പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

മ്യൂണിക്കില്‍ നടന്ന IAA മോട്ടോര്‍ ഷോയില്‍, മെഗാന്‍ ഇ-ടെക് ഇലക്ട്രിക് വെളിപ്പെടുത്തി നിര്‍മാതാക്കളായ റെനോ. കഴിഞ്ഞ വര്‍ഷം ഇതിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

യൂറോപ്പിലെ പ്രമുഖ ഇവി ഹബ് ആയ ഇലക്ട്രിസിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കമ്പനിയുടെ ഡുവായ് ഫാക്ടറിയില്‍ ഫ്രാന്‍സില്‍ റെനോ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുമെന്നും അറിയിച്ചു. കമ്പനിയുടെ പൈതൃകത്തെ അതിന്റെ രൂപകല്‍പ്പനയിലൂടെയും വൈവിധ്യത്തിലൂടെയും മെഗാന്‍ ഇ-ടെക് ഇലക്ട്രിക് അവതരിപ്പിക്കുന്നുവെന്നും കമ്പനി അഭിപ്രായപ്പെട്ടു.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

26 വര്‍ഷത്തിലേറെയായി നാല് വ്യത്യസ്ത തലമുറകളിലായി റെനോ മെഗാന്‍ കമ്പനിയുടെ നിരയിലുണ്ട്, അതിന്റെ ഇലക്ട്രിക് പതിപ്പ് അതിന്റെ രൂപകല്‍പ്പനയുടെയും വൈവിധ്യത്തിന്റെയും പൈതൃകത്തോടുള്ള ആദരവാണെന്നും കമ്പനി ്‌വ്യക്തമാക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

CMF-EV മോഡുലാര്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സീറോ എമിഷന്‍ ക്രോസ്ഓവറാണ് മെഗാന്‍ ഇ-ടെക് ഇലക്ട്രിക്. 20 ഇഞ്ച് വീലുകളില്‍ എത്തുന്ന ഇലക്ട്രിക് വാഹനത്തിന് 4.21 മീറ്റര്‍ നീളവും 1.50 മീറ്റര്‍ ഉയരവുമുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

2.7 മീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്, 1624 കിലോഗ്രാം ഭാരവുമുണ്ട്. ഹാച്ച്ബാക്കിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചതിനാല്‍ വാഹന നിര്‍മ്മാതാവ് അതിന്റെ എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തി.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

ഇടുങ്ങിയ റിംഡ് ടയറുകള്‍, മുന്‍വശത്ത് എയര്‍ വെന്റുകളുള്ള ഷോള്‍ഡറുകള്‍, ബമ്പര്‍ വശങ്ങളിലെ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവ വാഹനത്തെ കാര്യക്ഷമമാക്കുകയും മൊത്തത്തിലുള്ള ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

മെഗാനെ ഇ-ടെക്ക് ഇലക്ട്രിക്കിനായി ഒരു പുതിയ എഞ്ചിന്‍ വാഹന നിര്‍മ്മാതാവ് വികസിപ്പിച്ചെടുത്തു. എസ്‌യുവിയുടെ വില കുറഞ്ഞ വേരിയന്റിലെ ഇലക്ട്രിക് മോട്ടോര്‍ 130 bhp കരുത്തും 250 Nm ടോര്‍ക്കും സൃഷ്ടിക്കും, അതേസമയം വില കൂടിയ വേരിയന്റ് 218 bhp കരുത്തും 300 Nm ടോര്‍ക്കും നല്‍കും.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

40 kWh, 60 kWh എന്നിങ്ങനെ രണ്ട് ബാറ്ററി കപ്പാസിറ്റികള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്നതാണ്. ഇത് യഥാക്രമം 300 കിലോമീറ്റര്‍, 470 കിലോമീറ്റര്‍ ശ്രേണി വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

ഇനി വാഹനത്തിന്റെ ഇന്റീരിയറുകളിലേക്ക് വന്നാല്‍, നിര്‍മ്മാതാവ് അറിയിച്ചത് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും സെന്‍ട്രല്‍ കണ്‍സോള്‍ മള്‍ട്ടിമീഡിയ സ്‌ക്രീനും ചേര്‍ന്ന ഓപ്പണ്‍ആര്‍ സിംഗിള്‍ സ്‌ക്രീനാണ് വാഹനത്തിന് ലഭിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

ഏറ്റവും പുതിയ തലമുറ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, യുഎസ്ബി-സി പോര്‍ട്ടുകളുമായുള്ള നൂതന കണക്റ്റിവിറ്റി, ഓണ്‍ബോര്‍ഡ് സുരക്ഷയ്ക്കും ADAS-നുമുള്ള സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

പുതിയ ഓപ്പണ്‍ആര്‍ ലിങ്ക് സിസ്റ്റം ഗൂഗിള്‍ സജ്ജീകരിച്ചിരിക്കുന്നു, അങ്ങനെ ഡ്രൈവര്‍ക്ക് അവബോധജന്യവും കണക്റ്റുചെയ്തതുമായ അനുഭവം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

CMF-EV പ്ലാറ്റ്‌ഫോം ഇലക്ട്രിക് വാഹനത്തിന് മൊത്തത്തിലുള്ള വിശാലതയും പ്രായോഗികതയും നല്‍കുന്നുവെന്നും റെനോ പരാമര്‍ശിച്ചു. സുഖകരമായി യാത്രകള്‍ക്കായി ഇന്റീരിയര്‍ സ്‌പേസ് പരമാവധി വര്‍ധിപ്പിച്ചിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

പവര്‍ സ്റ്റിയറിംഗ്, എഞ്ചിന്‍ കാലിബ്രേഷന്‍, ആക്‌സിലറേറ്റര്‍ പ്രതികരണശേഷി തുടങ്ങിയ ചലനാത്മകത ക്രമീകരിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന മൈ സെന്‍സ് മോഡിന് പുറമെ ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് മോഡുകളും ഇവിയില്‍ ഉണ്ട്.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

റഫേല്‍ ഗ്രേ, ഷിസ്റ്റ് ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, ഫ്‌ലേം റെഡ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളില്‍ മെഗാന്‍ ഇ-ടെക്ക് ഇലക്ട്രിക് ലഭിക്കും. ട്യുവല്‍-ടോണ്‍ കളര്‍ സ്‌കീം ഉപയോഗിച്ച് ഒരാള്‍ക്ക് ഇത് കൂടുതല്‍ ഇഷ്ടാനുസൃതമാക്കാനും കഴിയും.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

വെറും 7.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 40 kWh ബാറ്ററി 24 സെല്ലുകള്‍ വീതമുള്ള 8 മൊഡ്യൂളുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; Megane E-Tech ഇലക്ട്രിക്കിനെ വെളിപ്പെടുത്തി Renault

എന്നാല്‍ 60kWh ബാറ്ററിയില്‍ 24 സെല്ലുകള്‍ വീതമുള്ള 12 മൊഡ്യൂളുകള്‍ അടങ്ങിയിരിക്കുന്നു, രണ്ട് ലെയറുകളിലായിട്ടാണ് ഇത് വ്യാപിച്ചിരിക്കുന്നത്. രണ്ട് സാഹചര്യങ്ങളിലും, ബാറ്ററിയുടെ അളവുകള്‍ മാറ്റമില്ലാതെ തുടരുന്നു. 8 വര്‍ഷത്തെ ഗ്യാരണ്ടിയോടെയാണ് ബാറ്ററി വരുന്നത്. ഈ ഇടവേളയില്‍, അവരുടെ നാമമാത്രമായ ശേഷിയുടെ 70 ശതമാനത്തില്‍ താഴെയായി അവ താഴ്ന്നാല്‍ അവ സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault unveils megane e tech electric car with 470 km range details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X