Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

ഈ മാസം ആദ്യമാണ് എംജി മോട്ടോര്‍ ഇന്ത്യ 500-ലധികം യൂണിറ്റുകളുമായി ആസ്റ്റര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ ആസ്റ്റര്‍ എസ്‌യുവിയുടെ 5,000 യൂണിറ്റുകള്‍ എത്തിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം കാരണം ആസ്റ്ററിന്റെ ബാച്ച് വണ്‍ ഡെലിവറികള്‍ വൈകുമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. യഥാര്‍ത്ഥ പ്ലാനില്‍ നിന്ന് വ്യത്യസ്തമായ സ്‌റ്റൈല്‍, സൂപ്പര്‍ വേരിയന്റുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എംജി പറഞ്ഞു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

ഉപഭോക്തൃ അടിത്തറയ്ക്കുള്ള പിന്തുണ ഉറപ്പാക്കുന്ന ബാക്കെന്‍ഡില്‍ അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുനഃക്രമീകരിക്കാന്‍ കമ്പനി പരിശ്രമിക്കുകയാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.തങ്ങളുടെ എല്ലാ വിതരണക്കാരും സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും അതിനാല്‍ കാറുകളുടെ ഉല്‍പ്പാദനവും ഡെലിവറിയും തിരിച്ചടിയായെന്നും എംജി മോട്ടോര്‍ അറിയിച്ചു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

'അഭൂതപൂര്‍വമായ ഒരു സാഹചര്യമാണ് നാമെല്ലാവരും നേരിടുന്നത്. ചിപ്പുകളുടെയും അര്‍ദ്ധചാലകങ്ങളുടെയും വിതരണം വളരെ അനിശ്ചിതത്വവും വളരെ ചലനാത്മകവുമാണ്. ചിലപ്പോള്‍ തങ്ങളുടെ വിതരണക്കാര്‍, അത് ആഗോളമായാലും യൂറോപ്യന്‍ വിതരണക്കാരായാലും, പ്രതിവാര ഷെഡ്യൂളിലും മാറ്റം വരുത്തിയെന്ന് എംജി മോട്ടോര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 5,000 യൂണിറ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് ഇത് വ്യാപിച്ചേക്കാം. എന്നിരുന്നാലും, എല്ലാ ബാച്ച് ഉപഭോക്താക്കളും ലോഞ്ച് വിലയില്‍ പരിരക്ഷിക്കപ്പെടുമെന്ന് ഗുപ്ത അറിയിച്ചു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വേരിയന്റുകളാണ് എംജി ആസ്റ്റര്‍ എസ്‌യുവി വരുന്നത്. സ്റ്റൈല്‍, സൂപ്പര്‍ വേരിയന്റുകള്‍ക്ക് ബ്രാന്‍ഡിന്റെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഡിമാന്‍ഡുകള്‍ ലഭിച്ചതായി വാഹന നിര്‍മാതാവ് അറിയിച്ചു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

എംജി ആപ്പ്, വെബ്സൈറ്റ് അല്ലെങ്കില്‍ അംഗീകൃത ഡീലര്‍ഷിപ്പുകളെ വിളിച്ച് ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വാഹന നിര്‍മാതാക്കള്‍ ഊന്നിപ്പറഞ്ഞു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV700, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയോടാണ് ഇടത്തരം വലിപ്പമുള്ള ആസ്റ്റര്‍ എസ്‌യുവി മത്സരിക്കുന്നത്. 1.5 ലിറ്റര്‍ VTi-Tech പെട്രോള്‍, 1.4 ലിറ്റര്‍ 220 Turbo AT പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് ട്രാന്‍സ്മിഷന്‍ ചോയിസുകളുമായാണ് ഇത് വരുന്നത്.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

1.5 ലിറ്റര്‍ VTi-Tech പെട്രോള്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. അത് 6,000 rpm-ല്‍ 108 bhp കരുത്തും 4,400 rpm-ല്‍ 144 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 8-സ്പീഡ് CVT ഗിയര്‍ബോക്‌സുമായാണ് മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നത്.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

രണ്ടാമത്തേത് 138 bhp കരുത്തും 220 Nm ഉം ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്ത കൂടുതല്‍ ശക്തമായ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഇത് സ്റ്റാന്‍ഡേര്‍ഡായി 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

എംജി ആസ്റ്റര്‍ എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് 9.78 ലക്ഷം രൂപയും ടോപ്പ്-ഓഫ്-ലൈന്‍ വേരിയന്റിന് 17.38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എംജി മോട്ടോര്‍ ഇന്ത്യയില്‍ നിന്നുള്ള ആസ്റ്റര്‍ ഇവിടെ കമ്പനിയുടെ അഞ്ചാമത്തെ ലോഞ്ചാണ്, കൂടാതെ നിരവധി മെച്ചപ്പെടുത്തിയ ഡ്രൈവ്, സുരക്ഷാ സവിശേഷതകള്‍ സംയോജിപ്പിക്കാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉള്ള ആദ്യത്തെ കാറാണിത്.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ZS ഇവിയുടെ അതേ സില്‍ഹൗറ്റ് ആസ്റ്ററിനും ലഭിക്കുന്നു, എന്നാല്‍ സ്‌റ്റൈലിംഗിലെ സൂക്ഷ്മമായ വ്യത്യായാസങ്ങള്‍ ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്‍ ഇരുവശത്തും സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാല്‍ ചുറ്റപ്പെട്ട ഒരു ആകാശ പാറ്റേണ്‍ രണ്ട് എസ്‌യുവികളും തമ്മിലുള്ള വ്യക്തമായ വ്യത്യാസം അടയാളപ്പെടുത്തുന്നു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകളാണ് സൈഡ് പ്രൊഫൈലിലെ ഏറ്റവും ആകര്‍ഷകമായ ഹൈലൈറ്റുകള്‍. റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഫോക്സ് ട്വിന്‍ എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ പോലുള്ള ഹൈലൈറ്റുകള്‍ക്കൊപ്പം പിന്‍ഭാഗം കൂടുതല്‍ സമകാലികമായി കാണപ്പെടുന്നു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

അളവുകളുടെ കാര്യത്തില്‍, ആസ്റ്ററിന് 4,323 mm നീളവും 1,809 mm വീതിയും 1,650 mm ഉയരവുമുണ്ട്. 2,585 mm വീല്‍ബേസും 200 mm ഗ്രൗണ്ട് ക്ലിയറന്‍സും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഈ നമ്പറുകള്‍ ക്യാബിനിനുള്ളിലെ സ്‌പെയ്‌സ് ഇടത്തിലേക്കും വിവര്‍ത്തനം ചെയ്യുന്നു.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

അകത്തേയ്ക്ക് വന്നാല്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 80-ല്‍ അധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ADAS-ഓട്ടോണമസ് ലെവല്‍ 2 ഫീച്ചറുകളും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.

Astor എസ്‌യുവിയുടെ ഡെലിവറികള്‍ വൈകും; കാരണം വെളിപ്പെടുത്തി MG

6 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസന്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, എബിഎസ്, ഇബിഡി എന്നിവയാണ് വാഹനത്തിലെ സുരക്ഷ ഫീച്ചറുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Semiconductor shortage mg motor says astor suv deliveries could be delayed
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X