Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

രാജ്യത്ത് ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. കുഷാഖ് എന്നൊരു മോഡല്‍ എത്തിയതോടെ വില്‍പ്പനയില്‍ പോലും വലിയൊരു തിരിച്ചുവരവാണ് കമ്പനി കാണിക്കുന്നതെന്ന് കാണാന്‍ സാധിക്കും.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒരു പുതിയ വില്‍പ്പന റെക്കോര്‍ഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഇപ്പോള്‍. ചെക്ക് കാര്‍ ബ്രാന്‍ഡ് ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കുകളാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

ഇപ്പോള്‍, ഉല്‍പാദനത്തിലും പുതിയ ഉല്‍പ്പന്ന സമാരംഭങ്ങളിലും തുടര്‍ച്ചയായ വര്‍ധനവുണ്ടായതിനാല്‍, 2022 പകുതിയോടെ രാജ്യത്തെ മുന്‍ വില്‍പ്പന റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുമെന്ന് സ്‌കോഡയ്ക്ക് ആത്മവിശ്വാസമുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

സ്‌കോഡ ഓട്ടോ ഇന്ത്യ 2012 ല്‍ 34,265 യൂണിറ്റ് വില്‍പ്പനയില്‍ എത്തിയിരുന്നു. ഇപ്പോള്‍ അടുത്ത വര്‍ഷം കുറഞ്ഞത് 60,000 യൂണിറ്റ് വില്‍ക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നുവെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി. ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആ തന്ത്രത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

കൊവിഡ് -19 മഹാമാരിയുടെ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ഈ നേട്ടം കൈവരിക്കാനാകുമെന്ന് കമ്പനി വിശ്വസിക്കുന്നു. കമ്പനി വലിയ വളര്‍ച്ചയുടെ പാതയിലാണെന്നും ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ആഭ്യന്തര വിപണിയില്‍ പ്രതിവര്‍ഷം 1 ലക്ഷം കാറുകള്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

ഈ വര്‍ഷം, 2020 നെക്കാള്‍ മൂന്നിരട്ടി കാറുകള്‍ വില്‍ക്കാന്‍ സ്‌കോഡ ലക്ഷ്യമിടുന്നു. 2020 ല്‍ കമ്പനി 11,000 കാറുകള്‍ വിറ്റതായി ഹോളിസ് പറഞ്ഞു. പകര്‍ച്ചവ്യാധിയുടെയും ലോക്ക്ഡൗണിന്റെയും കനത്ത ആഘാതമാണ് വില്‍പ്പന ഇടിയാന്‍ കാരണമായതെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ഈ വര്‍ഷം, വില്‍പ്പന വളര്‍ന്നതോടെ, വില്‍പ്പന വളര്‍ച്ചയില്‍ കമ്പനിക്ക് ആത്മവിശ്വാസമുണ്ട്.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

പുതിയ ഉല്‍പ്പന്നങ്ങളുടെ വരവോടെ വില്‍പ്പന വളര്‍ച്ച കാണാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുതിയ തലമുറ ഒക്ടാവിയ സെഡാന്‍, കുഷാഖ് എസ്‌യുവി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങള്‍ ഈ വര്‍ഷം മൊത്തം നാല് പുതിയ കാറുകള്‍ കൊണ്ടുവരുമെന്നും, ഇത് ഉപഭോക്താക്കളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് തനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും ഹോളിസ് പറഞ്ഞു.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

കൊവിഡ് മഹാമാരി ഉണ്ടായിരുന്നിട്ടും, സ്‌കോഡ അതിന്റെ വില്‍പ്പന പദ്ധതികളും ലക്ഷ്യങ്ങളും മാറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തങ്ങളുടെ എല്ലാ പദ്ധതികളിലും ഉറച്ചുനില്‍ക്കുന്നു. തങ്ങളുടെ എല്ലാ പദ്ധതികളും മാറ്റമില്ലെന്നും ഇന്ത്യയിലെ കാര്‍ വിപണി വീണ്ടെടുക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് സ്‌കോഡയാണ്. ഈ തന്ത്രത്തിന് കീഴില്‍, ഇന്ത്യയില്‍ ഒരു താങ്ങാനാവുന്ന പ്രീമിയം കാര്‍ ബ്രാന്‍ഡായി മാറാന്‍ ലക്ഷ്യമിടുകയാണ് ഫോക്‌സ്‌വാഗണ്‍. കൂടാതെ, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കാറുകള്‍ സംയോജിപ്പിച്ച് ഇന്ത്യയിലെ 5 ശതമാനം വിപണി വിഹിതം നേടാനും ഇരുവരും ലക്ഷ്യമിടുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

അടുത്തിടെയാണ് ഈ പദ്ധതിക്ക് കിഴില്‍ സ്‌കോഡ കുഷാഖ് എന്നൊരു മോഡലിനെ അവതരിപ്പിക്കുന്നത്. ഫോക്‌സ്‌വാഗണ്‍, ടൈഗൂണ്‍ എന്നൊരു മോഡലിനെ അധികം വൈകാതെ തന്നെ വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്യും.

ഇരുവരും ചേര്‍ന്ന പ്രാദേശികമായി വികസിപ്പിച്ചെടുത്ത് MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ മോഡലുകള്‍ ഒരുങ്ങുന്നത്. വരും മോഡലുകളും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും ഒരുങ്ങുകയെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇതുവഴി വില ഒരു പരിധി വരെ പിടിച്ച് നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

വിപണിയില്‍ എത്തിയ കുഷാഖിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 10.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 17.59 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവരാണ് വിപണിയില്‍ കുഷാഖിന്റെ പ്രധാന എതിരാളികള്‍. 1.0 ലിറ്റര്‍ TSI എഞ്ചിന്‍, 1.5 ലിറ്റര്‍ TSI എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 115 bhp പവറും 178 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

Kushaq പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് Skoda; ലക്ഷ്യമിട്ടിരിക്കുന്നത് പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍

അല്പം വലിയ 1.5 ലിറ്റര്‍ TSI ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 250 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിന് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഡിഎസ്ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda expecting high demand for kushaq suv in india aims new sales milestone
Story first published: Tuesday, September 14, 2021, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X