സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

ഗവൺമെന്റ്, കോർപ്പറേറ്റ്, മൊബിലിറ്റി സർവീസ് എന്നിവയുൾപ്പടെ ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി ടാറ്റ മോട്ടോർസ് 'Xpres' എന്നൊരു പുതിയ സബ് ബ്രാൻഡ് ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

ഇതോടെ കമ്പനിക്ക് ഇപ്പോൾ Xpres, ന്യൂ ഫോറെവർ ലൈനപ്പ് എന്നിങ്ങനെ രണ്ട് പാസഞ്ചർ വാഹന ശ്രേണി വിപണിയിലുണ്ട്. പുത്തൻ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനം Xpres-T EV ആയിരിക്കും, ഇത് അക്ഷരാർഥത്തിൽ ടിഗോർ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ്.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

Xpres-T ഇവി എന്നത് ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമുള്ള ഓഫറാണ്. രണ്ട് ബാറ്ററി ഓപ്ഷനുകൾക്ക് രണ്ട് വീതമുള്ള നാല് വേരിയന്റുകളിൽ വാഹനം വാഗ്ദാനം ചെയ്യുന്നു. Xpres-T 165 XM വേരിയന്റിന് 9.54 ലക്ഷം രൂപയും XZ വേരിയന്റിന് 10.04 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. Xpres-T 213 XM+ ന് 10.14 ലക്ഷം രൂപയും XZ+ ട്രിമിന് 10.64 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഫെയിം സബ്‌സിഡിയുള്ള നെറ്റ് വിലകളാണിത്.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

വാഹനത്തിന്റെ ഡിസൈനിനെ സംബന്ധിച്ചിടത്തോളം, Xpres-T ഫെയ്‌സ്‌ലിഫ്റ്റഡ് ടിഗോറിൽ നിന്ന് വളരെയധികം ഘടകങ്ങൾ കടം വാങ്ങുന്നു. വാഹനത്തിന് അടച്ചിരിക്കുന്ന ഫ്രണ്ട് ഗ്രില്ലിലും ഡാഷ്‌ബോർഡിലും ബ്ലൂ ആക്സന്റുകൾ ലഭിക്കുന്നു, ഇത് ഇലക്ട്രിക് പവറിനെ സൂചിപ്പിക്കുന്നു. ഈ ഘടകത്തിനു പുറമേ, ബാക്കിയുള്ള ബാഹ്യ സവിശേഷതകൾ സമാനമാണ്. ടിഗോർ ഇവിയുടെയും Xpres-T -യുടെയും മുൻവശത്തും വശങ്ങളിലും പിൻഭാഗത്തും ഇവി ബാഡ്ജിംഗും സമാനമാണ്.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

വാഹനത്തിന് ഓൾ-ബ്ലാക്ക് ഇന്റീരിയർ കളർ സ്കീം, ഹർമൻ സോർസ്ഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ലഭിക്കുന്നു. സുരക്ഷയ്ക്കായി ഡ്യുവൽ എയർ ബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, പവർ വിൻഡോകൾ, കൂടാതെ ഇക്കോ, സ്പോർട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിന് ലഭിക്കുന്നു.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

ABS+EBD സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു. 2 DIN ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM, റിമോട്ട് ലോക്കിംഗ് സിസ്റ്റം എന്നിവയും അകത്തളങ്ങളിൽ മാറ്റമില്ലാതെ തുടരുന്നു.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

ടാറ്റ XPres-T ഇലക്ട്രിക് സെഡാൻ 16.5 kWh ഉം 21.5 kWh ഉം ഉൾപ്പെടുന്ന രണ്ട് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. 40 bhp പവറും 105 Nm torque ഉം നൽകുന്ന 72V, മൂന്ന് ഫേസ് ഇൻഡക്ഷൻ മോട്ടോർ വഴിയായിരിക്കും പവർ ജെനറേറ്റ് ചെയ്യുന്നത്.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് ഈ ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 165 കിലോമീറ്ററും 213 കിലോമീറ്ററും ARAI സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വെറും 12 മണിക്കൂറിനുള്ളിൽ 15A ഡൊമസ്റ്റിക് പ്ലഗ് വഴി ബാറ്ററി പൂജ്യം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാം. 15 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 110 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.

സബ്സിഡിയോടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി Xpres-TV ഇവി പുറത്തിറക്കി Tata

ഭാരത സർക്കാരിന്റെ ഗ്രീൻ ഇനീഷ്യേറ്റീവിന് അനുസൃതമായി, ടാറ്റ മോട്ടോർസിന് 1,700 ഇലക്ട്രിക് സെഡാനുകൾ ഫ്ലീറ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ഈ പുതിയ Xpres-T ഇവി സെഡാൻ, ടാറ്റ പവർ നൽകുന്ന സമഗ്രമായ ക്യാപ്റ്റീവ് ചാർജിംഗ് സൊല്യൂഷനുമായി അർബൻ ഷെയർഡ് മൊബിലിറ്റിക്കായി ഒരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിക്കും. 2025 ഓടെ 10 പുതിയ ഇലക്ട്രിക് വാഹന പോർട്ടഫോളിയോ വികസിപ്പിക്കാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Tata launched all new xpres t ev in indian market exclusively for fleet operators
Story first published: Wednesday, September 15, 2021, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X