ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

ടാറ്റ മോട്ടോർസ് തങ്ങളുടെ ജനപ്രിയ 407 മോഡിന്റെ സിഎൻജി വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഡീസൽ സ്പെക്ക് പതിപ്പിനെക്കാൾ 35 ശതമാനം വരെ ലാഭം സിഎൻജി മോഡൽ വാഗ്ദാനം ചെയ്യും എന്ന് നിർമ്മാതാക്കൾ വ്യക്തമാകക്കുന്നു.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

പുതിയ ടാറ്റ 407 സി‌എൻ‌ജി രൂപകൽപ്പന ചെയ്തിരിക്കുന്നത് ക്ലാസ്സ്-മുൻ‌നിര പ്രകടനം, വിശ്വാസ്യത, കൂടുതൽ മൂല്യം എന്നിവ ചേർത്ത് 'നോൺ-സ്റ്റോപ്പ് പ്രോഫിറ്റ് മെഷീൻ' എന്ന ഖ്യാതി നിറവേറ്റുന്നതിനാണ്.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

12.07 ലക്ഷം രൂപയാണ് ടാറ്റ 407 സിഎൻജിയുടെ എക്സ്-ഷോറൂം വില. ഉയർന്ന ലോഡ്-വഹിക്കാനുള്ള ശേഷിക്ക് 10 അടി ലോഡ് ഡെക്ക് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. I & LCV സെഗിമെന്റിൽ അഞ്ച് ടൺ മുതൽ 16 ടൺ വരെ ഗ്രോസ് വെഹിക്കിൾ വെയിറ്റ് (GVW) വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ സിഎൻജി വാണിജ്യ വാഹന പോർട്ട്‌ഫോളിയോ കൂടുതൽ ഏകീകരിക്കാൻ ഇത് സഹായിക്കുന്നു.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ടാറ്റ 407 സി‌എൻ‌ജിക്ക് SGI സാങ്കേതികവിദ്യ ഉപയോഗിച്ച് പവർ ലഭിക്കുന്ന 3.8 ലിറ്റർ സി‌എൻ‌ജി സജ്ജീകരിച്ച എഞ്ചിനാണ് വരുന്നത്. ഇത് പരമാവധി 85 bhp കരുത്തും 285 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. അഞ്ച് ടൺ (4,995 കിലോഗ്രാം GVW) തൂക്കം വഹിക്കാനാവുന്ന വാഹനത്തിന് 180 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുണ്ട്.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

ദൈർഘ്യമേറിയ ഡ്രൈവിംഗ് ശ്രേണിയും മികച്ച ഉൽപാദനക്ഷമതയും ഉറപ്പാക്കാനാണിത്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കായി ഹൈ ഗ്രേഡ് സ്റ്റീൽ ഉപയോഗിച്ചാണ് SFC (സെമി-ഫോർവേഡ് കൺട്രോൾ) ക്യാബിൻ നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന് കുറഞ്ഞ ക്ലച്ച്, ഗിയർ ഷിഫ്റ്റ് എഫർട്ട് എന്നിവയ്ക്കും ലോ NVH ലെവലുകൾക്കുമായി പരാബോലിക് സസ്പെൻഷനാണ് ഒരുക്കിയിരിക്കുന്നത്. യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട്, ബ്ലാപങ്ക്റ്റ് മ്യൂസിക് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

407 ശ്രേണി ഒപ്റ്റിമൽ ഫ്ലീറ്റ് മാനേജ്‌മെന്റിനായി ഫ്ലീറ്റ് എഡ്ജ് കണക്റ്റഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോമുമായി വരുന്നു. ഇത് പ്രവർത്തനസമയം കൂടുതൽ വർധിപ്പിക്കുകയും. കൂടാതെ രണ്ട് വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുമായി ഉടമസ്ഥതയുടെ മൊത്തം ചെലവ് കുറയ്ക്കാം എന്നും ബ്രാൻഡ് വ്യക്തമാക്കുന്നു.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

ഐതിഹാസികമായ ടാറ്റ 407 -ന്റെ ഏറ്റവും പുതിയ സിഎൻജി വേരിയന്റ് പുറത്തിറക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് ലോഞ്ച് ഇവന്റിൽ സംസാരിച്ച ടാറ്റ മോട്ടോർസിന്റെ I & LCV പ്രൊഡക്റ്റ് ലൈൻ വൈസ് പ്രസിഡന്റ് രുദ്രരൂപ മൈത്ര പറഞ്ഞു. 35+ വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യയിലെ ഏറ്റവും ഐതിഹാസിക കൊമേർഷ്യൽ വാഹനമാണിത്. 1.2 ദശലക്ഷം യൂണിറ്റിലധികം വിൽപ്പനയുമായി 407 ഇന്നും ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതായി തുടരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

കൂടാതെ, ടാറ്റ 407 സി‌എൻ‌ജി മൂന്ന് വർഷം/മൂന്ന് ലക്ഷം കിലോമീറ്റർ ക്ലാസ്സ് ലീഡിംഗ് വാറന്റി നൽകുന്നു, അതേസമയം സമ്പൂർണ സേവ 2.0 സർവ്വീസ് പാക്കേജ് ടാറ്റ കൊമേർഷ്യൽ വാഹനങ്ങളുടെ പരിപാലനത്തിനും മെയിന്റെനൻസിനുമുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

നിലവിൽ അനുദിനം ഉയരുന്ന ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ പല നിർമ്മാതാക്കളും സിഎൻജി പവർ വാഹനങ്ങളുടെ ഉത്പാദനത്തിലേക്ക് തിരിയുന്നു. മാരുതി സുസുക്കി സൂപ്പർ ക്യാരി LCV -യുടെ സിഎൻജി പതിപ്പും നിലവിൽ വിപണിയിൽ ലഭ്യമാണ്.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

സിഎൻജി ബസുകളും ഇന്ന് വിപണിയിൽ സുലഭമാണ്. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനൊപ്പം ഇവ പരിസിഥിതി മലിനീകരണത്തിന്റെ അളവും കുറയ്ക്കുന്നു.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

നിലവിൽ ഫോസിൽ ഫ്യുവലുകളുടെ ഉയർന്ന വിലയും അവയ്ക് ബദലായ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വൻ ചെലവുകളും ജനങ്ങളെ തരതമ്യേന ചെലവ് കുറഞ്ഞ സിഎൻജി വാഹനങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

അടുത്തിടെ സിഎൻജിയിൽ പ്രവർത്തിക്കുന്ന JCB -യും വിപണിയിൽ എത്തിയിരുന്നു. കൊമേർഷ്യൽ വാഹന രംഗം പോലെ ഇപ്പോൾ പാസഞ്ചർ വാഹന മേഖലയിലും സിഎൻജി വാഹനങ്ങളുടെ പ്രചാരം ഏറി വരികയാണ്.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

മാരുതി പുതിയ ഡിയർ സിഎൻജിക്കൊപ്പം തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ സിഎൻജി മോഡൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇരു മോഡലുകളും ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയേക്കാം.

ഉർന്ന് ഇന്ധന വിലയിൽ ആശ്വാസമായി 407 -ന് പുത്തൻ സിഎൻജി പതിപ്പ് അവതരിപ്പിച്ച് Tata

ടാറ്റ മോർട്ടോർസും തങ്ങളുടെ ടിയാഗോ ഹാച്ച്ബാക്ക്, യിഗോർ കോംപാക്ട് സെഡാൻ എന്നിവയുടെ സിഎൻജി പതിപ്പുകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Tata launched cng version of popular 407 model in india
Story first published: Monday, September 13, 2021, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X