കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

നടന്നുകൊണ്ടിരിക്കുന്ന 2021 GAIKINDO ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) സുസുക്കി പുതിയ എർട്ടിഗ സ്‌പോർട്ട് FF അവതരിപ്പിച്ചു. ഇത് അടിസ്ഥാനപരമായി സാധാരണ എർട്ടിഗ എംപിവിയുടെ സ്‌പോർട്ടിയർ ലുക്കിംഗ് പതിപ്പാണ്.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

നിരവധി സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളോടെയാണ് വാഹനം എത്തുന്നത്. ഇവിടെ എർട്ടിഗ ഇപ്പോൾ സ്റ്റാൻഡേർഡ്, സ്‌പോർട്ട്, സ്‌പോർട്ട് FF എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

എർട്ടിഗ സ്‌പോർട് FF ഒരു സ്റ്റാൻഡേർഡ് വൈറ്റ് ആന്റ് ബ്ലാക്ക് ഡ്യുവൽ ടോൺ തീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മുൻവശത്ത്, വാഹനത്തിന് പുതിയ മെഷ് ഗ്രില്ലും എയർ ഡാമും, ഫോഗ് ലാമ്പുകൾക്ക് ചുറ്റുമുള്ള കോൺട്രാസ്റ്റ് L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും റെഡ് ആക്‌സന്റുകളുള്ള സ്കേർട്ട്-ടൈപ്പ് ബമ്പർ എക്സ്റ്റൻഷനും ലഭിക്കുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

സൈഡ് പ്രൊഫൈലിൽ സ്കേട്ടുകൾ, ബ്ലാക്ക് ഡെക്കലുകൾ, റെഡ് ആക്‌സന്റുകൾ ഉള്ള ബ്ലാക്ക്ഡ് ഔട്ട് ORVM എന്നിവ ലഭിക്കുന്നതായി തോന്നുന്നു. പുറകിൽ, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, ബൂട്ടിൽ റെഡ് ഗാർണിഷ്, ബമ്പർ എക്സ്റ്റെൻഷനുൾ എന്നിവ ലഭിക്കുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

ഡ്യുവൽ-ടോൺ തീം, ബ്ലാക്ഡ്-ഔട്ട് ഇൻസെർട്ടുകൾ, ഡീക്കലുകൾ എന്നിവയ്‌ക്കായി എർട്ടിഗ സ്‌പോർട്ടിനും ഈ മാറ്റങ്ങൾ ലഭിക്കുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ അപ്‌ഗ്രേഡുകളും സാധാരണ എർട്ടിഗയിൽ ലഭ്യമല്ല.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

എന്നിരുന്നാലും, റെഡ് ആക്‌സന്റുകളുള്ള പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററിയും IRVM (ഇന്റേണൽ റിയർ വ്യൂ മിറർ) -ലേക്ക് സംയോജിപ്പിച്ച പിൻ പാർക്കിംഗ് വ്യൂവും ഒഴികെ ഇന്റീരിയറിൽ മാറ്റമില്ല. എർട്ടിഗ സ്‌പോർട് FF -ന്റെ ക്യാബിൻ ഡാഷ്‌ബോർഡിനൊപ്പം പ്രവർത്തിക്കുന്ന കട്ടിയുള്ള ഫോക്സ് വുഡൻ സ്ട്രിപ്പുള്ള ഒരു ബ്ലാക്ക് തീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

ഇതിലെ ഫീച്ചർ ലിസ്റ്റ് സാധാരണ എംപിവിയിലെ പോലെ തന്നെ തുടരുന്നു. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി എന്നിവ സ്‌പോർട്ട് FF -ന് ലഭിക്കുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയാണ് വാഹനത്തിലെ സുരക്ഷ സവിശേഷതകൾ.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

എംപിവിയുടെ മെക്കാനിക്കലുകളിലും ചെറിയ മാറ്റങ്ങളുണ്ട്. എർട്ടിഗ സ്‌പോർട്ട് FF 104 bhp കരുത്തും 138 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി തുടരുന്നു. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

RP 258,350,000 മുതൽ 268,150,000 (13.51 ലക്ഷം രൂപ മുതൽ 14.02 ലക്ഷം രൂപ വരെ) വരെയാണ് സ്‌പോർട്ട് FF മോഡലിന്റെ എക്സ്-ഷോറൂം വില. സാധാരണ എർട്ടിഗയേക്കാൾ 1.27 ലക്ഷം രൂപ വരെയും എർട്ടിഗ സ്‌പോർട്ടിനേക്കാൾ 67,000 രൂപ വരെയും കൂടുതൽ പ്രീമിയം ഇത് ആവശ്യപ്പെടുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ Ertiga -യുടെ പുത്തൻ Sport FF പതിപ്പ് അവതരിപ്പിച്ച് Suzuki

എർട്ടിഗയുടെ ഏറ്റവും പുതിയ വേരിയന്റ് ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല, ഇത് ഇന്തോനേഷ്യയ്ക്ക് മാത്രമുള്ള ഒരു മാർക്കറ്റ്-നിർദ്ദിഷ്ട മോഡലാണെന്ന് തോന്നുന്നു.

Most Read Articles

Malayalam
English summary
Suzuki unveils new agressive sport ff model of ertiga mpv
Story first published: Friday, November 12, 2021, 19:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X