വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

2021 മാര്‍ച്ച് മാസത്തോടെയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ നിരയിലെ പ്രീമിയം എസ്‌യുവിയായ ടി-റോക്കിനെ വീണ്ടും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. CBU റൂട്ടിലൂടെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് 21.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

എന്നാല്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടാമത്തെ ബാച്ച് വിറ്റുതീര്‍ന്നതിനാല്‍ 2021 ടി-റോക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഫോക്‌സ്‌വാഗണ്‍ നിര്‍ത്തിവെച്ചു. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനം, ടൈഗൂണിന് മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

മോഡലിനെ ഒറ്റ വേരിയന്റില്‍ മാത്രമാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് നിന്ന് ആരംഭിച്ചാല്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി കോര്‍ണറിംഗ് ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

17 ഇഞ്ച് അലോയി വീലുകളാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഫ്‌ലേഡ് വീല്‍ ആര്‍ച്ചുകള്‍ക്കുള്ളില്‍ വൃത്തിയായി ഒതുക്കുകയും ചെയ്തിട്ടുണ്ട്. റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍ തുടങ്ങിയവയാണ് മറ്റ് ബാഹ്യ സവിശേഷതകളിലെ ഹൈലൈറ്റ്.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള എട്ട് ഇഞ്ച് ടച്ച്സ്‌ക്രീനാണ് ഇന്‍ഫോടെയ്ന്‍മെന്റ് സക്രീനായി ലഭിക്കുന്നത്. ഇന്‍സ്ട്രുമെന്റേഷനായി ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് 10.25 ഇഞ്ച് സ്‌ക്രീന്‍ വിര്‍ച്വല്‍ കോക്ക്പിറ്റ് ലഭിക്കുന്നു.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

മറ്റ് സവിശേഷതകളില്‍ പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, EBD ഉള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ മുതലായവയും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി ഒന്നിലധികം എയര്‍ബാഗുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

2021 ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഒരു എഞ്ചിനും ഗിയര്‍ബോക്സ് ഓപ്ഷനിലും ലഭ്യമാണ്. 1.5 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ യൂണിറ്റ് പരമാവധി 148 bhp പവര്‍ ഔട്ട്പുട്ടും 248 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

7-സ്പീഡ് DSG ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. വെറും 8.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 205 കിലോമീറ്ററാണ്. ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍, ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവര്‍ക്കെതിരെയാണ് ഇത് വിപണിയില്‍ മത്സരിക്കുന്നത്.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, രാജ്യത്തെ വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. അടുത്തിടെ വിപണിയില്‍ എത്തിയ ടൈഗൂണ്‍ പ്രതിമാസ വില്‍പ്പനയില്‍ മികവ് കാട്ടിയതോടെ വില്‍പ്പന കുതിച്ചുയര്‍ന്നുവെന്ന് വേണം പറയാന്‍.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒക്ടോബറില്‍ വില്‍പ്പനയില്‍ 50 ശതമാനം വളര്‍ച്ചയാണ് ഫോക്‌സ്‌വാഗണ്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2,054 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍, കഴിഞ്ഞ മാസം 3,077 യൂണിറ്റ് വാഹനങ്ങളാണ് ഫോക്‌സ്‌വാഗണ്‍ വിറ്റത്.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

വാഹന വ്യവസായത്തെ മൊത്തത്തില്‍ കൊവിഡ് -19 പാന്‍ഡെമിക്കിന്റെ പ്രഭാവം കണക്കിലെടുക്കുമ്പോള്‍, ഫോക്‌സ്‌വാഗന്റെ പ്രതിമാസ വില്‍പ്പന പ്രകടനവും ഗണ്യമായി മെച്ചപ്പെട്ടുവെന്ന് വേണം പറയാന്‍.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

കഴിഞ്ഞ മാസത്തെ 3,077 യൂണിറ്റുകളെ അപേക്ഷിച്ച്, സെപ്തംബറില്‍ കമ്പനി 2,563 യൂണിറ്റുകള്‍ വിറ്റഴിച്ചു, ഇത് ഏകദേശം 18 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫോക്‌സ്‌വാഗണ്‍ 2,026 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

പുതുതായി പുറത്തിറക്കിയ ടൈഗൂണ്‍ എസ്‌യുവിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഫോക്‌സ്‌വാഗന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. സെപ്റ്റംബറില്‍, മൊത്തത്തിലുള്ള വില്‍പ്പനയുടെ ഭാഗമായി ടൈഗൂണ്‍ 1,461 യൂണിറ്റുകള്‍ സംഭാവന ചെയ്തിരുന്നു.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

ഒക്ടോബറിലെ ടൈഗൂണിന്റെ വില്‍പ്പന വിശദാംശങ്ങള്‍ ജര്‍മ്മന്‍ ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സെപ്റ്റംബറില്‍ അവതരിപ്പിച്ചതിനുശേഷം ഇതുവരെ എസ്‌യുവിയുടെ 18,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചതായി കാര്‍ നിര്‍മ്മാതാവ് സ്ഥിരീകരിച്ചു.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

''ടൈഗൂണിന് വിപണിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ടൈഗൂണ്‍ അവതരിപ്പിച്ച് ആദ്യ മാസത്തിനുള്ളില്‍, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഒക്ടോബര്‍ 21-ലെ ഞങ്ങളുടെ മൊത്തത്തിലുള്ള വില്‍പ്പന അളവില്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചു.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

ഞങ്ങളുടെ കാര്‍ലൈനുകളുടെ ഉയര്‍ന്ന ഡിമാന്‍ഡും വിതരണ സാഹചര്യത്തെ ബാധിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യവും കണക്കിലെടുത്ത്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഡെലിവറികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി തങ്ങള്‍ തങ്ങളുടെ ഡീലര്‍ പങ്കാളികളോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിലുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കാനും അവരുടെ ക്ഷമയെയും തുടര്‍ച്ചയായ സഹകരണത്തെ അഭിനന്ദിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ആശിഷ് ഗുപ്ത വ്യക്തമാക്കി.

വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ; 2021 T-ROC ബുക്കിംഗ് അവസാനിപ്പിച്ച് Volkswagen

2021 ടൈഗൂണ്‍ എസ്‌യുവി, 10.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിലാണ് ജര്‍മ്മന്‍ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, പുതുതായി പുറത്തിറക്കിയ എംജി ആസ്റ്റര്‍ തുടങ്ങിയ മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റിലാണ് ടൈഗൂണ്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Second batch sold out volkswagen stopped 2021 t roc bookings in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X