Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ പദ്ധതികള്‍ അണിയറയില്‍ സജ്ജമാക്കുകയാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. ഇതിന്റെ ഭാഗമായി പുതിയൊരു വാഹനത്തിന്റെ ടീസര്‍ ചിത്രം കമ്പനി പങ്കുവെയ്ക്കുകയും ചെയ്തു.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു എസ്‌യുവിയെ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അര്‍ക്കാന എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവിയുടെ ഒരു പുതിയ ടീസര്‍ ചിത്രമാണ് ഇന്ന് പുറത്തുവന്നത്. 'ഞങ്ങള്‍ തയ്യാറാണ്' എന്ന വാചകത്തോടുകൂടിയ അര്‍ക്കാന എസ്‌യുവിയുടെ ചിത്രമാണ് റെനോ പങ്കുവെച്ചിരിക്കുന്നത്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

മിക്ക നിര്‍മാതാക്കളും രാജ്യത്ത് പുതിയ മോഡലുകളെ അവതരിപ്പിച്ച് വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുമ്പോഴാണ് അത്തരത്തില്‍ രാജ്യത്ത് ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യത്തോടെ റെനോയും രംഗത്തെത്തുന്നത്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

പുരുഷന്മാരുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള 'മൂവ്ബര്‍' പരിപാടിയുടെ മുന്നോടിയായാണ് റെനോയുടെ ടീസര്‍ പുറത്തുവന്നത് എന്നതാണ് വസ്തുത.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

എസ്‌യുവി-പ്രചോദിത രൂപകല്‍പ്പനയുള്ള അഞ്ച് സീറ്റുകളുള്ള ക്രോസ്ഓവറാണ് റെനോ അര്‍ക്കാന. ഇത് ഇതിനകം ആഗോള വിപണികളില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്, ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെങ്കില്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് അല്ലെങ്കില്‍ എംജി ആസ്റ്റര്‍ എസ്‌യുവികള്‍ക്കെതിരെയാകും മത്സരിക്കുക.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

2019-ല്‍ റഷ്യയിലാണ് റെനോ അര്‍ക്കാന ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍, ടാറ്റ ഹാരിയര്‍ ഉള്‍പ്പെടെയുള്ള മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലാണ് അര്‍ക്കാന മത്സരിക്കുന്നത്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

അര്‍ക്കാനയ്ക്ക് 4,545 mm നീളവും 1,820 mm വീതിയും 1,565 mm ഉയരവും 2,721 mm വീല്‍ബേസുമുണ്ട്. ഇതിന് 208 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഡസ്റ്ററിനേക്കാള്‍ കൂടുതലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗ്രൗണ്ട് ക്ലിയറന്‍സ് ഇന്ത്യന്‍ നിരത്തുകള്‍ കൈകാര്യം ചെയ്യുന്നത് മോഡലിനെ എളുപ്പമാക്കും.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

അര്‍ക്കാന എസ്‌യുവിയുടെ ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയര്‍ ഡസ്റ്റര്‍ എസ്‌യുവിയോട് സാമ്യമുള്ളതാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഫീച്ചറുകള്‍ക്ക് അനുയോജ്യമായ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 9.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഇത് വരുന്നത്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ബോസ് ഓഡിയോ സിസ്റ്റം, ആംബിയന്റ് നിറങ്ങള്‍ എന്നിവയും ഇതിലുണ്ട്. ആഗോള വിപണിയില്‍ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനോടുകൂടിയാണ് അര്‍ക്കാന എസ്‌യുവിയെ റെനോ വാഗ്ദാനം ചെയ്യുന്നത്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

ഈ യൂണിറ്റിന് 150 പിഎസ് പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. എഞ്ചിന്‍ CVT-ടൈപ്പ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഓള്‍-വീല്‍-ഡ്രൈവും ഇതില്‍ ലഭ്യമാണ്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

ഇതേ സെഗ്മെന്റില്‍ മത്സരിക്കുന്ന ഡസ്റ്റര്‍ എസ്‌യുവിക്ക് റെനോയുടെ പകരക്കാരനാകാം പുതിയ അര്‍ക്കാനയെന്നും സൂചനയുണ്ട്. റഷ്യയിലെ അര്‍ക്കാനയുടെ വില അനുസരിച്ച്, ഇന്ത്യയില്‍ ഇതിന് 15 ലക്ഷം രൂപയോളം വിലവരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

നിലവില്‍ ഡസ്റ്റര്‍ എസ്‌യുവിക്ക് മോഡല്‍ ഒരു പകരക്കാരനെ തേടുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് കാലമായി വാഹന വിപണിയില്‍ സജീമായിരിക്കുകയാണ്. അര്‍ക്കാന പകരക്കാരനാകുമോ അല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണേണ്ടി വരും.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, റെനോ ഈ വര്‍ഷം ലോകമെമ്പാടും ഉല്‍പ്പാദന ശേഷി കുറയ്ക്കാന്‍ സാധ്യതയുണ്ട്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കാരണം കുറഞ്ഞത് 300,000 വാഹനങ്ങളെങ്കിലും ഉത്പാദനം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് കാര്‍ നിര്‍മ്മാതാവ് നേരത്തെ പറഞ്ഞിരുന്നു.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ സാന്നിധ്യമുള്ള റെനോ, കൈഗര്‍ സബ്-കോംപാക്ട് എസ്‌യുവി, ട്രൈബര്‍ എംപിവി, ക്വിഡ് ഹാച്ച്ബാക്ക് തുടങ്ങിയ കാറുകള്‍ ചെന്നൈയ്ക്ക് സമീപമുള്ള പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. അത് നിസാന്‍ മോട്ടോറുമായി പങ്കിടുകയും ചെയ്യുന്നു.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

നിലവിലുള്ള ചിപ്പ് പ്രതിസന്ധി കാരണം ഈ സ്ഥാപനത്തിലെ ഉല്‍പ്പാദനവും ഭാവിയില്‍ ബാധിച്ചേക്കാമെന്നാണ് സൂചന. ആഗോള ചിപ്പ് പ്രതിസന്ധി ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ കാര്‍ നിര്‍മ്മാതാക്കളെയും ഒരുപോലെയാണ് ബാധിച്ചിരിക്കുന്നത്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

വിതരണത്തിന്റെ ലഭ്യതക്കുറവ് കാരണം നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ചിപ്പ് പ്രതിസന്ധി അടുത്ത വര്‍ഷവും തുടരാന്‍ സാധ്യതയുണ്ടെന്ന് ഈ വര്‍ഷമാദ്യം റെനോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലൂക്കാ ഡി മിയോ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇത് ഇപ്പോള്‍ മറ്റ് നിരവധി കാര്‍ നിര്‍മ്മാതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.

Duster-ന് പകരക്കാരനാകുമോ Arkana; പുതിയ ടീസര്‍ ചിത്രവുമായി Renault

പാന്‍ഡെമിക് ലോക്ക്ഡൗണുകള്‍ക്കിടയില്‍ വ്യക്തിഗത ഉപകരണങ്ങളുടെ ഉപഭോക്തൃ ആവശ്യം ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആരംഭിച്ച ഓട്ടോമോട്ടീവ് ചിപ്പുകളുടെ ക്ഷാമം 2021 വരെ നിലനില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault revealed arkana suv teaser image find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X