Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

ആഭ്യന്തര വിപണിയില്‍ വരാനിരിക്കുന്ന മിഡ്‌സൈസ് സെഡാന്‍ സ്ലാവിയ എന്ന് പേര് നല്‍കുമെന്ന് ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇപ്പോള്‍ വരാനിരിക്കുന്ന സ്ലാവിയ മിഡ്-സൈസ് സെഡാന്റെ ഒരു ടീസര്‍ ചിത്രം സ്‌കോഡ പങ്കുവെച്ചിരിക്കുകയാണ്.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

പൂര്‍ണമായി മറയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും, കാറിന്റെ ഒരു ആദ്യ കാഴ്ച വാഗ്ദാനം ചെയ്യുന്നുവെന്ന് വേണം പറയാന്‍. ചെക്ക് കാര്‍ നിര്‍മാതാവ് കാറിന്റെ ചിത്രം ഓറഞ്ച് റാപ്റൗണ്ട് മറയ്ക്കലിലാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷാവസാനം ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷിച്ചുവരികയാണ്.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

സ്‌കോഡ അടുത്തിടെയാണ് വരാനിരിക്കുന്ന സെഡാന്റെ പേര് സ്ഥിരീകരിച്ചത്. സ്‌കോഡയുടെ ജനപ്രിയ മോഡലായ റാപ്പിഡ് സെഡാന്റെ പിന്‍ഗാമിയായിട്ടാണ് 2021 സ്ലാവിയയെ വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

റാപ്പിഡ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ ഇനി ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്ന് സ്‌കോഡ ഈ വര്‍ഷം ആദ്യം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ വര്‍ഷങ്ങളായി ഈ ശ്രേണിയില്‍ സ്‌കോഡയുടെ കരുത്താണ് റാപ്പിഡ്. വര്‍ഷങ്ങളായി വിപണിയില്‍ ഉള്ള മോഡലിന് ഒരു മാറ്റം അല്ലെങ്കില്‍ പകരക്കാരന്‍ അനിവാര്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

എന്നിരുന്നാലും, റാപ്പിഡ് മോഡലുകളേക്കാള്‍ സ്ലാവിയ കൂടുതല്‍ പ്രീമിയം ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. ലോകത്തിലെ മറ്റെവിടെയും അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സ്‌കോഡ ഇന്ത്യയില്‍ സ്ലാവിയ അവതരിപ്പിക്കും. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഡയറക്ടര്‍ സാക് ഹോളിസ് ഈ വര്‍ഷം അവസാനത്തോടെ പുതിയ സെഡാന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

ഈയിടെ പുറത്തിറക്കിയ കുഷാഖ് എസ്‌യുവിയെ പിന്തുണയ്ക്കുന്ന അതേ MQB-A0-IN പ്ലാറ്റ്‌ഫോമാണ് പുതിയ സെഡാനും പങ്കിടാന്‍ പോകുന്നത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ കുഷാഖില്‍ കാണുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തന്നെ സ്‌കോഡ സ്ലാവിയയ്ക്കും ലഭിച്ചേക്കാം.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സ്‌കോഡയുടെ മൂന്നാമത്തെ മോഡലാകും സ്ലാവിയ. കഴിഞ്ഞ വേനല്‍ക്കാലത്ത് കുഷാഖിന്റെ ലോഞ്ചിംഗിന് ശേഷം, സ്‌കോഡ അടുത്തിടെ നാലാം തലമുറ ഒക്ടാവിയ സെഡാന്‍ പുറത്തിറക്കി. ഒക്ടാവിയ, സെഡാന്‍ വിഭാഗത്തിലെ സ്‌കോഡയുടെ മുന്‍നിര മോഡലായി തുടരും.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

ലോഞ്ച് ചെയ്യുമ്പോള്‍, സ്‌കോഡ സ്ലാവിയ പ്രീമിയം മിഡ്-സൈസ് സെഡാനുകളായ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവപോലുള്ള മോഡലുകള്‍ക്കെതിരെയാകും മത്സരിക്കുക. ഇന്ത്യയ്ക്കായി വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ സെഡാനും മോഡലിന് എതിരാളിയാകും.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

വാഹനം പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും, ഓറഞ്ച് കാമോ മികച്ച രൂപകല്‍പ്പനയെ വെളിപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍. എന്നാല്‍ ചിത്രം വിശദമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത്, വലിയ ബട്ടര്‍ഫ്‌ലൈ ഗ്രില്ലും നേര്‍ത്ത ഹെഡ്‌ലാമ്പുകളും സ്ലാവിയയ്ക്ക് ഒരു ചെറിയ ഒക്ടാവിയ പോലുള്ള രൂപം നല്‍കുന്നുവെന്ന് കാണാന്‍ സാധിക്കും.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

പ്രൊഡക്ഷന്‍ മോഡലിന് ഈ സ്‌പോര്‍ട്ടി-ലുക്ക് ബ്ലാക്ക്-ഔട്ട് അലോയ്കള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഡാന്റെ വീല്‍ബേസ് റാപ്പിഡിനേക്കാള്‍ നീളമുള്ളതാണെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ വാഹനത്തിന്റെ ക്യാബിനില്‍ നിലവിലെ റാപ്പിഡിനെക്കാള്‍ കൂടുതല്‍ സ്‌പെയ്‌സ് ഉണ്ടാകുമെന്നാണ് സൂചന.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

വരാനിരിക്കുന്ന സെഡാന്റെ ഇന്റീരിയര്‍ സ്‌കോഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച, ഡിസൈന്‍ കുഷാഖിന് സമാനമായിരിക്കുന്നതുപോലെ തന്നെ ഫീച്ചര്‍ ലിസ്റ്റും ഈ കോംപാക്ട് എസ്‌യുവിക്ക് സമാനമായിരിക്കുമെന്ന് വേണം പറയാന്‍.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സിംഗിള്‍-പെയ്ന്‍ സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, വൈപ്പറുകള്‍ എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാം.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകളായി ഇടംപിടിച്ചേക്കും.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

മുകളില്‍ സൂചിപ്പിച്ചതുപോലെ 6 സ്പീഡ് മാനുവലുമായി ജോടിയാക്കിയ കുഷാഖിന്റെ 115 bhp കരുത്ത് നല്‍കുന്ന 1 ലിറ്റര്‍, 150 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ സെഡാന് ലഭിച്ചേക്കുമെന്നാണ് സൂചന.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

ചെറിയ എഞ്ചിന് ഓപ്ഷണല്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും വലിയ മോട്ടോറിന് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കും ലഭിക്കും. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും ലഭ്യമല്ലെങ്കിലും എതിരാളികളെക്കാള്‍ മത്സരാധിഷ്ടിതമായ വില നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

ഒരു പതിറ്റാണ്ടായി ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുത്ത മോഡലായിരുന്നു റാപ്പിഡ്. 2011 നവംബറിലാണ് സ്‌കോഡ ഇന്ത്യയില്‍ റാപ്പിഡ് പുറത്തിറക്കിയത്. 2017 -ല്‍ ഇതിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുകയും പിന്നീട് കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ബിഎസ് VI എഞ്ചിന്‍ ഉപയോഗിച്ച് നവീകരിക്കുകയും ചെയ്തു.

Slavia മിഡ്‌സൈസ് സെഡാന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി Skoda; അവതരണം ഈ വര്‍ഷം

നിലവിലുള്ള പതിപ്പിന് 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് പരമാവധി 110 bhp കരുത്തും 175 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda revealed slavia midsize sedan prototype launch will be later this year
Story first published: Tuesday, October 12, 2021, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X