ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന സമയത്ത് മിക്ക നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മിക്ക ബ്രാന്‍ഡുകളും തങ്ങളുടെ ഭാവി പദ്ധതികള്‍ വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചെക്ക് റിപബ്ലിക്കന്‍ നിര്‍മാതാക്കളായ Skoda-യും തങ്ങളുടെ പദ്ധതികള്‍ വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രാന്‍ഡിന് പദ്ധതിയില്ലെന്ന് Skoda സ്ഥിരീകരിച്ചു.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

Skoda Auto ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

തങ്ങള്‍ ഇന്ത്യയിലേക്ക് ഒരു ഇലക്ട്രിക് വാഹനം കൊണ്ടുവരും, പക്ഷേ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അത് സാധ്യമാകുമെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ കാര്‍ നിര്‍മാതാക്കളും തങ്ങളുടെ വിപണിയില്‍ ഒരു ഇലക്ട്രിക് കാറെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച സമയത്താണ് ഈ പ്രഖ്യാപനവുമായി സാക് ഹോളിസ് രംഗത്തെത്തുന്നത്.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

Skoda അടുത്തിടെ പുറത്തിറക്കിയ Enyaq-IV ആഗോള വിപണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ്‌യുവികളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കാനുള്ള വിമുഖത രാജ്യത്തിനായുള്ള മാതൃ കമ്പനിയായ ഇവി പദ്ധതിയുടെ പ്രതിഫലനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയുടെ സാധ്യതകള്‍ സൂക്ഷ്മമായി പഠിക്കുന്നുവെന്നായിരുന്നു Volkswagen അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സ്വന്തം ഇലക്ട്രോണിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിനുമുമ്പ് മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇവി വില്‍പ്പനയിലെ പ്രവണത പഠിച്ച ശേഷം മാത്രമാകും മോഡലിനെ എത്തിക്കുകയെന്നും Volkswagen അറിയിച്ചു.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

നിലവില്‍, Skoda-യുടെ ഇന്ത്യയിലെ നിരയില്‍ മൂന്ന് സെഡാനുകളും ഒരു എസ്‌യുവിയുമാണുള്ളത്. കരോഖിനെ അടുത്തിടെ, ചെക്ക് ബ്രാന്‍ഡ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

അതേസമയം ബ്രാന്‍ഡ് അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച Kushaq-ന് മികച്ച സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

വില നിര്‍ണയവും വാഹനത്തിന്റെ ജനപ്രീതിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്. സാധാരണ Skoda വാഹനങ്ങള്‍ക്ക് വില വര്‍ധിക്കുന്ന സമയത്ത് ഉയര്‍ന്ന ശ്രേണിയില്‍ ഇത്തരത്തിലൊരു മോഡലിനെ കമ്പനി അവതരിപ്പിച്ചതും സ്വീകാര്യത വര്‍ധിപ്പിച്ചു.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

Hyundai Creta, Kia Seltos, Nissan Kicks, MG Hector, വരാനിരിക്കുന്ന Volkswagen Taigun എന്നിവരാണ് Kushaq-ന്റെ വിപണിയിലെ എതിരാളികള്‍. മോഡലിന്റെ വരവോടെ പ്രതിമാസ വില്‍പ്പനയിലും മികച്ച വളര്‍ച്ചയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

Volkswagen ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രൊജക്ടിന് കീഴില്‍ വികസിപ്പിച്ച ആദ്യ മോഡലാണ് Skoda Kushaq. പ്രാദേശികമായി വികസിപ്പിച്ചെടുത്ത MQB A0 IN പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മോഡലിന്റെ വില പിടിച്ച് നിര്‍ത്താനായതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

എഞ്ചിന്‍ ഓപ്ഷനുകള്‍ പരിശോധിക്കുകയാണെങ്കില്‍, 1.0 ലിറ്റര്‍ എഞ്ചിന്‍ 113 bhp കരുത്തും 178 Nm torque ഉം വാഗ്ദാനം ചെയ്യും. 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം സ്യഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

1.0 ലിറ്റര്‍ യൂണിറ്റിനൊപ്പം 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുമ്പോള്‍ രണ്ടാമത്തേ യൂണിറ്റിനൊപ്പം 6 സ്പീഡ് മാനുവലും 7 സ്പീഡ് DSG ഗിയര്‍ബോക്‌സ് ഓപ്ഷനുമാണ് കമ്പനി നല്‍കുന്നത്.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

മൂന്ന് വകഭേദങ്ങളിലാണ് മോഡല്‍ വിപണിയില്‍ എത്തുന്നത്. അധികം വൈകാതെ മോഡലിന് ഒരു എന്‍ട്രി-ലെവല്‍ വേരിയന്റും വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

അളവുകളുടെ കാര്യത്തില്‍ വാഹനത്തിന് 4,221 mm നീളവും 1,760 mm വീതിയും 1,612 mm ഉയരവുമാണുള്ളത്. 2,651 mm Kushaq-ന്റെ വീല്‍ബേസ്. 385 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

രൂപകല്‍പ്പനയിലേക്ക് വന്നാല്‍ മുന്നില്‍ ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ബട്ടര്‍ഫ്ലൈ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫാക്സ് എയര്‍ ഡാമുകള്‍, 17 ഇഞ്ച് അലോയ് വീലുകളും, മുന്‍വശത്ത് സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഷാര്‍പ്പ് ഷോള്‍ഡര്‍ ലൈന്‍, C ആകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍, ബൂട്ട് ലിഡിലെ സ്‌കോഡ എഴുത്ത് എന്നിവയാണ് പുറത്തെ പ്രധാന സവിശേഷതകള്‍.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

10 ഇഞ്ച് ടാബ് പോലെയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് അകത്തളത്തിലെ പ്രധാന സവിശേഷതകള്‍.

ഇലക്ട്രിക് വാഹനത്തിന്റെ അവതരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Skoda

ആറ് എയര്‍ബാഗുകള്‍, ഓട്ടോ വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്സി തുടങ്ങിയ സുരക്ഷ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda revealed more details about electric vehicles coming to india here is everything
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X