വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

നിലവിലെ കൊവിഡ് സാഹചര്യം എല്ലാ മേഖലയും പോലെ തന്നെ വാഹന വിപണിയെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വാഹന വിപണിക്ക് ഊര്‍ജം പകരുന്നതാണെന്ന് വേണം പറയാന്‍.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 2021 ജൂണില്‍ പ്രതിമാസ വളര്‍ച്ച കൈവരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ് പഠനം പ്രവചിക്കുന്നു. വാഹന നിര്‍മാണ പ്ലാന്റുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇളവുകളോടെ പുനരാരംഭിച്ചു, അതോടൊപ്പം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണുകള്‍ ക്രമേണ പിന്‍വലിക്കുകയും ചെയ്തു.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാഹായിക്കുമെന്നും പാസഞ്ചര്‍ വാഹനങ്ങളുടെ ആവശ്യം ഈ മാസം വളരുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനത്തില്‍ പറയുന്നു.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

ഗവേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം മെയ് മാസത്തില്‍ മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ വ്യാപകവും കഠിനവുമായ ബിസിനസ്സ് ആഘാതം പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ കൂടുതല്‍ ഇടിവുണ്ടാക്കി.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിസന്ധി പ്രധാന പാസഞ്ചര്‍ വാഹന വിപണിയെയും ഇരുചക്രവാഹന നിര്‍മ്മാതാക്കളെയും മെയ് മാസത്തില്‍ വാര്‍ഷിക അറ്റകുറ്റപ്പണി നിര്‍ത്തലാക്കുന്നതിന് കാരണമായി.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

കൊവിഡ് കേസുകള്‍ വ്യാപകമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ചയോളം നിര്‍മാതാക്കള്‍ പ്ലാന്റുകള്‍ അടച്ചിടുന്നതായി പ്രഖ്യാപിച്ചു. കൂടാതെ, ഉപഭോക്തൃ വികാരം കുറയുകയും വിവിധ സംസ്ഥങ്ങള്‍ വിവിധ സമയങ്ങളിലായി പ്രഖ്യാപിച്ച് ലോക്ക്ഡൗണുകളും, മെയ് മാസത്തെ വില്‍പ്പന മാന്ദ്യത്തിന് കാരണമായി.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

2021 മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 65 ശതമാനത്തോളം കുറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ പോലും ലോക്ക്ഡൗണ്‍ കാരണം പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 30 ശതമാനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

എന്നിരുന്നാലും, 2021 ജൂണില്‍ സ്ഥിതി മെച്ചപ്പെടുന്നതോടെ, ഈ മാസം വില്‍പ്പനയില്‍ ഒരു പുനരുജ്ജീവനമുണ്ടാകുമെന്ന് പഠനം അവകാശപ്പെടുന്നു. മൂന്നാമത്തെ തരംഗത്തിന് മുന്നോടിയായി വ്യക്തിഗത വാഹനം വാങ്ങാനുള്ള ഉപഭോക്താക്കളുടെ മുന്‍ഗണന ഈ പുനരുജ്ജീവനത്തിന് കാരണമാകും.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

കൂടാതെ, നിരവധി വാഹന നിര്‍മാതാക്കള്‍ 2020 ല്‍ പുതിയ മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കുന്നു. ഇത് വാങ്ങുന്നവരില്‍ താല്‍പര്യം സൃഷ്ടിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

കൊവിഡ്-19 മഹാമാരിയുടെ നിലവിലെ രണ്ടാമത്തെ തരംഗം 2021 മെയ് മാസത്തില്‍ കാര്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈ ചെയിന്‍ തകരാറ്, അര്‍ദ്ധചാലക പ്രതിസന്ധി, കടുത്ത ആരോഗ്യ പ്രതിസന്ധി, തൊഴില്‍ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കല്‍, യാത്രാ നിയന്ത്രണങ്ങള്‍, വീട്ടില്‍ നിന്ന് തുടരുന്ന ജോലി എന്നിവയും ഉപഭോക്താക്കളുടെ വികാരത്തെ ഗണ്യമായി കുറയ്ക്കുകയും കാര്‍ വില്‍പ്പനയെ ബാധിക്കുകയും ചെയ്തു.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2021 മെയ് മാസത്തില്‍ ആഭ്യന്തര മൊത്തക്കച്ചവടത്തില്‍ 75 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന 2021 മെയ് മാസത്തില്‍ 49 ശതമാനം ഇടിഞ്ഞ് 25,001 യൂണിറ്റായി. ഈ വര്‍ഷം ഏപ്രിലില്‍ ഇത് 49,002 യൂണിറ്റായിരുന്നു.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

കിയ ഇന്ത്യയും മെയ് മാസത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടാറ്റ മോട്ടോര്‍സിന്റെ ആഭ്യന്തര വില്‍പ്പനയില്‍ 2021 മെയ് മാസത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 15,181 യൂണിറ്റ് മൊത്തക്കച്ചവടമാണ് വാഹന നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയത്.

വാഹന വിപണിക്ക് ഊര്‍ജം പകര്‍ന്ന് പഠന റിപ്പോര്‍ട്ട്; ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ദ്ധിക്കും

മഹീന്ദ്രയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 56 ശതമാനം കുറഞ്ഞ് 2021 മെയ് മാസത്തില്‍ 8,004 യൂണിറ്റായി. ഹോണ്ട, റെനോ, നിസാന്‍, എംജി മോട്ടോര്‍, ഫോര്‍ഡ് ഇന്ത്യ എന്നിവയും 2021 മെയ് മാസത്തില്‍ വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
English summary
Report Says, Passenger Vehicle Sales Will Increase In June, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X