ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

നിരവധി പതിറ്റാണ്ടുകളായി അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ ചെറിയ ഓഫ്‌റോഡറാണ് സുസുക്കി ജിംനി. വാഹനത്തിന്റെ ഏറ്റവും പുതിയ തലമുറ ഡിമാൻഡ് കുതിച്ചുയരുന്നതിനും ജപ്പാനിലെ ഉൽ‌പാദനം വർധിപ്പിക്കുന്നതിലൂടെയും സുസുക്കി ആവശ്യകത നിറവേറ്റാൻ പാടുപെടുകയാണ്.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

ഇന്ത്യയിൽ ജിംനിയുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വളരെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്. അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ ജിംനി പ്രവേശിക്കുമെന്ന് നിർമ്മാതാക്കൾ സൂചിപ്പിച്ചിരുന്നു, മൂന്ന്-ഡോർ പതിപ്പ് തുടക്കത്തിൽ വാഗ്ദാനം ചെയ്തേക്കാം.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

വിദേശ വിപണികളിൽ, ജാപ്പനീസ് നിർമ്മാതാക്കൾ ജിംനിയുടെ ശ്രേണി വിപുലീകരിക്കാൻ ശ്രമിക്കുകയും കൂടുതൽ താങ്ങാനാവുന്ന ലൈറ്റ് എഡിഷൻ അവതരിപ്പിക്കുകയും ചെയ്തു. നിലവിൽ ഓസ്ട്രേലിയൻ വിപണിയിൽ മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്, സുസുക്കി ജിംനി ലൈറ്റ് ജപ്പാനിൽ നിർമ്മിച്ച് ഷിപ്പുചെയ്യപ്പെടുന്നു.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

ഓസ്‌ട്രേലിയയിലെ സ്വീകാര്യത നിരീക്ഷിച്ച് സുസുക്കി ജിംനി ലൈറ്റിന്റെ വ്യാപനം വിപുലീകരിച്ചേക്കാം. നിലവിൽ ഇതിന് ഏകദേശം 16 ലക്ഷം രൂപയാണ് വില എന്നാൽ ലൈറ്റ് എഡിഷനിൽ ഇത് 12 അല്ലെങ്കിൽ 13 ലക്ഷം രൂപയായി കുറയ്ക്കുന്നു.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

ജിംനി ലൈറ്റ് സാധാരണ മോഡലിന്റെ സ്ട്രിപ്പ്-ഡൗൺ പതിപ്പാണ്. ഫോഗ് ലാമ്പുകളില്ലാത്ത പ്രൊജക്ടർ ഹാലജൻ, ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്ന 15 ഇഞ്ച് സ്റ്റീൽ വീലുകൾ, ടെക്സ്ചർഡ് സൈഡ് മിറർ കവറുകൾ, പുറമേയുള്ള മറ്റ് സൂക്ഷ്മ മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു .

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒഴിവാക്കി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബേസിക് 2-ഡിൻ റേഡിയോ / സിഡി പ്ലെയറാണ് ഇന്റീരിയറിൽ വരുന്നത്.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

മാനുവൽ എയർ കണ്ടീഷനിംഗ് സംവിധാനമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ ഏറ്റവും ആവശ്യപ്പെടുന്ന വാഹനത്തിനായുള്ള വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനാണ് ജിംനി ലൈറ്റ് സൃഷ്ടിച്ചതെന്ന് സുസുക്കിയുടെ ഓസ്‌ട്രേലിയ ഡിവിഷൻ പറഞ്ഞു.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

സുസുക്കി ജിംനി ലൈറ്റിലെ പ്രധാന സവിശേഷത മെക്കാനിക്കൽ ഭാഗത്ത് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതാണ്. സാധാരണ മോഡലിന്റെ അതേ 1.5 ലിറ്റർ K15B നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലൈറ്റിലും വരുന്നത്.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

ഇത് പരമാവധി 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ യൂണിറ്റ് ബന്ധിപ്പിച്ചിരിക്കുന്നു. ലോ-റേഞ്ച് ഫോർ-വീൽ ഡ്രൈവ് കോൺഫിഗറേഷനും ലഭ്യമാണ്.

ഫീച്ചർ റിച്ച് അല്ലെങ്കിലും കുറഞ്ഞ ചെലവിൽ അതേ പെർഫോർമെൻസ് മികവോടെ ജിംനി ലൈറ്റ് പുറത്തിറക്കി സുസുക്കി

മാരുതി സുസുക്കി ഇതിനകം ഇന്ത്യയിൽ ജിംനി സിയറ നിർമ്മിച്ച് നിരവധി വിദേശ വിപണികളിലേക്ക് ഷിപ്പ് ചെയ്യുന്നുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ പെറു, കൊളംബിയ എന്നിവിടങ്ങളിലേക്കുള്ള ആദ്യ ഷിപ്പ്മെന്റോടെ 2021 ജനുവരിയിൽ ജിംനിയെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതായി ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് വികസിച്ചുകൊണ്ടിരിക്കുകയാണ്, സമീപഭാവിയിൽ ഇത് അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Suzuki Introduces New Base Option For Jimny In The Form Of A Lite Edition. Read in Malayalam.
Story first published: Monday, June 28, 2021, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X