സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

ടാറ്റ മോട്ടോർസ് 2021 ഒക്ടോബർ 4 -ന് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പഞ്ച് സബ് കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങുന്നു.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

ALFA-ARC (Agile Light Flexible Advanced Architecture) അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലാണ് ടാറ്റ പഞ്ച്, ഇത് ആൾട്രോസ് പ്രീമിയം ഹാച്ചിനും അടിവരയിടുന്നു. ഹാരിയർ, ആൾട്രോസ് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ ടാറ്റ കാറുകളിൽ നമ്മൾ ഇതിനകം കണ്ട ഇംപാക്റ്റ് 2.0 ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണ് കാറിന്റെ ഡിസൈൻ.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്ന ഏറ്റവും പുതിയ ഹർമൻ ടച്ച്‌സ്‌ക്രീൻ യൂണിറ്റ് പുതിയ ടാറ്റ പഞ്ചിന്റെ സവിശേഷതകളിൽ ഒന്നാണ്. സെന്റർ എയർ വെന്റുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഫ്രീ സ്റ്റാൻഡിംഗ് യൂണിറ്റാണിത്. ചെറു എസ്‌യുവി iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായി വരുന്നു, അത് 27 കണക്റ്റഡ് കാർ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

പുതിയ സബ്-കോംപാക്ട് എസ്‌യുവി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിം ലെവലുകളിൽ വാഗ്ദാനം ചെയ്യും. അളവനുസരിച്ച്, പുതിയ പഞ്ചിന് 3,840 mm നീളം, 1800 mm വീതി, 1,635 mm ഉയരം, 2,450 mm വീൽബേസ് എന്നിവയുമായീണ് വരുന്നത്.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

366 ലിറ്റർ ബൂട്ട് സ്പേസും വാഹനം വാഗ്ദാനം ചെയ്യുന്നു, ഇത് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനെക്കാൾ (345 ലിറ്റർ) 21 ലിറ്റർ കൂടുതലാണ്. കാറിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റ് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളുമായി വരും. കൂടാതെ വാഹനത്തിന് 187 mm ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടാകും.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, റിവോട്രോൺ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്, ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയ്ക്കും ഇത് ശക്തി പകരും. ഈ എഞ്ചിൻ 6,000 rpm -ൽ 85 bhp കരുത്തും 3,300 rpm -ൽ 113 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും AMT -യും ഉൾപ്പെടും.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

ടാറ്റ പഞ്ചിന്റെ AMT പതിപ്പിന് ഒരു സെഗ്‌മെന്റ്-ഫസ്റ്റ് 'ട്രാക്ഷൻ പ്രോ' മോഡ് ലഭിക്കും, ഇത് വാഹനം ചെളിയിൽ കുടുങ്ങുമ്പോൾ മനസ്സിലാക്കുന്നു. ഈ അവസ്ഥയിൽ നിന്ന് ഡ്രൈവറെ ഗൈഡ് ചെയ്യാൻ ട്രാക്ഷൻ മോഡൽ സജീവമാക്കാൻ ഇത് ഡ്രൈവറെ പ്രേരിപ്പിക്കുന്നു. സബ്-കോംപാക്ട് കാറിന് 'ഡൈന പ്രോ ടെക്നോളജി' ലഭിക്കും, ഇത് വാഹനത്തിന്റെ വാട്ടർ വേഡിംഗ് ശേഷി വർധിപ്പിക്കുന്നു. ടോപ്പ്-സ്പെക്ക് മോഡൽ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലാമ്പുകളുമായി വരും.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഹാരിയർ പോലുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പും മുകളിൽ എൽഇഡി ഡിആർഎല്ലുകളും താഴത്തെ ബമ്പറിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഉൾപ്പെടും. ചെറിയ എസ്‌യുവിക്ക് 90 ഡിഗ്രി വീതിയിൽ ഓപ്പൺ ചെയ്യാവുന്ന ഡോറുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീൽ, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ ലഭിക്കും.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

പുതിയ മൈക്രോ എസ്‌യുവിയുടെ ഇന്റേണൽ കംബസ്റ്റൻ പതിപ്പിന്റെ അവതരണത്തിന് ശേഷം നിർമ്മാതാക്കൾ ഇതിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. പഞ്ചിന്റെ ഇവി പതിപ്പ് ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സവിശേഷതകളാൽ സമ്പന്നം; Tata Punch എത്തുന്നത് 27 കണക്റ്റഡ് കാർ ഫീച്ചറുകളുമായി

അടുത്തിടെ നിർമ്മാതാക്കൾ പുറത്തിറക്കിയ ടാറ്റ ടിഗോർ ഇവിയിലും നോക്സോൺ ഇവിയിലും ഉപയോഗിക്കുന്ന സിപ്ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യ പഞ്ച് ഇവിക്കും ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് കൂടാതെ ബ്രാൻഡ് താമസിയാതെ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവി ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ വിപണിയിൽ എത്തിയേക്കാം.

Most Read Articles

Malayalam
English summary
Tata fills up all new punch micro suv with 27 connected car features
Story first published: Thursday, September 30, 2021, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X