷമുള്ളതുമായി തിരിച്ചിരിക്കുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

MY2021-ന് മുമ്പുള്ള മോഡലുകൾക്ക് ഈ മാസം 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും, 10,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യവും ലഭ്യമാകും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ അധിക ക്യാഷ് ഡിസ്കൗണ്ടും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

MY2021 ട്രൈബറിന്, ഓഫറുകളിൽ 10,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യം, 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, RXT, RXZ വേരിയന്റുകൾക്ക് 15,000 രൂപയുടെയും, RXL ട്രിമ്മിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും ബ്രാൻഡ് നൽകുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

റെനോ കൈഗർ

95,000 രൂപ വരെ പ്രത്യേക ലോയൽറ്റി ആനുകൂല്യങ്ങളോടെ കൈഗർ കോംപാക്ട് എസ്‌യുവി ഈ മാസം വാങ്ങാം. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം 80,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

റെനോ ഡസ്റ്റർ

2021 സെപ്റ്റംബറിലെ ഡസ്റ്ററിലെ ഓഫറുകളിൽ 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് 35,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉൾപ്പടെ അല്പം കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അംഗീകൃത ലിസ്റ്റിന് കോർപ്പറേറ്റ് കിഴിവ് ലഭ്യമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കർഷകർ, സർപ്പഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് 15,000 രൂപയുടെ അധിക ഗ്രാമീണ കിഴിവുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Renault

മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് മേഖലകൾക്കുള്ള എല്ലാ ഓഫറുകളും 2021 സെപ്റ്റംബർ 10 വരെ മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങൾക്ക്, 2021 സെപ്റ്റംബർ 30 വരെ ആനുകൂല്യങ്ങൾ ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault provides amazing offers throughout its model range in 2021 september
Story first published: Wednesday, September 8, 2021, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X