Just In
- 18 min ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 1 hr ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 2 hrs ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 3 hrs ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
Don't Miss
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Movies ജാസ്മിനെപ്പോലൊരു കൂതറ മത്സരാര്‍ത്ഥി ചരിത്രത്തിലില്ല; ഇക്കൊല്ലം ടോക്സിക് റാണി: ശ്രീലക്ഷ്മി
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
സെലെറിയോയുടെ നിലവിലെ മോഡല്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ മാരുതി
2014-ല്‍ സെലെറിയോയെ വീണ്ടും അവതരിപ്പിച്ച് വലിയ തിരിച്ചുവരവാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി നടത്തിയത്. കൂട്ടിന് AMT ഓപ്ഷന് കൂടി ലഭിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാനും വാഹനത്തിന് സാധിച്ചു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഹാച്ച്ബാക്ക് ശ്രേണിയില്‍ വര്‍ധിച്ചുവരുന്ന മത്സരത്തിന് മറുപടിയായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവ് ഈ വര്‍ഷാവസാനം ഒരു പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. പല സമയങ്ങളിലായി പുതിയ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവരുകയും ചെയ്തിട്ടുണ്ട്. ഒറിജിനല്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം തലമുറ മാരുതി സുസുക്കി സെലെറിയോ സമൂലമായ ഒരു മാറ്റമായിരിക്കും സ്വന്തമാക്കുക.
ഇതിന്റെ ഭാഗമായി പഴയ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ ലഭ്യമായിട്ടില്ല.
പുതിയ മോഡല്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയിലെ അവതരണ പദ്ധതികള്‍ മാറ്റിവച്ചതായി കമ്പനി അറിയിച്ചിരുന്നു.
ഉപഭോക്താക്കള്‍ക്കിടയില്‍ പൊതുവായി നിലനില്‍ക്കുന്ന പോസിറ്റീവ് വാങ്ങല്‍ വികാരങ്ങള്‍ മുതലെടുത്ത്, വരാനിരിക്കുന്ന സെലെറിയോ ഉത്സവ സീസണില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വാഗണ്‍ ആര്, ഇഗ്നിസ്, സ്വിഫ്റ്റ്, എസ്-പ്രെസോ, ബലേനോ എന്നിവയിലും കാണാവുന്ന ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോമാണ് ഹാച്ചിന് പിന്തുണ നല്‍കുന്നത്.
പുതിയ ആര്‍ക്കിടെക്ച്ചറിന്റെ സാന്നിധ്യം കാരണം സെലേറിയോയ്ക്ക് അതിന്റെ മുന്‍ഗാമിയേക്കാള്‍ വലിയ അനുപാതമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. തല്‍ഫലമായി, ഇന്റീരിയര്‍ സ്പെയ്സും വലുതായിരിക്കും. പുറത്ത്, ബള്‍ബസ് ഹെഡ്ലാമ്പുകള്‍ ഉപയോഗിച്ച് ഒരു പുതിയ രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയ, പുതിയ ഗ്രില്‍ സെക്ഷന്‍, വിശാലമായ എയര്‍ ഇന്‍ടേക്ക്, പുതുക്കിയ ഫ്രണ്ട് ബമ്പര്‍ എന്നിവ സെലേറിയോയില്‍ ഉണ്ടാകും.
പുതുക്കിയ ടെയില്‍ ലാമ്പുകള്‍, പുതിയ സെറ്റ് അലോയി വീലുകള്‍, ടെയില്‍ഗേറ്റ് ഘടനയിലേക്ക് ട്വീക്കുകള്‍ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ച റിയര്‍ ബമ്പര്‍ എന്നിവയും മറ്റ് സവിശേഷകളായി ഇടംപിടിക്കും.
അകത്തേയ്ക്ക് വന്നാല്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഒരു സ്മാര്‍ട്ട്പ്ലേ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള സ്റ്റിയറിംഗ് വീല്‍, അപ്ഡേറ്റ് ചെയ്ത സെന്റര്‍ കണ്‍സോള്‍, ഡാഷ്ബോര്‍ഡ് തുടങ്ങിയവ വാഗ്ദാനം ചെയ്യും.
ഇത് പുതിയ കളര്‍ സ്കീമുകളില്‍ വില്‍ക്കാനും ആക്സസറി ഓപ്ഷനുകള്‍ നല്‍കാനും കഴിയും. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, നിലവിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് തന്നെ മുന്നോട്ട് കൊണ്ടുപോകും.
1.2 ലിറ്റര്‍ K-സീരീസ് പെട്രോളിന് ശ്രേണി കൂടുതല്‍ വികസിപ്പിക്കാനും വിശാലമായ വാങ്ങലുകാരെ അഭിസംബോധന ചെയ്യാനും സഹായിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും, കൂടാതെ AMT-യും കമ്പനി വാഗ്ദാനം ചെയ്തേക്കും.