സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

ചെക്ക് റിപബ്ലിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടികൊടുത്ത മോഡലായിരുന്നു റാപ്പിഡ്. ശ്രേണിയില്‍ മാന്യമായ പ്രകടനം മോഡല്‍ നടത്തുകയും ചെയ്യുന്നുണ്ട്.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

ഇതിനിടയില്‍ വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പുതുവഴികളും കമ്പനി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് മോഡലിന് ഒരു സിഎന്‍ജി പതിപ്പ് നല്‍കാം എന്ന് കമ്പനി തീരുമാനിക്കുന്നത്.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

നിലവില്‍ രാജ്യത്ത് സിഎന്‍ജി വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്ന പ്രവണതയാണ് കാണാന്‍ സാധിക്കുന്നത്. റാപ്പിഡിന് സിഎന്‍ജി പതിപ്പ് കൂടി എത്തുന്നതോടെ വില്‍പ്പന വര്‍ധിച്ചേക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

സ്‌കോഡ കുറച്ചു കാലമായി റാപ്പിഡിന്റെ സിഎന്‍ജി പതിപ്പിനെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍, സെയില്‍സ്, സര്‍വീസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക് ഹോളിസ്, റാപ്പിഡില്‍ ഒരു സിഎന്‍ജി ഓപ്ഷന്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ചുള്ള വാര്‍ത്തകളും സ്ഥിരീകരിച്ചിരുന്നു.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

എന്നിരുന്നാലും, ഇപ്പോള്‍ നാലുമാസം പിന്നിടുമ്പോള്‍, സാക്ക് ഹോളിസ് തന്നെ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

റാപ്പിഡിന്റെ സിഎന്‍ജി വേരിയന്റ് ഉടനെ രാജ്യത്ത് അവതരിപ്പിക്കാന്‍ സ്‌കോഡയ്ക്ക് പദ്ധതിയില്ല. കമ്പനി ഭാവിയിലെ മോഡല്‍ പ്ലാനുകള്‍ അവലോകനം ചെയ്യുകയാണെന്നും, റാപ്പിഡ് സിഎന്‍ജി ഉടന്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

വരാനിരിക്കുന്ന മിഡ്-സൈസ് സെഡാനിലാണ് നിലവില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍, ഭാവി പദ്ധതികളെക്കുറിച്ച് ഔദ്യോഗികമായി കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി വെളിപ്പെടുത്തിയേക്കുമെന്നാണ് സൂനച.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

നിലവില്‍ റാപ്പിഡിന് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനാണ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നത്. ടര്‍ബോചാര്‍ജ്ഡ് മോട്ടോര്‍ 5,000 rpm-ല്‍ 108 bhp കരുത്തും 1,750 rpm-ല്‍ 175 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലിനൊപ്പം, 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റും ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ റാപ്പിഡ് ഒരു പിന്‍ഗാമിയും വിപണിയില്‍ എത്തും.

സ്‌കോഡ സിന്‍എജി പതിപ്പിനായി കാത്തിരിക്കുകയാണോ?; പുതിയ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത്

ബ്രാന്‍ഡിന്റെ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന മോഡലായിരിക്കും ഇത്. അങ്ങനെയെങ്കില്‍ ഈ പ്ലാറ്റ്‌ഫോമില്‍ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന രണ്ടാമത്തെ മോഡലാകും പുതിയ വാഹനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Have No Plan To Launch Rapid CNG Option Anytime Soon In India. Read in Malayalam.
Story first published: Thursday, July 29, 2021, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X