ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

അടുത്തിടെയാണ് ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ തങ്ങളുടെ പുതിയ സെഡാന്‍, സ്ലാവിയ എന്ന പേരില്‍ അറിയപ്പെടുമെന്ന് വ്യക്തമാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ മോഡലിനെ രാജ്യത്ത് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി എന്നിവ ഉള്‍പ്പെടുന്ന സി-സെഗ്മെന്റ് സെഡാന്‍ വിഭാഗത്തില്‍ സ്‌കോഡ സ്ലാവിയ മത്സരിക്കും. മോഡല്‍ ഈ വര്‍ഷം വിപണിയില്‍ എത്തിയാല്‍, 2021-ല്‍ ബ്രാന്‍ഡില്‍ നിന്നും നിരത്തില്‍ എത്തുന്ന രണ്ടാമത്തെ മോഡലായി സ്ലാവിയ മാറും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

എന്തായാലും അരങ്ങേറ്റം കമ്പനി വൈകിക്കില്ലെന്ന് വേണം പറയാന്‍. അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ലാവിയയുടെ ടീസര്‍ പങ്കുവെച്ചു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ കമ്പനി മോഡലിന്റെ പ്രോട്ടോടൈപ്പ് ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടീസറും. കാറിന്റെയും അതിന്റെ ലോഞ്ചിന്റെയും അപ്ഡേറ്റുകള്‍ക്കായി ഭാവി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വെബ്സൈറ്റില്‍ അവരുടെ താല്‍പ്പര്യം രജിസ്റ്റര്‍ ചെയ്യാമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍, കുഷാഖിന് ശേഷം രണ്ടാമത്തെ മോഡലാണ് സ്‌കോഡ സ്ലാവിയ. ഇത് MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോഡയുടെ ജനപ്രീയ മോഡലായ റാപ്പിഡിന് പകരമാണോ സ്ലാവിയയെ കൊണ്ടുവരുന്നത് എന്ന കാര്യം വ്യക്തമല്ല.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

എന്നിരുന്നാലും, പുതിയ സ്ലാവിയ, റാപ്പിഡിനേക്കാള്‍ വലുപ്പമുള്ളതായിരിക്കുമെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയും അടുത്തിടെ സമാരംഭിച്ച കുഷാഖും സമാനമായ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനാല്‍, എഞ്ചിന്‍ ഓപ്ഷനുകള്‍ കുഷാഖില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത് തന്നെ ഉപയോഗിക്കുമെന്ന് അനുമാനിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

ഇതിനര്‍ത്ഥം വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയ്ക്ക് 113 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ അല്ലെങ്കില്‍ 150 bhp കരുത്തുള്ള 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

സ്‌കോഡ കുഷാഖ് പോലെ, വരാനിരിക്കുന്ന സ്ലാവിയയ്ക്കും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാകും രണ്ട് എഞ്ചിനുകള്‍ക്കും ലഭിക്കുക. എന്നിരുന്നാലും, കൂടുതല്‍ കരുത്തുള്ള 1.5 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന് ഏഴ് സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനും ലഭിച്ചേക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

അതേസമയം 1.0 ലിറ്റര്‍ പതിപ്പിന് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കും. ഇതിനുപുറമെ, സ്‌കോഡ സ്ലാവിയ ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴിലാണ് വരുന്നത്. ഈ പദ്ധതിയില്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് സ്‌കോഡ വാഹനങ്ങളും രണ്ട് ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളും ഉള്‍പ്പെടുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

വരാനിരിക്കുന്ന സ്‌കോഡ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സ്‌കോഡ ഒക്ടാവിയ, സ്‌കോഡ സൂപ്പര്‍ബ് എന്നിവയേക്കാള്‍ ചെറുതാണ്. ഇതിനര്‍ത്ഥം വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയ ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ സ്‌കോഡ ഒക്ടാവിയയ്ക്കും സ്‌കോഡ സൂപ്പര്‍ബിനും താഴെയായിരിക്കും ഇടംപിടിക്കുക.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

അതിനുപുറമെ, വരാനിരിക്കുന്ന സ്ലാവിയയ്ക്ക് നല്ല ഇന്റീരിയര്‍ സ്ഥലവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറുകള്‍ ഏറെക്കുറെ കുഷാഖില്‍ കണ്ടതിന് സമാനമായിരിക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

സ്‌കോഡയുടെ സിഗ്നേച്ചർ ഗ്രിൽ, നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി ലുക്കുള്ള അലോയി വീലുകൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സിംഗിൾ-പെയ്ൻ സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാകും പ്രധാന സവിശേഷതകളായി ഇടംപിടിക്കുക.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കോഡിയാക്ക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അതികം വൈകാതെ തന്നെ മോഡലിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

നവീകരിച്ച പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി ആഗോളതലത്തില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് സാഹചര്യമാണ് ഇന്ത്യയില്‍ വാഹനത്തിന് അരങ്ങേറ്റത്തിന് കാലതാമസം ഉണ്ടാക്കിയതെന്നും കമ്പനി വ്യക്തമാക്കി.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കരുത്ത് നല്‍കുന്നത് പെട്രോള്‍ എഞ്ചിനാകും. 2.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്തും 320 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. എഞ്ചിന്‍ 7 സ്പീഡ് DSG ഗിയര്‍ബോക്‌സുമായിട്ടാകും ഘടിപ്പിക്കുക. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, ഏകദേശം 30 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

വിപണിയില്‍ എത്തുന്നതോടെ, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പേസ്, മഹീന്ദ്ര ആള്‍ട്യുറാസ് G4, എംജി ഗ്ലോസ്റ്റര്‍ എന്നിവയ്ക്ക് എതിരെയാകും വാഹനം മത്സരിക്കുക.

ഔദ്യോഗിക വെബ്‌സൈറ്റില്‍ Slavia-യുടെ ടീസര്‍ പങ്കുവെച്ച് Skoda

കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്കൊപ്പം ചെറിയ ഫീച്ചര്‍ നവീകരണങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം. 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് ക്യാബിനിലെ നവീകരണമായി ഇടംപിടിക്കും. അതോടൊപ്പം സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോടുകൂടിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ നവീകരണത്തിന്റെ ഭാഗമായി ഇടംപിടിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda teased slavia sedan on official website details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X