2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

മൂന്നാം തലമുറ ഡസ്റ്റർ എസ്‌യുവിയിൽ റെനോ പ്രവർത്തിക്കുന്നുണ്ടെന്ന് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മോഡൽ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും പരുക്കൻ രൂപകൽപ്പനയും പുതിയ പവർട്രെയിനും ഉൾക്കൊള്ളുന്നതുമായിരിക്കും.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

രണ്ടാം തലമുറ ഡസ്റ്റർ ഇതിനകം തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ നിർമ്മാതാക്കൾ വിൽപ്പനയ്ക്കെത്തിക്കുന്നു. എന്നിരുന്നാലും, റെനോ ഇതുവരേയും ഇന്ത്യയിൽ ആദ്യത്തെ തലമുറ മോഡലാണ് വിൽപ്പനയ്ക്കെത്തിച്ചിരുന്നത്.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

മൂന്നാം തലമുറ റെനോ/ഡാസിയ ഡസ്റ്റർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും 2024 -ൽ ഇത് അവതരിപ്പിക്കപ്പെടുമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ മോഡൽ സൗന്ദര്യാത്മകവും സാങ്കേതികവുമായ കാഴ്ചപ്പാടിൽ പ്രധാനപ്പെട്ട പരിണാമങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

രണ്ടാമത്തെ തലമുറ ഡസ്റ്റർ BO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് താമസിയാതെ നിർത്തലാക്കും. റെനോ-നിസാൻ അലയൻസ് CMF-B മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ തലമുറ മോഡൽ, ഇത് നിലവിൽ പുതിയ ലോഗനും സാൻഡെറോയ്ക്കും അടിവരയിടുന്നു.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

പുതിയ പ്ലാറ്റ്ഫോം സുരക്ഷയിലും ഡ്രൈവിബിലിറ്റിയിലും കാര്യമായ പുരോഗതി നൽകും, കൂടാതെ ഇലക്ട്രിഫിക്കേഷൻ ചേർക്കുന്നതിനുള്ള ഒരു ഓപ്ഷനും നൽകുന്നു. പുതിയ തലമുറ ഡസ്റ്റർ ഹൈബ്രിഡ് പവർട്രെയിനുമായി കംപാറ്റബിളായിരിക്കും.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

യൂറോപ്പിൽ വിൽക്കപ്പെടുന്ന ക്ലിയോയുടെയും ക്യാപ്ച്ചറിന്റെയും ഹൈബ്രിഡ് പതിപ്പിൽ റെനോ ഉപയോഗിക്കുന്ന അതേ ഇ-ടെക് ടൈപ്പ് ഹൈബ്രിഡ് സജ്ജീകരണം എസ്‌യുവിക്ക് ലഭിക്കും.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

1.6 ലിറ്റർ പെട്രോൾ എഞ്ചിന് പകരം പുതിയ റെനോ ഡസ്റ്ററിന് 1.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് അറ്റ്കിൻസൺ സൈക്കിളിനെ പിന്തുണയ്ക്കും (ടൊയോട്ട ഹൈബ്രിഡ് കാറുകൾ ഉപയോഗിക്കുന്ന അതേ സംവിധാനം), ഇത് ഉപഭോഗത്തിന് അനുകൂലമായി വൈദ്യുതി കുറയ്ക്കുന്നു.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

1.6 ലിറ്റർ എഞ്ചിനേക്കാൾ 1.8 ലിറ്റർ എഞ്ചിൻ ഡസ്റ്ററിന്റെ വലുപ്പത്തിന് അനുയോജ്യമാകുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഒരു സമ്പൂർണ്ണ ഹൈബ്രിഡ് സെറ്റ് രൂപീകരിക്കുന്നതിന് ഈ സിസ്റ്റത്തിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉണ്ടാകും.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

പുതിയ തലമുറ റെനോ ഡസ്റ്റർ ഡിസൈൻ അടുത്തിടെ അവതരിപ്പിച്ച ബിഗ്സ്റ്റർ എസ്‌യുവി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. എസ്‌യുവിയിൽ അഗ്രസ്സീവായി കാണപ്പെടുന്ന പൂർണ്ണ വീതിയുള്ള ഗ്രില്ലും ഡാസിയയുടെ Y ആകൃതിയിലുള്ള സിഗ്നേച്ചർ ഹെഡ്‌ലൈറ്റിന്റെ ഏറ്റവും പുതിയ പതിപ്പും വാഹനത്തിലുണ്ടാകും.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

ഇതിന് എൽഇഡി ലൈറ്റുകൾ ലഭിക്കും, കൂടാതെ ഒരു ജോടി ലംബമായ എയർ ഇൻടേക്കുകളുള്ള ഒരു വലിയ സെൻട്രൽ ഗ്രില്ല് ഉൾക്കൊള്ളുന്ന സ്ക്വയേർഡ്-ഓഫ് ഫ്രണ്ട് ബമ്പറും ലഭിക്കും.

2024 -ൽ ഹൈബ്രിഡ് ട്രെയിനുമായി പുത്തൻ ഡസ്റ്റർ പുറത്തിറക്കാനൊരുങ്ങി റെനോ

പുതിയ തലമുറ റെനോ ഡസ്റ്റർ യൂറോപ്പിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ ഫസ്റ്റ്-ജെൻ ഡസ്റ്റർ രാജ്യത്തെ വിപണിയിൽ നിർത്തലാക്കും. അടുത്ത തലമുറ മോഡൽ 2023 -ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault working on new gen duster with hybrid powertrain
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X