അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

പുതുതലമുറ എസ്-ക്രോസിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. ഈ മാസം അവസാനത്തോടെ മോഡലിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ ഇറ്റാലിയന്‍ സോഷ്യല്‍ മീഡിയ പേജുകളിലാണ് ബി-സെഗ്മെന്റ് ക്രോസ്ഓവര്‍ എന്ന് തോന്നിക്കുന്നതിന്റെ ടീസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

കോംപാക്ട് / മിഡ്-സൈസ് എസ്‌യുവിയുടെ ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് വെളിപ്പെടുത്തുന്ന ചിത്രം 14 ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ അനാച്ഛാദനം ചെയ്യുമെന്ന് സ്ഥിരീകരിച്ച ഒരു കുറിപ്പിനൊപ്പമാണ് ചിത്രം ഉണ്ടായിരുന്നത്. പുതിയ തലമുറ എസ്-ക്രോസ് 2021 നവംബര്‍ 25 ന് അരങ്ങേറ്റം കുറിക്കുമെന്ന് കഴിഞ്ഞ മാസം സുസുക്കി സ്ഥിരീകരിച്ചിരുന്നു.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

ഇതോടെയാണ് ഈ ടീസര്‍ എസ്-ക്രേസിന്റെ ഹെഡ്‌ലാമ്പ് ചിത്രമാകാമെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. പുതിയ തലമുറ സുസുക്കി എസ്-ക്രോസിനെയാണ് ടീസര്‍ സൂചിപ്പിക്കുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

അതേസമയം, പങ്കുവെച്ചിരിക്കുന്ന ചിത്രം, വരാനിരിക്കുന്ന മോഡലും വിറ്റാരയുടെ പിന്‍ഗാമിയാകാമെന്നും സൂചന നല്‍കുന്നു. എന്തായാലും, സുസുക്കി മാസ് മാര്‍ക്കറ്റ് സെഗ്മെന്റില്‍ ആവേശകരമായ ഒരു പുതിയ ക്രോസ്ഓവര്‍ അവതരിപ്പിക്കുന്നതിന്റെ വക്കിലാണെന്ന് വേണം പറയാന്‍. ഈ വാഹനമോ അതിന്റെ ഡെറിവേറ്റീവോ ഒടുവില്‍ ഇന്ത്യയിലേക്ക് എത്താനുള്ള അവസരമുണ്ട്.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

സുസുക്കിയുടെ ഹംഗേറിയന്‍ പ്ലാന്റില്‍ നിര്‍മ്മിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ ക്രോസ്ഓവര്‍ അത്യാധുനിക ഘടകങ്ങളുള്ള ഒരു പുതിയ ഡിസൈന്‍ ഭാഷയില്‍ അവതരിപ്പിക്കും.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

കോണീയ എല്‍ഇഡി ഹെഡ്‌ലാമ്പും ടീസറില്‍ ദൃശ്യമാകുന്ന ഷീറ്റ് മെറ്റല്‍ ഏരിയയും വൃത്തിയുള്ള ലൈനുകളും ഇറുകിയ പ്രതലങ്ങളുമുള്ള ഒരു ബോക്സി എസ്‌യുവിയിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുന്നു. പുതിയ വാഹനത്തിന് 4.2 മീറ്ററിനും 4.5 മീറ്ററിനും ഇടയില്‍ നീളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യൂറോപ്യന്‍, ഏഷ്യന്‍ വിപണികളിലെ ലക്ഷ്യമിട്ടാകും പ്രധാനമായും അവതരിപ്പിക്കുന്നതും.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

2022 സുസുക്കി എസ്-ക്രോസില്‍ ടോപ്പ്-ഷെല്‍ഫ് കണക്റ്റിവിറ്റി ഫീച്ചറുകളോട് കൂടിയ സാങ്കേതിക വിദ്യ നിറഞ്ഞ ഇന്റീരിയറാകും കമ്പനി സജ്ജീകരിക്കുക. യൂറോപ്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, ക്രോസ് ട്രാഫിക് അലേര്‍ട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ADAS ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള മികച്ച സുരക്ഷാ സവിശേഷതകളാല്‍ വാഹനം സമ്പന്നമായിരിക്കും.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

ഈ സെഗ്മെന്റിലെ മത്സരം കൂടി കണക്കിലെടുക്കുമ്പോള്‍ ഈ ഫീച്ചറുകള്‍ ഒന്നും തന്നെ വിട്ടുകളയാനും മാരുതിക്ക് സാധിക്കില്ലെന്ന് വേണം പറയാന്‍. EU എമിഷന്‍ മാനദണ്ഡങ്ങള്‍ ഓരോ വര്‍ഷവും കൂടുതല്‍ കര്‍ശനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പുതിയ സുസുക്കി ക്രോസ്ഓവര്‍ ഒരു പരമ്പരാഗത പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നെങ്കില്‍ അത് അതിശയകരമാണ്.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

എന്‍ട്രി ലെവല്‍ വേരിയന്റില്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് സുസുക്കി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റേഞ്ച്-ടോപ്പിംഗ് വേരിയന്റിന് ഉയര്‍ന്ന വോള്‍ട്ടേജ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പും തള്ളിക്കളയാനാവില്ല.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

പൂര്‍ണമായും വൈദ്യുത പതിപ്പ് ഭാവിയില്‍ വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ക്കിടെക്ചറും പവര്‍ട്രെയിന്‍ ഘടകങ്ങളും പോകുമ്പോള്‍, 2022 സുസുക്കി എസ്-ക്രോസ് ടൊയോട്ടയുടെ കാര്യക്ഷമവും മോഡുലാര്‍തുമായ TNGA പ്ലാറ്റ്ഫോമം കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

നിങ്ങള്‍ക്കറിയാവുന്നതുപോലെ, രണ്ട് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്ലാറ്റ്ഫോം പങ്കിടലും റീബാഡ്ജിംഗ് പ്രക്രീയകളും ഉപയോഗിച്ച് ലോകമെമ്പാടുമുള്ള വിപണികളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

ഇത് യഥാര്‍ത്ഥത്തില്‍ പുതിയ എസ്-ക്രോസ് ആണെങ്കില്‍, അതിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം അത് ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് അനുമാനിക്കുന്നത്. വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റയാകും പ്രധാന എതിരാളി. ക്രെറ്റയ്ക്കായി കമ്പനി പുതിയൊരു എതിരാളിയെ അണിയറയില്‍ സജ്ജമാക്കുന്നുവെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, പുതിയ സെലേറിയോയെ അടുത്തിടെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് വാഹനത്തില്‍ വിപണിയില്‍ ലഭിക്കുന്നത്.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

ഇന്ത്യയിലെ ബലേനോ, സ്വിഫ്റ്റ്, മറ്റ് നിരവധി മാരുതി സുസുക്കി കാറുകള്‍ എന്നിവയ്ക്ക് അടിവരയിടുന്ന HEARTECT പ്ലാറ്റ്ഫോമാണ് പുതിയ സെലേറിയോ ഉപയോഗിക്കുന്നത്. രണ്ടാം തലമുറ സെലേറിയോ നിലവിലെ പതിപ്പില്‍ നിന്നും അടിമുടി മാറ്റങ്ങളുമായിട്ടാണ് വിപണിയില്‍ എത്തുന്നത്.

അരങ്ങേറ്റം അടുത്തു; പുതുതലമുറ S-Cross -ന്റെ ടീസര്‍ ചിത്രവുമായി Suzuki

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച്ബാക്കാണ് പുതിയ മാരുതി സുസുക്കി സെലേറിയോ ലിറ്ററിന് 26 കിലോമീറ്ററാണ് പരമാവധി ഇന്ധനക്ഷമത. നിലവില്‍, ടാറ്റ ടിയാഗോ എഎംടി ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണ്, 23.84 കിലോമീറ്റര്‍/ലിറ്ററിന് ARAI പരീക്ഷിച്ച കാര്യക്ഷമത.

Most Read Articles

Malayalam
English summary
Suzuki revealed new teaser image of new gen s cross find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X