YouTube

വിറ്റാര PHEV 2024 -ൽ വിപണിയിലെത്തുമെന്ന് വ്യക്തമാക്കി സുസുക്കി

യൂറോപ്പിൽ നിന്നുള്ള ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, പഴയ ഭൂഖണ്ഡത്തിലേക്കുള്ള ലോഞ്ച് ഷെഡ്യൂൾ സുസുക്കി വെളിപ്പെടുത്തി. ജാപ്പനീസ് കാർ നിർമ്മാതാക്കൾ 2022 -ൽ പുതുതലമുറ എസ്-ക്രോസ് അവതരിപ്പിക്കും.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

അതിന് ഒരു വർഷത്തിനുശേഷം പുതിയ-തലമുറ സ്വിഫ്റ്റും വാഗൺ-ആർ അടിസ്ഥാനമാക്കിയുള്ള ഇവിയും പുറത്തിറക്കും. ഒടുവിൽ 2024 -ൽ നിർമ്മാതാക്കൾ ജിംനി ഹൈബ്രിഡും പുതിയ സബ് കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയും അടുത്ത തലമുറയിലെ വിറ്റാരയ്‌ക്കൊപ്പം വിപണിയിൽ എത്തിക്കും.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

മുമ്പ്, ഈ വർഷം പുതുതലമുറ വിറ്റാര യൂറോപ്പിൽ കമ്പനി ലോഞ്ച് ചെയ്യുമെന്ന് വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, കുറച്ച് അപ്‌ഡേറ്റുകളോടെ നിലവിലെ മോഡൽ കുറച്ച് വർഷങ്ങൾ കൂടി ഇവിടെ വിൽപ്പനയ്‌ക്കെത്തുമെന്ന് തോന്നുന്നു. 2022 -ൽ വിറ്റാരയ്ക്ക് 1.5-ലിറ്റർ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് പവർട്രെയിൻ ഓൾ-വീൽ ഡ്രൈവ് എന്നിവ ലഭിക്കും.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

നിലവിലെ തലമുറ വിറ്റാരയ്ക്ക് ഉടൻ തന്നെ ഒരു സ്റ്റൈലിംഗ് അപ്‌ഡേറ്റും നിർമ്മാതാക്കൾ ഒരുക്കും, ഇത് പുതിയ മോഡൽ വരുന്നതുവരെ കാര്യങ്ങൾ പുതുമയോടെ സൂക്ഷിക്കാൻ സഹായിക്കും.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

എന്നിരുന്നാലും, ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. അടുത്ത തലമുറ വിറ്റാരയെ സംബന്ധിച്ചിടത്തോളം, 2024 -ൽ യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ഇത് ലഭ്യമാകും.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

നിലവിലെ മോഡലിനേക്കാൾ വലുപ്പത്തിൽ പുതിയ തലമുറ സുസുക്കി വിറ്റാര പ്രതീക്ഷിക്കുന്നു. ജപ്പാനിൽ നിന്നുള്ള മുൻ റിപ്പോർട്ടുകൾ പ്രകാരം, പുതിയ മോഡലിന് 4,200 mm നീളവും 1,780 mm വീതിയും 1,620 mm ഉയരവും അളക്കും. 2,500 mm വീൽബേസ് നിലവിലെ തലമുറ പതിപ്പിന് സമാനമായിരിക്കും.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

തീർച്ചയായും, പുതിയ മോഡലും മികച്ച രീതിയിൽ ബ്രാൻഡ് സജ്ജീകരിക്കും. വാഹനം ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഇ-പാർക്കിംഗ് ബ്രേക്ക്, കണക്റ്റഡ് കാർ ടെക് തുടങ്ങിയവ വാഗ്ദാനം ചെയ്യും. താരതമ്യേന കാലഹരണപ്പെട്ടതായി തോന്നുന്ന ഇപ്പോഴത്തെ മോഡലിലെ ഇന്റീരിയർ ഡിസൈനും അപ്‌ഡേറ്റുചെയ്യും.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

അടുത്ത തലമുറയിലെ വിറ്റാര ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. പകരം, മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളികളായി 'YFG' എന്ന രഹസ്യനാമമുള്ള ഒരു പുതിയ എസ്‌യുവി നമ്മുടെ വിപണിയ്ക്കായി വികസിപ്പിക്കുന്നു.

പുതുതലമുറ വിറ്റാര PHEV 2024 -ൽ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

2022 -ന്റെ രണ്ടാം പകുതിയിൽ മാരുതിയുടെ നിരയിലെ എസ്-ക്രോസിനെ ഇത് മാറ്റിസ്ഥാപിക്കും എന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ടയുടെ ഈ വരാനിരിക്കുന്ന എസ്‌യുവിയുടെ പതിപ്പ് കുറച്ച് സമയത്തിന് ശേഷമേ വിൽപ്പനയ്‌ക്കെത്തൂ.

Most Read Articles

Malayalam
English summary
Suzuki Plans To Introduce New Gen Vitara PHEV In 2024. Read in Malayalam.
Story first published: Thursday, June 10, 2021, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X