ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രതാപ് ബോസ് പടിയിറങ്ങുന്നത്.

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റയില്‍ നിന്ന് രാജിവച്ച പ്രതാപ് ബോസ് മഹീന്ദ്രയില്‍ ചേര്‍ന്നതായിട്ടാണ് സൂചന. പ്രതാപ് മഹീന്ദ്രയുടെ പുതിയ ഡിസൈന്‍ മേധാവിയാകാന്‍ സാധ്യതയുണ്ടെന്ന്കാര്‍ ആന്‍ഡ് ബൈക്ക്‌ റിപ്പോര്‍ട്ട് ചെയ്തു.

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

യുകെയിലെ മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പിനെ(MADE) നയിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ ഉല്‍പ്പന്നങ്ങളുടെയും ഭാവി ഡിസൈന്‍ ഭാഷ നിര്‍ണയിക്കാനുള്ള ഉത്തരവാദിത്തമായിരിക്കും അദ്ദേഹത്തിന് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: 22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

മഹീന്ദ്രയിലേക്കുള്ള നീക്കം ബോസ് പുതിയ മേഖലകളായ ഇവി (ഇലക്ട്രിക് വെഹിക്കിള്‍), കമ്പനിയുടെ ഭാവി എസ്‌യുവികള്‍ എന്നിവയില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും. മഹീന്ദ്ര ഗ്രൂപ്പില്‍ ചേരാനുള്ള തീരുമാനം സംബന്ധിച്ചോ, പുറത്തുവരുന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതാപ് ബോസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

ഓല ഇലക്ട്രിക്കിന്റെ ഡിസൈന്‍ ആവശ്യങ്ങള്‍ക്ക് ബോസ് നേതൃത്വം നല്‍കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ടാറ്റയില്‍ നിന്നും പടിയിറങ്ങിയത്.

MOST READ: വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

ടിയാഗോ, ടിഗോര്‍, ഹാരിയര്‍, നെക്‌സോണ്‍, ആള്‍ട്രോസ് തുടങ്ങി ടാറ്റയുടെ തലവര മാറ്റിയ മിക്ക വാഹനങ്ങളുടെയും രൂപകല്‍പ്പനയില്‍ അദ്ദേഹത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന HBX എന്ന മോഡലിന്റെ ഡിസൈനിലും പ്രതാപ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

2021-ലെ വേള്‍ഡ് കാര്‍ പേഴ്‌സണ്‍സ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനായും പരിഗണിച്ചവരുടെ പട്ടികയില്‍ ബോസ് ഇടംപിടിച്ചിരുന്നു. പ്രതാപുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ടാറ്റ ഇതിനോടകം തന്നെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

മഹീന്ദ്രയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, XUV700 എന്ന പുതിയ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. 2022-ഓടെ XUV700 ഷോറൂമുകളില്‍ എത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

യാന്ത്രികമായി, 2.2 ലിറ്റര്‍ എംഹോക്ക് ഡീസലിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പും മഹീന്ദ്ര ഥാറില്‍ കാണുന്ന 2.0 ലിറ്റര്‍ T-GDi ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളും XUV700-യില്‍ കമ്പനി ഉള്‍പ്പെടുത്തും.

MOST READ: വെറും 10 യൂണിറ്റുകൾ മാത്രം; വിറ്റ്പിലൻ 701 -ന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ഹസ്‌ഖ്‌വർണ

ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം ഓപ്ഷണല്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യും.

More from DriveSpark

Article Published On: Sunday, May 9, 2021, 14:00 [IST]
English summary
Report Says Pratap Bose To Head Mahindra's New Global Design Centre? Find Here All New Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X