മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

2021 സെപ്റ്റംബര്‍ മാസത്തിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്. ഈ വിഭാഗത്തില്‍ പോയ മാസം 7.75 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും ഒഴികെയുള്ള എല്ലാ മോഡലുകളുടെയും വില്‍പ്പനയില്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തിലെ മൊ്ത്തം വില്‍പ്പനയില്‍ 2021 ഓഗസ്റ്റിലെ 12,805 യൂണിറ്റുകളെ അപേക്ഷിച്ച് 2021 സെപ്റ്റംബറില്‍ മൊത്തം 11,813 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

സെപ്റ്റംബറില്‍, എംജി ഹെക്ടറിനും ഹ്യുണ്ടായി അല്‍കാസറിനുമെതിരെ ഹാരിയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ വിഭാഗത്തില്‍ ഒന്നാമതെത്താനും മോഡലിന് സാധിച്ചു. മൊത്തം 2,821 യൂണിറ്റുകള്‍ ഈ മാസം വിറ്റപ്പോള്‍, 2021 ഓഗസ്റ്റില്‍ 2,743 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റിരുന്നത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

ഹാരിയറിന്റെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ താരതമ്യം ചെയ്താല്‍ 2.84 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ മാസത്തില്‍, ഹാരിയര്‍ മൂന്നാം സ്ഥാനത്തായിരുന്നു. അല്‍കസാര്‍ (3,486 യൂണിറ്റുകള്‍), ഹെക്ടര്‍ (3,276 യൂണിറ്റുകള്‍) എന്നിവയ്ക്ക് പിന്നിലാണ്. സെപ്റ്റംബറിലെ ഹാരിയര്‍ വിപണി വിഹിതം 23.88 ശതമാനം ആണ്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

സെപ്റ്റംബറില്‍ 2,722 യൂണിറ്റ് വില്‍പ്പനയുമായി ഹെക്ടര്‍ പട്ടികയില്‍ രണ്ടാമതാണ്. പ്രതിമാസ വില്‍പ്പനയില്‍ 16.91 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഹെക്ടര്‍ സെപ്റ്റംബര്‍ വിപണി വിഹിതം 23.04 ശതമാനം ആണ്. ഏകദേശം 2.54 ശതമാനത്തിന്റെ ഇടിവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

ശ്രേണിയില്‍ മൂന്നാം സ്ഥാനത്ത് 1,929 യൂണിറ്റുകളുടെ വില്‍പ്പനയുള്ള അല്‍കസറാണ്. പ്രതിമാസ വില്‍പ്പന 44.38 ശതമാനം കുറഞ്ഞുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതോടൊപ്പം വിപണി വിഹിതവും വലിയ രീതിയില്‍ ഇടിഞ്ഞു. നിലവില്‍ വിപണി വിഹിതം 16.33 ശതമാനം ആണ്, ഓഗസ്റ്റിനെ അപേക്ഷിച്ച് 10.75 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

സെപ്റ്റംബറില്‍ 1,500 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ സഫാരി നാലാം സ്ഥാനത്തെത്തി. 2021 ഓഗസ്റ്റില്‍ വിറ്റ 1,762 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ വില്‍പ്പനയില്‍ 14.87 ശതമാനം ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിപണി വിഹിതം 12.70 ശതമാനം ആണ്, വില്‍പ്പനയെ അടിസ്ഥാനമാക്കി 1.06 ശതമാനത്തിന്റെ ഇടിവാണ് വിപണി വിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV700 സെപ്റ്റംബറില്‍ 1,370 യൂണിറ്റുകളുടെ വില്‍പ്പനയോടെ അഞ്ചാമതാണ്. പ്രദര്‍ശനത്തിനും ടെസ്റ്റ് ഡ്രൈവിനുമായി ഇന്ത്യയിലുടനീളമുള്ള ഡീലര്‍മാര്‍ക്ക് അയച്ച യൂണിറ്റുകളാണിത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

XUV700 വിപണി വിഹിതം 11.60 ശതമാനം ആണ്. ഡെലിവറികള്‍ ആരംഭിക്കുമ്പോള്‍, വരും മാസങ്ങളില്‍ XUV700 പട്ടികയില്‍ മുന്നേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 3 മണിക്കൂറിനുള്ളില്‍ 50,000 യൂണിറ്റുകളുടെ ബുക്കിംഗ് എസ്‌യുവിക്ക് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

എന്നിരുന്നാലും, സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം കാരണം വരും മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പനയെ ബാധിച്ചേക്കുമെന്നും കമ്പനി സൂചന നല്‍കിയിട്ടുണ്ട്. ആഗോള സെമികണ്ടക്ടര്‍ ചിപ്പുകളുടെ കുറവ് മൂലം ഏറെ സ്വാധീനിക്കപ്പെട്ട കാര്‍ നിര്‍മാതാക്കളില്‍ മഹീന്ദ്രയുമുണ്ട്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

മാരുതി സുസുക്കിയും ഹ്യുണ്ടായിയും ഈ പ്രശ്‌നം നേരിടുന്ന മറ്റ് ഒഇഎമ്മുകളില്‍ ഉള്‍പ്പെടുന്നു. XUV700, ഥാറിനൊപ്പം കാണാന്‍ കഴിയുന്ന അതേ വെല്ലുവിളികളെ അഭിമുഖീകരിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

ഒരു വര്‍ഷത്തിനുള്ളില്‍ ഥാറിനുള്ള ബുക്കിംഗ് 75,000 കടന്നു. എന്നിരുന്നാലും, വിതരണ വശങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണം, അയയ്ക്കലുകള്‍ വളരെ കുറവാണ്. ഥാര്‍ ശരാശരി വില്‍പ്പന 2020 നവംബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ പ്രതിമാസം ഏകദേശം 2,600 യൂണിറ്റാണ്. കാര്യങ്ങള്‍ ഉടന്‍ മെച്ചപ്പെടാന്‍ സാധ്യതയില്ലാത്തതിനാല്‍, XUV700 വില്‍പ്പനയെയും ഇത് ബാധിച്ചേക്കാം.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

പട്ടികയില്‍ അടുത്തത് ജീപ്പ് കോമ്പസ് (1,311 യൂണിറ്റ്), XUV500 (160 യൂണിറ്റ്) എന്നിവയാണ്. 2021 ഓഗസ്റ്റില്‍ വിറ്റ 1,173 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോംപസ് 11.76 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

കോമ്പസിനും XUV500 നും വിപണി വിഹിതം യഥാക്രമം 11.10 ശതമാനവും, 1.35 ശതമാനവുമാണ്. XUV700-യുടെ വരവോടെ XUV500 നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്, കാരണം 5-സീറ്റ്, 7-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ XUV700 വാഗ്ദാനം കമ്പനി ചെയ്യുന്നുണ്ട്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

ഹാരിയര്‍ + സഫാരിയുടെ കോമ്പിനേഷന്‍ ഹെക്ടറിനും ഹെക്ടര്‍ പ്ലസിനും മുന്നിലാണ്. സെപ്റ്റംബറില്‍, ഹാരിയര്‍ + സഫാരി വില്‍പ്പന 4,321 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 1,755 യൂണിറ്റുകളെ അപേക്ഷിച്ച് 146.21 ശതമാനം ആണ് വളര്‍ച്ച.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹാരിയറിന്റെ തേരോട്ടം; 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍

വിപണി വിഹിതം 61.35 ശതമാനം ആണ്. താരതമ്യപ്പെടുത്തുമ്പോള്‍, സെപ്റ്റംബറില്‍ ഹെക്ടര്‍/ഹെക്ടര്‍ പ്ലസ് സംയുക്ത വില്‍പ്പന 2,722 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 2,410 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച 12.95 ശതമാനമാണെന്ന് വേണം പറയാന്‍. വിപണി വിഹിതം 38.65 ശതമാനവും.

Most Read Articles

Malayalam
English summary
Tata harrier getting high demand in mid size suv segment find here 2021 september sales report
Story first published: Saturday, October 9, 2021, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X