Kushaq സ്‌റ്റെല്‍ വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ
കുഷാഖിന്റെ പുതിയ വകഭേദം വിപണിയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കളായ സ്‌കോഡ. ഇത് ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അറിയിച്ചു. അടുത്തിടെ വിപണിയില്‍ എത്തിയ മോഡലിന് മികച്ച സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നത്.

ഇതുകൂടി കണക്കിലെടുത്ത് വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കു എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പുതിയൊരു വേരിയന്റ് കൂടി നിരയിലേക്ക് എത്തിച്ചിരിക്കുന്നത്. ഉയര്‍ന്ന സ്‌റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും എന്നാല്‍ ഇപ്പോള്‍ വാഹനത്തിന് 6 എയര്‍ബാഗുകള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

1.0 ലിറ്റര്‍ എഞ്ചിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഇത് വാഗ്ദാനം ചെയ്യുന്നു. 6 എയര്‍ബാഗുകളുള്ള സ്‌റ്റൈല്‍ 1.0 ഓട്ടോമാറ്റിക്കിന് 16.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില, അതേസമയം സ്റ്റൈല്‍ 1.5 ഓട്ടോമാറ്റിക്കിന് 17.99 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഇരുവേരിയന്റുകളും തമ്മില്‍ 1,000 രൂപയുടെ വര്‍ധനവാണ് കാണിക്കുന്നത്.
| Kushaq Variant | Ex-showroom Price |
| Ambition 1.0 TSI AT | ₹14,19,999 |
| Style 1.0 TSI AT | ₹15,79,999 |
| Style 1.0 TSI AT (6 Airbags) | ₹16,19,999 |
| Style 1.5 TSI AT | ₹17,59,999 |
| Style 1.5 TSI AT (6 Airbags) | ₹17,99,999 |

അതേസമയം സാധാരണ സ്‌റ്റൈല്‍ വേരിയന്റുകളേക്കാള്‍ 40,000 രൂപയുടെ വര്‍ധനവും ഈ പുതിയ വകഭേദത്തില്‍ കമ്പനി വരുത്തിയിട്ടുണ്ട്. കുഷാഖ് പുറത്തിറക്കിയപ്പോള്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തെരഞ്ഞെടുത്താല്‍ ടോപ്പ് എന്‍ഡ് സ്‌റ്റൈല്‍ വേരിയന്റിന് 6 എയര്‍ബാഗുകള്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നില്ല.

ആളുകള്‍ സ്‌കോഡയ്ക്ക് ഫീഡ്ബാക്ക് നല്‍കുകയും നിര്‍മ്മാതാവ് അത് ശ്രദ്ധിക്കുകയും ചെയ്തു. ഇതോടെയാണ് 6 എയര്‍ബാഗുകളുള്ള കുഷാഖ് ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചത്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും സ്‌കോഡ ചേര്‍ത്തിട്ടുണ്ടെന്നാണ് സൂചന, കാരണം സവിശേഷതയും നേരത്തെ നഷ്ടപ്പെട്ടിരുന്നു.

സ്‌കോഡ ഇപ്പോള്‍ കുഷാഖിനെ നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. ആക്റ്റീവ്, ആംബിഷന്‍, സ്‌റ്റൈല്‍, 6 എയര്‍ബാഗുകളുള്ള സ്‌റ്റൈല്‍ എന്നിവയാണിത്. മറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് വ്യത്യസ്തമായി, കുഷാഖിന്റെ ഒരു നേക്കഡ് വേരിയന്റും സ്‌കോഡ വാഗ്ദാനം ചെയ്യുന്നില്ല.

അതിനാല്‍, ബേസ് ആക്റ്റീവ് വേരിയന്റ് പോലും മികച്ച ഫീച്ചര്‍ ലിസ്റ്റുമായിട്ടാണ് വിപണിയില്‍ വരുന്നത്. എന്നിരുന്നാലും, ഇക്കാരണത്താല്‍, കുഷാഖിന്റെ പ്രാരംഭ വില അല്‍പ്പം ഉയര്‍ന്നതെന്ന് വേണം പറയാന്‍.

കുഷാഖിന്റെ പ്രാരംഭ പതിപ്പിന് 10.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. അതേസമയം ഉയര്‍ന്ന വേരിയന്റിന് ഇപ്പോള്‍ 17.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍, മാരുതി സുസുക്കി എസ്-ക്രോസ്, റെനോ ഡസ്റ്റര്‍, നിസാന്‍ കിക്‌സ് എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

മുകളില്‍ സൂചിപ്പിച്ചതുപോലെ, കുഷാഖ് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ TSI, 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ TSI എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍.

1.0 ലിറ്റര്‍ TSI യൂണിറ്റ് പരമാവധി 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ GT, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയില്‍ നമ്മള്‍ കണ്ട അതേ എഞ്ചിനാണ് ഇത്. എന്നിരുന്നാലും, കൂടുതല്‍ ശക്തിയും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതിനായി എഞ്ചിന്‍ വീണ്ടും ട്യൂണ്‍ ചെയ്തിട്ടുണ്ട്.

150 bhp പരമാവധി കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ TSI യൂണിറ്റാണ് മറ്റൊന്ന്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്പീഡ് DSG ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

പവര്‍ ഡെലിവറി ഉള്ളതിനാല്‍ കാര്‍ സ്വയം ഓടിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ എഞ്ചിന്‍ തെരഞ്ഞെടുക്കും. കൂടാതെ, ഈ എഞ്ചിന്‍ ആക്ടീവ് സിലിണ്ടര്‍ ടെക്‌നോളജിയോടൊപ്പമാണ് വരുന്നത്. അതിനാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതിന് ഇന്ധനം ലാഭിക്കാന്‍ വാഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

എഞ്ചിന്‍, ഗിയര്‍ബോക്സ്, പ്ലാറ്റ്ഫോം എന്നിവ ഫോക്‌സ്‌വാഗണ്‍ ടൈഗൂണുമായി പങ്കിടുന്നു. MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കുഷാഖ് നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍, കുഷാഖിന് 2,651 mm വീല്‍ബേസ് ഉണ്ട്, ഇത് സെഗ്മെന്റിലെ ഏറ്റവും നീളമുള്ള ഒന്നാണെന്നും കമ്പനി അവകാശപ്പെടുന്നു.

സ്‌കോഡ ഇപ്പോള്‍ സ്ലാവിയ എന്ന പുതിയ സെഡാന്റെ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കുഷാഖുമായി ഒരേ എഞ്ചിന്‍, ഗിയര്‍ബോക്സ്, പ്ലാറ്റ്‌ഫോം എന്നിവയും ഈ പുതിയ വാഹനം പങ്കിടും.

എന്നിരുന്നാലും, ലോഞ്ച് മുതല്‍ സ്ലാവിയയ്ക്കൊപ്പം 6 എയര്‍ബാഗുകള്‍ സ്‌കോഡ വാഗ്ദാനം ചെയ്യും. കൂടാതെ, കുഷാഖിനെക്കാള്‍ അല്‍പ്പം കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, കുഷാഖ് നഷ്ടപ്പെടുത്തുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് സ്ലാവിയ വരുന്നത്. സ്ലാവിയ ഈ വര്‍ഷം അവസാനം അവതരിപ്പിക്കുമെങ്കിലും, അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാത്രമാകും മോഡല്‍ വില്‍പ്പനയ്ക്ക് ലഭ്യമാകുക.


Click it and Unblock the Notifications








